
വാഷിംഗ്ടണ്‍: കുറഞ്ഞ ക്രൂഡ് ഓയിൽ വിലയും വ്യാപാര യുദ്ധങ്ങളുടെ ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ, ആഭ്യന്തര ഊർജ്ജ ഉത്പാദനം വർദ്ധിപ്പിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള നടപടികളുമായി ഡോണൾഡ് ട്രംപ്. ബുധനാഴ്ച വൈറ്റ് ഹൗസിൽ ഉന്നത എണ്ണ എക്സിക്യൂട്ടീവുകളുടെ സുപ്രധാന യോഗം ചേരും. ജനുവരിയിൽ പ്രസിഡന്‍റായി രണ്ടാം തവണ വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തിയ ശേഷം ട്രംപ് എണ്ണ, വാതക നേതാക്കളുമായി ആദ്യമായാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നത്.
വ്യവസായത്തിന് ട്രംപ് നേരത്തെ നൽകിയ പിന്തുണയുടെ ഭാഗമാണിത്. എന്നാൽ ട്രംപ് താരിഫുകൾ ചുമത്തുന്നതിലുള്ള ആശങ്കകൾ എക്സിക്യൂട്ടീവുകൾ പ്രകടിപ്പിക്കുമെന്നും ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുമെന്ന പ്രസിഡന്‍റിന്‍റെ വാഗ്ദാനം നിറവേറ്റാൻ ഉയർന്ന എണ്ണ വിലയുടെ ആവശ്യകത ഊന്നിപ്പറയുമെന്നും പ്രതീക്ഷിക്കുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
അമേരിക്കൻ പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ടിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കും. ഹെസ് കോർപ്പ് (HES.N) സിഇഒ ജോൺ ഹെസ്, എക്സോൺമൊബിൽ (XOM.N) സിഇഒ ഡാരൻ വുഡ്സ്, ഷെവ്റോൺ (CVX.N) സിഇഒ മൈക്ക് വർത്ത്, കൊണോക്കോഫിലിപ്സ് (COP.N) സിഇഒ റയാൻ ലാൻസ്, ഫിലിപ്സ് 66 (PSX.N) സിഇഒ മാർക്ക് ലാഷിയർ, മാരത്തൺ പെട്രോളിയം (MPC.N) സിഇഒ മേരിആൻ മന്നൻ എന്നിവർ യോഗത്തില്‍ പങ്കെടുക്കും. ട്രംപിന്‍റെ ഏറ്റവും വലിയ പിന്തുണക്കാരിൽ ഒരാളായ കോണ്ടിനെന്റൽ റിസോഴ്‌സസിന്റെ സ്ഥാപകനും സിഇഒയുമായ ഹരോൾഡ് ഹാമും പങ്കെടുക്കുന്നുണ്ട്.














