
വാഷിംഗ്ടണ്‍: അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായി 1,500 അധിക സൈനികരെ യുഎസിന്റെ തെക്കന്‍ അതിര്‍ത്തിയിലേക്ക് അയയ്ക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്. ഏറ്റവും പുതിയ ഇമിഗ്രേഷന്‍ എക്‌സിക്യൂട്ടീവ് നടപടിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കൃത്യമാണെന്നും ലീവിറ്റ് സ്ഥിരീകരിച്ചു.
‘നമ്മുടെ പ്രതിരോധ വകുപ്പ് ആഭ്യന്തര സുരക്ഷയെ ഗൗരവമായി എടുക്കുന്നതിനായി അമേരിക്കന്‍ ജനത ഇത്തരമൊരു സമയത്തിനായി കാത്തിരിക്കുകയായിരുന്നു, ഇത് അമേരിക്കന്‍ ജനതയുടെ പ്രഥമ പരിഗണനയാണ്, പ്രസിഡന്റ് ഇതിനകം തന്നെ അത് നിറവേറ്റിക്കൊണ്ടിരിക്കുകയാണ്. ട്രംപ് യുഎസില്‍ നിന്ന് ‘അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിനും’ അതിര്‍ത്തിയിലേക്ക് വരാന്‍ ആലോചിക്കുന്നവരെ തടയുന്നതിനും മുന്‍ഗണന നല്‍കുന്നുണ്ട്” ലീവിറ്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മാത്രമല്ല ‘നിങ്ങളെ തിരിച്ചയക്കും, അറസ്റ്റ് ചെയ്യും, പ്രോസിക്യൂട്ട് ചെയ്യും, ഇങ്ങോട്ട് വരരുത്’ എന്നും മുന്നറിയിപ്പിന്റെ ഭാഗമായി അനധികൃത കുടിയേറ്റക്കാരോട് അവര്‍ നിര്‍ദേശിച്ചു.