രജത ജൂബിലി നിറവിൽ ഷിക്കാഗോ സീറോമലബാർ രൂപത:കർമോജ്വല പാതയിൽ കാൽനൂറ്റാണ്ട്

ഷോ​​ളി കു​​മ്പി​​ളു​​വേ​​ലി

സീറോമ​​ല​​ബാ​​ർ സ​ഭ​യു​ടെ ദൗ​ത്യം ഇ​ന്ത്യ​യ്ക്കു വെ​ളി​യി​ലേ​ക്കു
ചു​വ​ടു​വ​യ്ക്കു​ന്ന​തി​നു തു​ട​ക്ക​മാ​യി അ​മേ​രി​ക്ക​യി​ൽ സ്ഥാ​പി​ത​മാ​യ
“സീറോ മ​​ല​​ബാ​​ർ സെ​ന്‍റ് തോ​​മ​​സ് കാ​​ത്ത​​ലി​​ക് എ​​പ്പാ​​ർ​​ക്കി –
ഷി​​ക്കാ​​ഗോ”​ര​ജ​ത ജൂ​​ബി​​ലി തി​ള​ക്ക​ത്തി​ൽ! കാ​ൽ നൂ​റ്റാ​ണ്ട് പി​ന്നി​ടു​ന്ന ദൗ​ത്യം
ക​ർ​മ​പാ​ത​യി​ൽ പു​തി​യ തി​ള​ക്ക​ത്തോ​ടെ മു​ന്നേ​റു​ക​യാ​ണ്.
സ്വ​​ർ​​ഗീ​​യ​​നാ​​യ, ജോ​​ൺ പോ​​ൾ ര​​ണ്ടാ​​മ​​ൻ മാ​​ർ​​പാപ്പ 2001 മാ​​ർ​​ച്ച് 13നാണ്
ഷി​​ക്കാ​​ഗോ രൂ​​പ​​ത സ്ഥാപിക്കുന്നത്. പ്ര​​ഥ​മ മെ​​ത്രാ​​ൻ മാ​​ർ ജേ​​ക്ക​​ബ്
അ​​ങ്ങാ​​ടി​​യ​​ത്തി​​ന്‍റെ​​യും തു​​ട​​ർ​​ന്ന് മാ​​ർ ജോ​​യ് ആ​​ല​​പ്പാ​​ട്ടി​​ന്‍റെ​​യും
അ​​ജ​​പാ​​ല​​ന ദൗത്യത്തിനു കീഴിൽ, ക​​ഴി​​ഞ്ഞ ഇ​​രു​​പ​​ത്ത​​ഞ്ചു വ​​ർ​​ഷംകൊ​​ണ്ട്
രൂപത നേ​​ടി​​യ ആ​​ത്മീ​​യ​​, ഭൗ​​തി​​ക നേട്ടങ്ങൾ പ്രശംസനീയം!.
ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ ​സീറോ​ മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ അ​​ജ​​പാ​​ല​​ന ശു​​ശ്രൂ​​ഷ
വ്യാ​​പി​​പ്പി​​ക്കു​​ന്ന​​തി​​ൽ ഷി​​ക്കാ​​ഗോ രൂ​​പ​​ത​​യു​​ടെ പ്ര​​വ​​ർ​​ത്ത​​നം സഭയ്ക്കു
തന്നെ പ്രചോദനമായി മാറി.


കു​​ടി​​യേ​​റ്റ​​ത്തി​​ന്‍റെ ആ ​​നാളുകൾ

സ്വാ​​ത​​ന്ത്ര്യാ​​ന​​ന്ത​​രം, ജോലിയും മെച്ചപ്പെട്ട ജീവിതവും ലക്ഷ്യമിട്ട്
മ​​ല​​യാ​​ളി​​ക​​ൾ ഇന്ത്യയുടെ വി​​വി​​ധ ന​​ഗ​​ര​​ങ്ങ​​ളി​​ലേ​​ക്കു കു​​ടി​​യേ​​റാ​​ൻ തു​​ട​​ങ്ങി.
ആ​​ദ്യ​​മൊ​​ക്കെ കൊൽക്കത്ത, ചെ​​ന്നൈ, മും​​ബൈ, ഭി​​ലാ​​യി, ഡ​​ൽ​​ഹി
തു​​ട​​ങ്ങി​​യ സ്‌​​ഥ​​ല​​ങ്ങ​​ളി​​ലേ​​ക്കു ചേ​​ക്കേ​​റി​​യ മ​​ല​​യാ​​ളി​​ക​​ൾ, പി​​ന്നീ​​ട് കൂ​​ടു​​ത​​ൽ
മെ​​ച്ച​​പ്പെ​​ട്ട വ​​രു​​മാ​​ന​​ത്തി​​നാ​​യി ഗ​​ൾ​​ഫ് രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കു ക​​പ്പ​​ലു​​ക​​യ​​റി.
ആ​​ദ്യ​​കാ​​ല കു​​ടി​​യേ​​റ്റ​​ക്കാ​​രി​​ൽ ഭൂ​​രി​​പ​​ക്ഷ​​വും മാ​​ർ​​ത്തോ​​മാ
ന​​സ്രാ​​ണി​​ക​​ളാ​​യി​​രു​​ന്നു. എ​​ത്തി​​യി​​ട​​ത്തെ​​ല്ലാം ത​​ങ്ങ​​ളു​​ടെ വി​​ശ്വാ​​സ​​വും
പാ​​ര​​മ്പ​​ര്യ​​വും കാ​​ത്തു​​സൂ​​ക്ഷി​​ക്കാനും മക്കളെ ആ പാതയിൽ വളർത്താനും
അവർ ശ്രദ്ധിച്ചിരുന്നു. അതിനായി കൂ​​ട്ടാ​​യ്മക​​ളും പ​​ള്ളി​​ക​​ളും സ്‌​​ഥാ​​പി​​ച്ചു.
അ​​ങ്ങ​​നെ ന​​മ്മു​​ടെ വി​​ശ്വാ​​സം സ​​ഹ്യ​​ന​​പ്പു​​റ​​ത്തേ​​ക്കു ചുവടുവച്ചു.
വി​​ശ്വാ​​സി​​ക​​ളു​​ടെ വ​​ള​​ർ​​ച്ച​​യും അ​​തി​​നോ​​ടൊ​​പ്പ​​മു​​ള്ള ആ​​വ​​ശ്യ​​ങ്ങ​​ളും കൂ​​ടി
വ​​ന്ന​​പ്പോ​​ൾ, കേ​​ര​​ള​​ത്തിനു പു​​റ​​ത്തു ആ​​ദ്യ രൂ​​പ​​ത, മും​​ബൈ കേ​​ന്ദ്രീ​​ക​​രി​​ച്ചു
“ക​​ല്യാ​​ണി​​ൽ” സ്ഥാപിതമായി.

അ​​മേ​​രി​​ക്ക​​യി​​ലേ​​ക്ക്..
മെ​​ച്ച​​മാ​​യ ജീ​​വി​​ത സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ തേ​​ടി, ആ​​യി​​ര​​ത്തി തൊ​​ള്ളാ​​യി​​ര​​ത്തി
അ​​റു​​പ​​തു​​ക​​ളി​​ലും എ​​ഴു​​പ​​തു​​ക​​ളി​​ലു​​മാ​​യി ധാ​​രാ​​ളം മ​​ല​​യാ​​ളി​​ക​​ൾ
അ​​മേ​​രി​​ക്ക​​യി​​ൽ എ​​ത്തി​​ത്തു​​ട​​ങ്ങി. വി​​വി​​ധ പ്ര​​ഫ​​ഷ​​നു​​ക​​ളി​​ൽ
പെ​​ട്ട​​വ​​രാ​​യി​​രു​​ന്നു ആദ്യ കുടിയേറ്റക്കാർ. അ​​വ​​ർ കാ​​ലുറ​​പ്പി​​ച്ച​​ ശേ​​ഷം
മാ​​താ​​പി​​താ​​ക്ക​​ളെയും സ​​ഹോ​​ദ​​ര​​ങ്ങ​​ളെ​​യും കൊ​​ണ്ടു​​വ​​ന്നു. കൂ​​ടു​​ത​​ൽ
കു​​ടും​​ബ​​ങ്ങ​​ൾ വ​​ന്നു​​തു​​ട​​ങ്ങി​​യ​​പ്പോ​​ൾ സ്വാ​​ഭാ​​വി​​ക​​മാ​​യും കൂ​​ട്ടാ​​യ്മ​​ക​​ളും
രൂ​​പ​​പ്പെ​​ട്ടു​​തു​​ട​​ങ്ങി. ത​​ങ്ങ​​ളു​​ടെ വി​​ശ്വാ​​സ​​ത്തി​​ലും പൈ​​തൃ​​ക​​ത്തി​​ലും
ഭാ​​ഷ​​യി​​ലും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കാനും മ​​താ​​നു​​ഷ്ഠാ​​ന​​ങ്ങ​​ൾ
ന​​ട​​ത്താനുമു​​ള്ള മാ​​ർ​​ഗ​​ങ്ങ​​ളെ​​പ്പ​​റ്റി ഈ ​​കൂ​​ട്ടാ​​യ്മ​​ക​​ൾ ആ​​ലോ​​ചന ​​തു​​ട​​ങ്ങി.
അ​​ങ്ങ​​നെ ത​​ദ്ദേ​​ശ ദേ​​വാ​​ല​​യ​​ങ്ങ​​ളി​​ൽ ശു​​ശ്രൂ​​ഷ ചെ​​യ്തു​​കൊ​​ണ്ടി​​രു​​ന്ന മ​​ല​​യാ​​ളി
വൈ​​ദി​​ക​​രെ​​യും, ഉ​​ന്ന​​ത​​വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നാ​​യി കോ​​ളജു​​ക​​ളി​​ൽ
പ​​ഠി​​ക്കാ​​നാ​​യി വ​​ന്ന മ​​ല​​യാ​​ളി വൈ​​ദി​​ക​​രെ​​യു​​മൊ​​ക്കെ ക​​ണ്ടു​​പി​​ടി​​ച്ചു,
ക്രിസ്‌മസിനും, ഈ​​സ്റ്റ​​റി​​നും മ​​റ്റു വി​​ശേ​​ഷ ദി​​വ​​സ​​ങ്ങ​​ളി​​ലും മ​​ല​​യാ​​ള​​ത്തി​​ൽ
ദി​​വ്യ​​ബ​​ലി അ​​ർ​​പ്പി​​ക്കു​​ക​​യും അ​​തി​​ൽ പ​​ങ്കു​​ചേ​​ർ​​ന്നു
ചാ​​രി​​താ​​ർ​​ഥ്യ​​രാ​​കു​​ക​​യും ചെ​​യ്തു​​പോ​​ന്നു. ക്ര​​മേ​​ണ മാ​​സ​​ത്തി​​ലൊ​​രി​​ക്ക​​ൽ
മ​​ല​​യാ​​ള​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന പ​​ലേടങ്ങളി​​ലും ആ​​യി. എ​​ൺ​​പ​​തു​​ക​​ളി​​ൽ
ന​​മ്മു​​ടെ കു​​ടി​​യേ​​റ്റം കൂ​​ടു​​ത​​ൽ ശ​​ക്ത​​മാ​​യി. അ​​തോ​​ടൊ​​പ്പം സ്വ​​ന്ത​​മാ​​യി
ദേ​​വാ​​ല​​യ​​വും മ​​ല​​യാ​​ളി വൈ​​ദി​​ക​​രും വേ​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വും
പ​​ല​​കോ​​ണു​​ക​​ളി​​ൽനി​​ന്നും ഉ​​യർന്നു.


അ​​മേ​​രി​​ക്ക​​യി​​ലെ അജപാലനത്തിൻറെ തു​​ട​​ക്കം


വിശ്വാസികളുടെ നി​​ര​​ന്ത​​ര അ​​പേ​​ക്ഷ​​ക​​ൾ പ​​രി​​ഗ​​ണി​​ച്ച്‌, 1984ൽ ​​സീറോ
മ​​ല​​ബാ​​ർ പ്ര​​വാ​​സി മി​​ഷ​​ന്‍റെ​​കൂ​​ടി ചു​​മ​​ത​​ല​​യു​​ണ്ടാ​​യി​​രു​​ന്ന പാ​​ലാ ബി​​ഷ​​പ്
അ​​ഭി​​വന്ദ്യ മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റ​​മ്പി​​ൽ, തന്‍റെ രൂ​​പ​​ത​​യി​​ൽനി​​ന്നു ഫാ.
​​ജേ​​ക്ക​​ബ് അ​​ങ്ങാ​​ടി​​യ​​ത്തി​​നെ അ​​മേ​​രി​​ക്ക​​യി​​ലെ സീറോ മ​​ല​​ബാ​​ർ
വി​​ശ്വാ​​സി​​ക​​ളു​​ടെ മ​​ത​​പ​​ര​​മാ​​യ ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്കു വേ​​ണ്ടി വി​​ട്ടു​​ത​​ന്നു.
അ​​ങ്ങ​​നെ ഫാ. ​​അ​​ങ്ങാ​​ടി​​യ​​ത്ത് ഡാ​​ല​​സി​​ൽ എ​​ത്തി​​. അ​​വി​​ടെ സെന്‍റ് പീ​​യൂ​​സ്
പ​​ത്താ​​മ​​ൻ ദേ​​വാ​​ല​​യ​​ത്തി​​ൽ അ​​സി​​സ്റ്റ​​ന്‍റ് വി​​കാ​​രി​​യാ​​യിനി​​ന്നു​​കൊ​​ണ്ട്,
സീറോ മ​​ല​​ബാ​​ർ വി​​ശ്വാ​​സി​​ക​​ളെ ഏ​​കോ​​പി​​പ്പി​​ച്ചു. വൈകാതെ

മ​​ല​​യാ​​ള​​ത്തി​​ൽ വി​​ശു​​ദ്ധ കുർബ്ബാനയും ആ​​രം​​ഭി​​ച്ചു. അങ്ങനെ ആദ്യ സീറോ
മലബാർ മിഷനു ഡാളസിൽ തുടക്കം കുറിച്ചു!
ഫാ. അങ്ങാടിയത്തിന്റ ശ്രമഫലമായി, 1992ൽ ഡാളസിലെ ഗാർലന്‍റിൽ
സ്വന്തമായി ഒരു ദേവാലയം വാങ്ങുകയും, (സ്വർഗീയനായ) അഭിവന്ദ്യ
മാർ ജോസഫ് പൗവ്വത്തിൽ, പുതിയ ദേവാലയത്തിന്റെ വെഞ്ചരിപ്പ്
തിരുക്കർമ്മം ജൂലൈ 25-)0 തീയതി നിർവ്വഹിക്കുകയും ചെയ്തു.
ഏതാണ്ട് ഇതേ കാലഘട്ടത്തിലോ, അതിനും മുന്നേ തന്നെയോ,
ഷിക്കാഗോ, ന്യൂ യോർക്ക്, ന്യൂ ജേഴ്‌സി, ഫിലാഡൽഫിയ, ഹ്യൂസ്റ്റൺ,
ഡിട്രോയിറ്റ്, മയാമി, കാലിഫോർണിയ തുടങ്ങി നിരവധി
സ്‌ഥലങ്ങളിൽ സീറോ മലബാർ വിശ്വാസ കൂട്ടായ്മകൾ രൂപപ്പെട്ടു
തുടങ്ങിയിരുന്നു.
ഷിക്കാഗോയിലെ സീറോ മലബാർ വിശ്വാസ സമൂഹം മോൺ.
ആൻറണി കുര്യാളശ്ശേരിയുടെ ആത്മീയ നേതൃത്വത്തിൽ 1985 മുതൽ
സജീവമായിരുന്നു. പിന്നീട് മോൺ. കുര്യാളശ്ശേരി ന്യൂയോർക്കിലേക്ക്
പ്രവർത്തന മേഖലമാറ്റിയതിനെത്തുടർന്ന്, ഫാ. സഖറിയാസ്
ഇളപ്പുങ്കൽ ഷിക്കാഗോയിലെ വിശ്വാസ കൂട്ടായ്മയുടെ ആത്മീയ
ശുശ്രൂഷ ഏറ്റെടുത്തു. 1988 ൽ ഇളപ്പുങ്കൽ അച്ചൻ
മിനിയപോളിസിലേക്ക് പോയതിനെത്തുടർന്നു, മോൺ. ആൻറണി
കുര്യാളശ്ശേരി ന്യൂയോർക്കിൽ നിന്നും വീണ്ടും ഷിക്കാഗോയിലേക്ക്
വന്നു. തുടർന്ന് മോൺ. കുര്യാളശ്ശേരിയുടെ നേതൃത്വത്തിൽ നടത്തിയ
പരിശ്രമത്തിന്റെ ഫലമായി, ഷിക്കാഗോ അതിരൂപത സെയിന്റ്
ക്രിസോസ്റ്റം ദേവാലയം യാതൊരു പ്രതിഫലവും കൂടാതെ നമ്മുക്ക്
തരികയും, അന്നത്തെ പാലാ ബിഷപ്പ് അഭിവന്ദ്യ മാർ ജോസഫ്
പള്ളിക്കാപറമ്പിൽ 1988 സെപ്റ്റംബർ 10-) തീയതി ആശീർവദിച്ച്‌,
“മാർ തോമ ശ്ലീഹാ ദേവാലയമായി” പുനഃനാമകരണം ചെയ്തു,
വിശ്വാസികൾക്കായി സമർപ്പിച്ചു. 1989 ൽ ഈ ദേവാലയം
രണ്ടാമത്തെ ഔദ്യോഗിക സിറോ മലബാർ മിഷനായി, പ്രവാസി
മിഷന്‍റെകൂടി ചുമതലയുണ്ടായിരുന്ന അഭിവന്ദ്യ മാർ
പള്ളിക്കാപറമ്പിൽ പ്രഖ്യാപിക്കുകയും, തൻറെ രൂപതയിൽ
നിന്നുമുള്ള ഫാ. മാത്യു പന്തലാനിക്കലിനെ മിഷൻ ഡയറക്ടറായി
നിയമിക്കുകയും ചെയ്തു. ഇന്നത്തെ കത്തീഡ്രൽ ഇടവകയുടെ
തുടക്കം അതായിരുന്നു!

അതുപോലെ, 1987 ൽ തന്നെ ഡെട്രോയിറ്റിൽ സിറോ മലബാർ
കൂട്ടായ്മ റവ. ഫാ. ജോസഫ് നാഗരൂരിന്റെ ആത്മീയ നേതൃത്വത്തിൽ
ആരംഭിച്ചിരുന്നു. പിന്നീട്, 1994 ൽ സീറോ മലബാർ സഭയുടെ
കുടിയേറ്റ കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ഗ്രിഗറി കരോട്ടെമ്പ്രേൽ,
ഫാ. ജോൺ മേലേപ്പുറത്തിനെ ഡിട്രോയിറ്റിലെ സിറോ മലബാർ
വിശ്വാസ കൂട്ടായ്മയുടെ ഡയറക്ടറായി നിയമിക്കുകയും, തുർന്ന് ഫാ.
മേലേപ്പുറം മിഷിഗനിലെ ഡിട്രോയിറ്റ് കേന്ദ്രീകരിച്ചു വിപുലമായ
രീതിയിൽ വിശ്വാസികളെ ഏകോപിപ്പിക്കുകയും മിഷൻ
ആരംഭിക്കുകയും ചെയ്തു. 1995ൽ അഭിവന്ദ്യ കർദ്ദിനാൾ
(സ്വർഗീയനായ) മാർ ആന്റണി പടിയറ, ഡിട്രോയിറ്റ് സിറോ
മലബാർ മിഷൻ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്യുകയും, ഫാ.
ജോൺ മേലേപ്പുറത്തിനെ മിഷൻ ഡയറക്ടറായി നിയമിക്കുകയും
ചെയ്തു
1995ൽ ​​സീറോ മ​​ല​​ബാ​​ർ ബി​​ഷ​​പ് സി​​ന​​ഡ്, മാ​​ന​​ന്ത​​വാ​​ടി രൂ​​പ​​ത​​യി​​ൽ നിന്നും
ഫാ. ​​ജോ​​സ് കണ്ടത്തിക്കുടിയെ ഷിക്കാഗോയിലേക്കു അയച്ചു. ഫാ. മാത്യു
പന്തലാനിക്കലിനു പകരക്കാരനായി, ഫാ. ജോസ് കണ്ടത്തിക്കുടി
ഷിക്കാഗോ മാർ തോമ ശ്ലീഹാ മിഷൻ ഡയറക്ടറായി നിയമിതനായി.
പിന്നീട്, 1999 ൽ ഫാ. ജേക്കബ് അങ്ങാടിയത്തിനെ ഡാളസിൽ നിന്നും
ഷിക്കാഗോ മിഷനിലേക്കും, ഷിക്കാഗോയിൽ ശുശൂഷ ചെയ്തുകൊണ്ടിരുന്ന
ഫാ. ജോസ് കണ്ടത്തിക്കുടിയെ ന്യൂയോർക്കിലേക്കും, ഫാ. ജോൺ
മേലേപ്പുറത്തെ ഡെട്രോയിറ്റിൽ നിന്നും ഡാളസ്സിലേക്കും മാറ്റി നിയമിച്ചു.
അതോടൊപ്പം ഫാ. ജോയ് ചാക്കിയാനെ ഡിട്രോയിറ്റ് മിഷൻ
ഡയറക്ടറായും നിയമിച്ചു. ഇതായിരുന്നു അമേരിക്കയിലെ സീറോ
മലബാർ വൈദികരുടെ ആദ്യ “ഇടവക” മാറ്റം!
1996ൽ ജോ​​ൺ പോ​​ൾ ര​​ണ്ടാ​​മ​​ൻ മാ​​ർ​​പാ​​പ്പ, അ​​മേ​​രി​​ക്ക​​യി​​ലെ
കു​​ടി​​യേ​​റ്റ​​ക്കാ​​രാ​​യ സീറോ മ​​ല​​ബാ​​ർ വി​​ശ്വാ​​സി​​ക​​ളു​​ടെ ആ​​വ​​ശ്യ​​ങ്ങ​​ൾ
പ​​ഠി​​ക്കാ​​നാ​​യി, സീറോ മലബാർ സഭയുടെ കുടിയേറ്റ കമ്മീഷൻ
ചെയർമാൻ ബിഷപ്പ് മാ​​ർ ഗ്രി​​ഗ​​റി കരോട്ടെമ്പ്രേ​​ലി​​നെ നി​​യ​​മി​​ച്ചു. കൂടാതെ
സീറോ മലബാർ സഭാ മേജർ ആർച്ച്‌ബിഷപ്പ് കർദിനാൾ മാർ വർക്കി
വിതയത്തിൽ, 1998 ൽ അമേരിക്ക സന്ദ്ർശിക്കുകയും, സ്വന്തമായി ഒരു

രൂപത വേണമെന്ന വി​​ശ്വാ​​സി​​ക​​ളു​​ടെ ആവശ്യം നേരിട്ട് മനസിലാക്കുകയും,
അത് മാർ​ കരോട്ടെമ്പ്രേ​​ലി​​നെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.
അമേരിക്കയിലെ സീറോ മലബാർ വിശ്വാസികളുടെ നിലനിൽപ്പിനും
മതപരമായ വളർച്ചക്കും രൂപതാനേതൃത്വം വേണമെന്നത്, ബിഷപ്പ്
മാർ ഗ്രിഗറി കരോട്ടെമ്പ്രേ​​ലി​​ൽ മാർപാപ്പയ്ക്കു സമർപ്പിച്ച പഠന
റിപ്പോർട്ടിലെ പ്രധാന ശിപാർശകളിൽ ഒന്നായിരുന്നു. മാർപാപ്പ അത്
അംഗീകരിക്കുകയും, അതുപ്രകാരം ഇന്ത്യക്കു പുറത്തുള്ള ആദ്യ
പ്രവാസി സീറോ മലബാർ രൂപതയായി – ” സീറോ മലബാർ സെന്‍റ്
തോമസ് കാത്തലിക് എപ്പാർക്കി – ഷിക്കാഗോ” 2001 മാർച്ച് 13-)0
തീയതി പ്രഖ്യാപിക്കപ്പെട്ടു. അതോടൊപ്പം, മാർ ജേക്കബ്
അങ്ങാടിയത്തിനെ രൂപതയുടെ പ്രഥമ ബിഷപ്പായും നിയോഗിച്ചു.
കൂടാതെ കാനഡയുടെ അപ്പസ്തോലിക് വിസിറ്റർ പദവിയും മാർ
അങ്ങാടിയത്തിനു നൽകി.


വെ​​ല്ലു​​വി​​ളി​​ക​​ളുടെ കാലം
ഒ​​ന്നും ഇ​​ല്ലാ​​യ്മ​​യി​​ൽ​​നി​​ന്നു​​ള്ള തു​​ട​​ക്കം, ക്ര​​മേ​​ണ​​യു​​ള്ള വ​​ള​​ർ​​ച്ച!
ഇ​​ന്നു​​കാ​​ണു​​ന്ന ഷി​​ക്കാ​​ഗോ രൂ​​പ​​ത, ഒ​​ട്ട​​ന​​വ​​ധി വി​​ശ്വാ​​സി​​ക​​ളു​​ടെ
കഷ്ടപ്പാടുകളുടേയും ത്യാ​​ഗത്തിന്‍റെയും ക​​ണ്ണീ​​ർ ചി​​ന്തി​​യ
പ്രാ​​ർ​​ത്ഥ​​ന​​ക​​ളു​​ടേ​​യും പ്ര​​തി​​ഫ​​ല​​ന​​മാ​​ണ്. വൈ​​ദി​​ക​​രു​​ടെ ദൗ​​ർ​​ല​​ഭ്യ​​മാ​​യി​​രു​​ന്നു
തു​​ട​​ക്ക​​ത്തി​​ലെ വ​​ലി​​യ വെ​​ല്ലു​​വി​​ളി! എംഎ​​സ്‌ടി ​​സ​​ഭയിൽ നിന്നും റ​​വ. ഫാ.
​​ആ​​ന്‍റണി തു​​ണ്ട​​ത്തി​​ലി​​നെ വി​​ട്ടു ത​​ന്നു. അ​​ച്ച​​നെ ക​​ത്തീ​​ഡ്ര​​ൽ പ​​ള്ളി​​യു​​ടെ
ആ​​ദ്യ വി​​കാ​​രി​​യാ​​യി നി​​യ​​മി​​ച്ചു. അ​​തോ​​ടൊ​​പ്പം രൂ​​പ​​ത പ്രൊ​​ക്യൂ​​റേ​​റ്റ​​റു​​ടെ
അ​​ധി​​ക ചു​​മ​​ത​​ല​​കൂ​​ടി ന​​ൽ​​കി. തു​​ട​​ർ​​ന്ന് വ​​ന്ന പാ​​ലാ രൂ​​പ​​താ അം​​ഗ​​മാ​​യ റ​​വ.
ഫാ. ​​സ​​ക്ക​​റി​​യാ​​സ് തോ​​ട്ടു​​വേ​​ലി​​യെ, രൂ​​പ​​ത​​യു​​ടെ പ്ര​​ഥ​​മ ചാ​​ൻ​​സ​​ല​​ർ ആ​​യും,
കൂ​​ടാ​​തെ ബി​​ഷ​​പ്പി​​ന്‍റെ സെ​​ക്ര​​ട്ട​​റി​​യാ​​യും നി​​യ​​മി​​ച്ചു.! പി​​ന്നീ​​ട്, ആ
​​സ​​മ​​യ​​ത്തു വാ​​ഷിം​​ഗ്‌​​ട​​ൺ ഡി.​​സി യി​​ലു​​ണ്ടാ​​യി​​രു​​ന്ന, എ​​സ്ബി ​​കോ​​ളേ​​ജ് മു​​ൻ
പ്രി​​ൻ​​സി​​പ്പാ​​ൾ കൂ​​ടി​​യാ​​യ റ​​വ. ഡോ. ​​ജോ​​ർ​​ജ് മ​​ഠ​​ത്തി​​ൽപ​​റ​​മ്പി​​ലി​​നെ
ചങ്ങനാശേരി അതിരൂപത വിട്ടുനൽകി. മ​​ഠ​​ത്തി​​ൽ​​പ്പ​​റ​​മ്പി​​ൽ അ​​ച്ച​​നാ​​ണ്
ആ​​ദ്യ വി​​കാ​​രി ജ​​ന​​റാ​​ൾ. പി​​ന്നീ​​ട്, ക്‌​​നാ​​നാ​​യ സ​​മൂ​​ഹ​​ത്തെക്കൂ​​ടി
പ​​രി​​ഗ​​ണി​​ച്ചു, ര​​ണ്ടാ​​മ​​ത്തെ വി​​കാ​​രി ജ​​ന​​റാ​​ളാ​​യി റ​​വ. ഫാ. ​​എ​​ബ്ര​​ഹാം
മു​​ത്തോ​​ല​​ത്തി​​നെ​​യും നി​​യ​​മി​​ച്ചു. ഇ​​താ​​യി​​രു​​ന്നു ഷിക്കാ​​ഗോ രൂ​​പ​​ത​​യു​​ടെ
ആ​​ദ്യ “കൂ​​രി​​യ’!
സാ​​മ്പ​​ത്തി​​ക​​മാ​​യി​​രു​​ന്നു രൂ​​പ​​ത​​യു​​ടെ ആ​​രം​​ഭ​​കാ​​ല​​ത്തെ മ​​റ്റൊ​​രു വെ​​ല്ലു​​വി​​ളി
!. വി​​ശ്വാ​​സി​​ക​​ൾ കൈ​​യ​​യ​​ച്ചു സ​​ഹാ​​യി​​ച്ചു. എ​​ക്കാ​​ല​​ത്തും

വി​​ശ്വാ​​സി​​ക​​ൾ​​ത​​ന്നെ​​യാ​​ണ് രൂ​​പ​​ത​​യു​​ടെ ഏ​​റ്റം വ​​ലി​​യ സാ​​മ്പ​​ത്തി​​ക
സ്രോ​​ത​​സ്! കൂ​​ടാ​​തെ, “യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഫറൻസ് ഓഫ്
കാത്തലിക് ബിഷപ്പ്സിന്റെ” ഹോം മിഷൻ ഡിപ്പാർട്ട്മെന്റ്, “കാ​​ത്ത​​ലി​​ക്
ഈ​​സ്റ്റ് വെ​​ൽ​​ഫെ​​യ​​ർ അ​​സോ​​സി​​യേ​​ഷ​​ൻ”, “നൈ​​റ്റ്സ് ഓ​​ഫ് കൊ​​ളം​​ബ​​സ്”
എ​​ന്നീ സം​​ഘ​​ട​​ന​​ക​​ളും തു​​ട​​ക്ക​​കാ​​ല​​ത്തു രൂ​​പ​​ത​​യെ സാ​​മ്പ​​ത്തി​​ക​​യി
സ​​ഹാ​​യി​​ച്ചി​​ട്ടു​​ണ്ട്. അ​​വ​​രെ​​യെ​​ല്ലാം സി​​ൽ​​വ​​ർ ജൂ​​ബി​​ലി ആ​​ഘോ​​ഷി​​ക്കു​​ന്ന
ഈ ​​അ​​വ​​സ​​ര​​ത്തി​​ൽ ന​​ന്ദി​​യോ​​ടെ സ്മ​​രി​​ക്കു​​ന്നു.
ആദ്യ സീറോ മലബാർ കൺവൻഷൻ
വിശ്വാസികൾ തമ്മിലുള്ള അടുപ്പവും സഹകരണവും ഇഴപാകുന്നതിൽ
കൂട്ടായ്മകളും, കൺവൻഷനുകളും വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.
ആദ്യ സിറോ മലബാർ കൺവൻഷൻ, രൂപത സ്‌ഥാപിതമാകുന്നതിനും
രണ്ടു വര്ഷം മുമ്പ്, അതായതു 1999 ആഗസ്റ്റ് 13 – 15 തീയതികളിൽ
ഫിലാഡൽഫിയയിൽ വച്ചാണ് നടന്നത്. സീറോ മലബാർ വിശ്വാസികളുടെ
ദേശീയ സംഘടനയായ ” സീറോ മലബാർ കാത്തലിക് കോൺഗ്രസ്”
(എസ്.എം.സി.സി) ആണ് പ്രഥമ കൺവൻഷനു നേതൃത്വം നൽകിയത്. ആ
കൺവൻഷനിൽ സീറോ മലബാർ മേജർ ആർച്ച്‌ബിഷപ്പ് കർദിനാൾ മാർ
വർക്കി വിതയത്തിൽ, കൂടാതെ കേരളത്തിൽനിന്നുമുള്ള വിവിധ
ബിഷപ്പുമാർ, വൈദിക ശ്രേഷ്ഠർ, അല്‌മായ പ്രമുഖർ എന്നിവരും
പങ്കെടുത്തു.
ആദ്യ കൺവൻഷനിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടു, രണ്ടാമത്തെ
കൺവൻഷൻ 2001ജൂലൈയിൽ ഷിക്കാഗോയിലാണ് നടന്നത്. രൂപത
സ്‌ഥാപിതമായതിനു ശേഷം നടന്ന ഈ കൺവൻഷനിലാണ് മാർ ജേക്കബ്
അങ്ങാടിയതിന്റെ സ്‌ഥാനാരോഹണ ചടങ്ങും നടന്നത്. 2003ൽ നടന്ന
മൂന്നാമത്തെ സീറോമലബാർ കൺവൻഷനു ന്യൂജേഴ്‌സിയാണ്
ആതിഥേയത്വം വഹിച്ചത്. നാലാമത്തെ കൺവൻഷൻ 2005 ൽ ഡാലസിലും,
അഞ്ചാമത്തെ കൺവൻഷൻ 2007ൽ മയാമിയിൽ വച്ചും, ആറാമത്തെ
കൺവൻഷൻ 2012 ൽ അറ്റ്ലാന്റയിലും, ഏഴാമത്തെ കൺവൻഷൻ 2019 ൽ
ഹ്യൂസ്റ്റണിൽ വച്ചും നടത്തപ്പെട്ടു. എട്ടാമത് സീറോ മലബാർ
കൺവൻഷനാണ്, 2026 ജൂലൈ 9-12 തീയതികളിൽ രൂപതയുടെ സിൽവർ
ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഷിക്കാഗോയിൽ വച്ച് നടക്കുന്നത്.
ഊർജ്വസ്വലമായ അ​​ജ​​പാ​​ല​​നം

ബാ​​ലാ​​രി​​ഷ്ട​​ത​​ക​​ൾ വ​​ള​​രെ ആ​​യി​​രു​​ന്നെ​​ങ്കി​​ലും ഷി​​ക്കാ​​ഗോ രൂ​​പ​​ത​​യു​​ടെ
വ​​ള​​ർ​​ച്ച ചി​​ട്ട​​യോ​​ടെയായിരുന്നു, അതുപോലെ വി​​ശ്വാ​​സ​​ത്തി​​ലും
പാ​​ര​​മ്പ​​ര്യ​​ത്തി​​ലും അ​​ടി​​യു​​റ​​ച്ച​​തും! രൂ​​പ​​ത​​യു​​ടെ തു​​ട​​ക്ക​​ത്തി​​ൽ, ഡാ​​ല​​സി​​ലും
(ഗാ​​ർ​​ലാ​​ൻ​​റ്), ഷി​​ക്കാ​​ഗോ​​യി​​ലു​​മാ​​യി ര​​ണ്ടു ദേ​​വാ​​ല​​ങ്ങ​​ളാ​​ണ് സ്വ​​ന്ത​​മാ​​യി
ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. പി​​ന്നീ​​ട്, റ​​വ. ഡോ. ​​ജേ​​ക്ക​​ബ് ക​​ട്ട​​ക്ക​​ലി​​ന്‍റെ നേ​​ത്വ​​ത്തി​​ൽ,
കാ​​ലി​​ഫോ​​ർ​​ണി​​യി​​ലെ നോ​​ർ​​ത്തേ​​ൺ ഓ​​റ​​ഞ്ച് കൗ​​ണ്ടി​​യി​​ൽ സി​​റോ മ​​ല​​ബാ​​ർ
കമ്യൂണി​​റ്റി ചെ​​റി​​യൊ​​രു ദേ​​വാ​​ല​​യം സ്വ​​ന്ത​​മാ​​യി വാ​​ങ്ങി. അ​​തു​​പോ​​ലെ
2002ൽ ​​( സ്വർഗീയനായ) റ​​വ.ഫാ. ​​ജോ​​സ് ക​​ണ്ട​​ത്തി​​ക്കു​​ടി​​യു​​ടെ
നേ​​തൃ​​ത്വ​​ത്തി​​ൽ, ന്യൂ​​യോ​​ർ​​ക്കി​​ലെ ബ്രോ​​ങ്ക്സി​​ൽ അ​​ട​​ഞ്ഞു കി​​ട​​ന്നി​​രു​​ന്ന
സെന്‍റ് വാ​​ലെ​​ൻ​​റ്റൈ​​ൻ ദേ​​വാ​​ല​​യം വാടകയ്ക്ക് എടുത്ത്, “സെ​​ന്‍റ് തോ​​മ​​സ്
സീറോ മ​​ല​​ബാ​​ർ ദേ​​വാ​​ല​​യ​​മാ​​യി” പു​​ന​​ർ​​നാ​​മ​​ക​​ര​​ണം ന​​ട​​ത്തി
വി​​ശ്വാ​​സി​​ക​​ൾ​​ക്കാ​​യി സമർപ്പിച്ചു. ബ്രോ​​ങ്ക്സ് ഇ​​ട​​വ​​ക​​യി​​ൽ​​നി​​ന്നും, പി​​ന്നീ​​ട്
റോ​​ക്‌​​ലാ​​ൻ​​ഡ്, ലോ​​ങ്ഐ​​ല​​ൻ​​ഡ്, സ്റ്റാറ്റൻ ഐലൻഡ്, ക​​ണ​​റ്റി​​ക്കെ​​ട്ട്
എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും ഇ​​ട​​വ​​ക​​ക​​ളും മി​​ഷ​​നു​​ക​​ളും ഉ​​ണ്ടാ​​യി. വളർച്ചയുടെ
ഭാഗമായി മയാമി, ഹ്യൂസ്റ്റൺ മിഷനുകൾ 2003 ൽ ഇടവകകളായി
ഉയർത്തപ്പെട്ടു. അതുപോലെ 2004 ൽ ന്യൂ ജേഴ്സിയിയിലെ സോമർസെറ്റ്
മിഷനും, 2006 ൽ ഫിലാഡൽഫിയ മിഷനും ഇടവകകളായി.

വളർച്ചയുടെ വഴിയിൽ
അജപാലന ശുശ്രൂഷയിൽ മാർ അങ്ങാടിയത്തിനു താങ്ങായി, 2014 ജൂലൈ
24-)0 തീയതി മാർ ജോയ് ആലപ്പാട്ടിനെ സഹായ മെത്രാനായി പരിശുദ്ധ
സിംഹാസനം നിയമിച്ചത് രൂപതയുടെ പ്രവർത്തങ്ങളെ കൂടുതൽ
ചടുലമാക്കി. മാർ ആലപ്പാട്ട്‌ സെപ്റ്റംബർ 27-)0 തീയതി സിറോ മലബാർ
സഭാ മേജർ ആർച്ച്‌ ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയാൽ
അഭിഷിക്തനായി.
2022 ജൂലൈ 3-)0 തീയതി മാർ അങ്ങാടിയത്ത് അജപാലനത്തിൽനിന്നു
വിരമിച്ചതോടെ, രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി ഒക്ടോബർ 1-)0
തീയതി മാർ ജോയ് ആലപ്പാട്ടിനെ നിയോഗിച്ചത് രൂപതയുടെ വളർച്ചയിൽ
മറ്റൊരു നാഴികക്കല്ലായി. രൂ​​പ​​ത ഭ​​ര​​ണ​​ത്തി​​ൽ മാ​​ർ ജേ​​ക്ക​​ബ്
അ​​ങ്ങാ​​ടി​​യ​​ത്തിന്‍റെ അതേ പാതയിലായിരുന്നു മാ​​ർ ആ​​ല​​പ്പാ​​ട്ടും. 2001ൽ
നിന്നും 2026ൽ ​​എ​​ത്തി​​നി​​ൽ​​ക്കു​​മ്പോ​​ൾ, ഷി​​ക്കാ​​ഗോ സീറോ മ​​ല​​ബാ​​ർ

രൂ​​പ​​ത, പതിനാല് ഫൊറോനകളിലായി, അ​​മ്പ​​ത്തി​​ മൂന്നു ഇ​​ട​​വ​​ക​​ക​​ളും ​​​​
മുപ്പത്തിനാല് മിഷനുകളും എഴുപതിനായിരത്തോളും വി​​ശ്വാ​​സി​​ക​​ളും
എ​​ഴു​​പ​​തി​​ൽ​​പ​​രം വൈ​​ദി​​ക​​രു​​മു​​ള്ള, അ​​മേ​​രി​​ക്ക​​യി​​ലെ ബ​​ഹു​​ഭൂ​​രി​​പ​​ക്ഷം
സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലു​​മാ​​യി വ്യാ​​പി​​ച്ചു​​കി​​ട​​ക്കു​​ന്ന വ​​ലി​​യൊ​​രു വി​​ശ്വാ​​സ
സ​​മൂ​​ഹ​​മാ​​യി വ​​ള​​ർ​​ന്നി​​രി​​ക്കു​​ന്നു!!
​​ തുട​​ക്കം​​മു​​ത​​ലേ, വി​​ശു​​ദ്ധ കു​​ർ​​ബ്ബാ​​ന​​ക്കൊ​​പ്പം, കു​​ട്ടി​​ക​​ൾ​​ക്കാ​​യി മ​​ത​​ബോ​​ധ​​ന​​
ക്ലാ​​സു​​ക​​ൾ രൂ​​പ​​ത​​യി​​ൽ കാര്യക്ഷമമാക്കിയിരുന്നു. ​​ സീറോ മ​​ല​​ബാ​​ർ
സ​​ഭ​​യു​​ടെ പാ​​ര​​മ്പ​​ര്യ​​വും രീ​​തി​​യും അ​​നു​​സ​​രി​​ച്ചു​​ള്ള മ​​ത​​ബോ​​ധ​​നം
ഷി​​ക്കാ​​ഗോ രൂ​​പ​​ത​​യി​​ലു​​ള്ള കു​​ട്ടി​​ക​​ൾ​​ക്കും ഉ​​റ​​പ്പു​​വ​​രു​​ത്തി. ഇ​​പ്പോ​​ൾ
പ​​തി​​നാ​​യി​​ര​​ത്തി​​ല​​ധി​​കം കു​​ട്ടി​​ക​​ൾ വി​​വി​​ധ ഇ​​ട​​വ​​ക​​ളി​​ലാ​​യി മ​​ത​​ബോ​​ധ​​ന
ക്ലാ​​സു​​ക​​ളി​​ൽ പ​​ഠി​​ക്കു​​ന്നു. ഇ​​വ​​ർ​​ക്കാ​​യി ര​​ണ്ടാ​​യി​​ര​​ത്തി അ​​ഞ്ഞൂ​​റോ​​ളും
അ​​ധ്യാ​​പ​​ക​​ർ രൂ​​പ​​ത​​യു​​ടെ കീ​​ഴി​​ലു​​ള്ള “വി​​ശ്വാ​​സ രൂ​​പീ​​ക​​ര​​ണ”
മി​​നി​​സ്ട്രി​​യു​​ടെ ഭാ​​ഗ​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു. ശ​​ക്ത​​മാ​​യ ഈ
​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി, രൂ​​പ​​ത​​യി​​ൽ ഉ​​ട​​നീ​​ളം, വി​​വി​​ധ
ഇ​​ട​​വ​​ക​​ക​​ളി​​ൽ​​നി​​ന്നും ഉ​​ണ്ടാ​​യി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന ദൈ​​വ​​വി​​ളി​​ക​​ൾ സി​​ൽ​​വ​​ർ
ജൂ​​ബി​​ലി ആ​​ഘോ​​ഷ​​വേ​​ളയ്ക്കു കൂടുതൽ തിളക്കം പകരുന്നു.
കൂ​​ടാ​​തെ, രൂ​​പ​​ത​​യു​​ടെ കീ​​ഴി​​ൽ ഹോളിചൈൽഡ്‌ ഹുഡ്, ചെ​​റു​​പു​​ഷ്പ
മി​​ഷ​​ൻ ലീ​​ഗ്, യൂ​​ത്ത് അ​​പ്പ​​സ്തോ​​ലേ​​റ്റ്, ജീ​​സ​​സ് യൂ​​ത്ത്, ഫാ​​മി​​ലി
അ​​പ്പ​​സ്തോ​​ലേ​​റ്റ്, എ​​സ്.​​എം.​​സി.​​സി, കാത്തലിക് വിമൻസ് ഫോറം,
വി​​ൻ​​സെ​​ന്‍റ് ഡീ​​പോ​​ൾ സൊ​​സൈ​​റ്റി, ഫോ​​ർ ലൈ​​ഫ്, സീ​​നി​​യ​​ർ​​സ് ഫോ​​റം
തു​​ട​​ങ്ങി നി​​ര​​വ​​ധി മി​​നി​​സ്ട്രി​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ച്ചു​​വ​​രു​​ന്നു.
നിലവിലെ കൂരിയ (Administration)
രൂപതയിലെ ദൈനംദിന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും,
രൂപത ഭരണത്തിൽ പിതാവിനെ സഹായിക്കുന്നതിനുമായി വളരെ
കാര്യക്ഷമതയോടെ പ്രവർത്തിക്കുന്ന ഒരു “കൂരിയയും” രൂപതയ്ക്കുണ്ട്.
വെരി റവ: ഫാ. തോമസ് മുളവനാൽ, വെരി റവ: ഫാ. ജോൺ മേലേപ്പുറം,
വെരി റവ: ഫാ. തോമസ് കടുകപ്പള്ളിൽ – (വികാരി ജനറാൾമ്മാർ)
റവ: ഫാ. ജോൺസൺ കോവൂർപുത്തൻപുരയിൽ – ചാൻസലർ
റവ: ഫാ. കുര്യൻ നെടുവേലിചാലുങ്കൽ – പ്രൊക്യൂറേറ്റർ

റവ: ഫാ. ജിബി പൊങ്ങാൻപാറ – ജുഡീഷ്യൽ വികാരി
എന്നീ വൈദികരാണ് ഇപ്പോൾ കൂരിയയിൽ സേവനം ചെയ്യുന്നത്!
കാൽനൂറ്റാണ്ട് മാ​​ർ​​ത്തോ​​മാ ന​​സ്രാ​​ണി പാ​​ര​​മ്പ​​ര്യ​​ത്തി​​ൽ അ​​ടി​​യു​​റ​​ച്ചു നി​​ന്നു,
ഷി​​ക്കാ​​ഗോ രൂ​​പ​​ത നേ​​ടി​​യ അ​​ല്മ​​മീ​​യ​​വും ഭൗ​​തി​​ക​​വു​​മാ​​യ വ​​ള​​ർ​​ച്ച,
അ​​ന​​ന്ത​​മാ​​യ ദൈ​​വപ​​രി​​പാ​​ല​​ന​​യു​​ടെ നേ​​ർ​​കാ​​ഴ്ച​​യാ​​ണ്.
രൂപതയിലെ ദൈവവിളികൾ!
മുൻപ് സൂചിപ്പിച്ചതുപോലെ, അടിയുറച്ച വിശ്വാസത്തിന്റേയും,
ചിട്ടയായ മതബോധനത്തിന്റേയും ഫലമായി രൂപതയിലുണ്ടായിട്ടുള്ള
ദൈവവിളികൾ ഈ അവസരത്തിൽ എടുത്തു പറയേണ്ടതാണ്.
ദൈവകൃപയാൽ, കഴിഞ്ഞ ഇരുപത്തഞ്ചു വർഷങ്ങൾ കൊണ്ട്
തദ്ദേശ്യരായ ഏഴ് വൈദികർക്ക് ജൻമം നൽകുവാൻ ഷിക്കാഗോ
രൂപതയ്ക്ക് സാധിച്ചു. 2018 മെയ് അഞ്ചാം തീയതി ന്യൂയോർക്കിലെ
ബ്രോങ്ക്സ് ഇടവകയിൽ നിന്നും ഫാ. കെവിൻ മുണ്ടക്കലും,ജൂൺ
രണ്ടാം തീയതി ഫ്ലോറിഡയിലെ റ്റാമ്പാ സെയിന്റ് ജോസഫ്
ഇടവകാംഗമായ ഫാ. രാജീവ് വലിയവീട്ടിലും തിരുപ്പട്ടം സ്വീകരിച്ചു
രൂപതയിലെ പ്രഥമ തദ്ദേശ്യ വൈദികരായി. തുടർന്ന്, 2020 മെയ് 16-)0
തീയതി ബാൾട്ടിമോർ സെയിന്റ് അൽഫോൻസാ ഇടവകാംഗമായ ഫാ.
മെൽവിൻ പോൾ മംഗലത്ത്, ജൂൺ 6-)0 തീയതി ടെക്സസ് –
എഡിൻബർഗ് ഡിവൈൻ മേഴ്‌സി ഇടവകയിൽ നിന്നും ഫാ. തോമസ്
പുളിക്കൽ, 2021 മെയ് 22-)0 തീയതി കാലിഫോർണിയയിലെ ഓറഞ്ച്
സെയിന്റ് തോമസ് ഇടവകാംഗമായ ഫാ. ജോബി ജോസഫ്, 2022
മെയ് 28-)0 തീയതി അറ്റ്ലാന്റാ സെയിന്റ് അൽഫോൻസാ ഇടവക
അംഗമായ ഫാ. ജോയൽ പയസ്, 2023 ജൂൺ 3-)0 തീയതി ചിക്കാഗോ
മാർ തോമ ശ്ലീഹ കത്തിഡ്രൽ ഇടവകയിൽ നിന്നുള്ള ഫാ. ജോർജ്
പാറയിൽ എന്നിവരും തിരുപ്പട്ടം സ്വീകരിച്ചു.
ഈ ഏഴ് വൈദികരെ കൂടാതെ, രൂപത സിൽവർ ജൂബിലി
ആഘോഷിക്കുന്ന ഈ വർഷം മെയ് 23-)0 തീയതി, ഫ്ലോറിഡയിലെ
കോറൾ സ്പ്രിംഗ് “ഔർ ലേഡി ഓഫ് ഹെൽത്ത്” ഇടവകയിൽനിന്നും
ഡീക്കൻ മാത്യു ജേക്കബും, ജൂൺ 13-)0 തീയതി ന്യൂജേഴ്‌സിയിലെ
പാറ്റേഴ്സൺ സെയിന്റ് ജോർജ് ഇടവകയിൽനിന്നുമുള്ള ഡീക്കൻ

മൈക്കിൾ ജെയിംസും, ഡീക്കൻ സാം കുട്ടാപ്പശ്ശേരിയും തിരുപ്പട്ടം
സ്വീകരിച്ചു പുരോഹിതരാകും.
ഇതോടൊപ്പം, നിലവിൽ എഴിൽപ്പരം വൈദിക വിദ്യാർത്ഥികൾ
വിവിധ സെമിനാരികളിൽ രൂപതയ്ക്ക് വേണ്ടി പഠിക്കുന്നു എന്നതും
ശ്രദ്ധേയമാണ്. കൂടാതെ ഈ രൂപതയിലെ ഇടവകകളിൽ നിന്നുമുള്ള
അഞ്ചിലധികം യുവജനങ്ങൾ മറ്റു കോൺഗ്രിഗേഷനുകൾക്കായും
സെമിനാരികളിൽ പഠിക്കുന്നുമുണ്ട്. ഇതുകൂടാതെ, പെൺകുട്ടികളുടെ
ഇടയിൽനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന ദൈവവിളികളും
എടുത്തുപറയേണ്ടതാണ്.
എപ്പാര്‍ക്കിയല്‍ അസംബ്ലി
രൂപതയുടെ അദ്ധ്യാത്മികവും, ഭൗതികവുമായ വളർച്ചക്കാവശ്യമായ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നൽകുന്നതിനും, പ്രവർത്തനങ്ങൾക്കുവേണ്ട
“അലകും പിടിയും” രൂപപ്പെടുത്തുന്നതിനും എപ്പാര്‍ക്കിയല്‍
അസംബ്ലികൾക്ക് വലിയ പ്രാധാന്യമാണ് സിറോ മലബാർ
സഭയിലുള്ളത്. ചിക്കാഗോ രൂപതയുടെ ആദ്യ എപ്പാര്‍ക്കിയല്‍
അസംബ്ലി 2008-ലാണ് നടന്നത്. ആദ്യ അസംബ്ലിയിനിന്നും പ്രചോദനം
ഉൾക്കൊണ്ടു, രൂപതയുടെ രണ്ടാം എപ്പാര്‍ക്കിയല്‍ അസംബ്ലി
വിപുലമായ രീതിയിൽ 2024 ഒക്‌ടോബര്‍ 28 മുതല്‍ 31 വരെ
ചിക്കാഗോയിലെ മന്‍ഡലീന്‍ സെമിനാരിയില്‍ വച്ച് നടന്നു.
ചിക്കാഗോ സീറോ മലബാര്‍ രൂപതയിലെ വിവിധ ഇടവകകളില്‍
നിന്നും തെരഞ്ഞെടുക്കപ്പെട്ട വൈദികരും, സന്ന്യസ്തരും, ആത്മായരും
അടങ്ങുന്ന നൂറ്റി ഒമ്പത്  പ്രതിനിധികളാണ് രണ്ടാം അസംബ്ലിയില്‍
പങ്കെടുത്തത്. 
അതുപോലെ, രൂപതയുടെ ആഭിമുഖ്യത്തിൽ, 2025 മെയ് മാസം 23,
24, 25 തീയതികളില്‍ ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റില്‍ വച്ച് നടന്ന
ദിവ്യകാരുണ്യ കോണ്‍ഗ്രസ് വലിയ വിജയമായിരുന്നു.
വിശ്വാസികൾക്ക് ആത്മീയ ഉണർവേകിയ ദിവ്യകാരുണ്യ
കോണ്‍ഗ്രസിൽ വിവിധ ഇടവകളിൽനിന്നായി
മൂവായിരത്തിഅഞ്ഞൂറിലധികം വിശ്വാസികൾ പങ്കെടുത്തു.
കൊയ്‌നോനിയ

“കൊയ്‌നോനിയ” എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം “ആത്മീയ
കൂട്ടായ്മ” എന്നാണ്. ചിക്കാഗോ രൂപതയുടെ സിൽവർ ജൂബിലി
ആഘോഷങ്ങളുടെ ഭാഗമായി, അമേരിക്കയിൽ സേവനം ചെയ്യുന്ന
മലയാളി കത്തോലിക്ക വൈദികരുടെ സംഗമം – “കൊയ്‌നോനിയ
2025″, നവംബർ 18, 19 തീയതികളിലായി മിയാമിയിൽ വച്ച് നടന്നു.
അമേരിക്കയിൽ ഏകദേശം അഞ്ഞൂറിൽപ്പരം മലയാളി കത്തോലിക്ക
വൈദികർ വിവിധ രൂപതകളിയായി സേവനം ചെയ്യുന്നുണ്ട്.
അവരിൽ ഭൂരിപക്ഷവും സീറോ മലബാർ സഭയുടെ സംഭാവനയാണ്.
ഏതാണ്ട് ഇരുന്നൂറോളം മലയാളി വൈദികർ “കൊയ്‌നോനിയ 2025”
ൽ പങ്കെടുത്തു.
അതുപോലെ, അമേരിക്കയിൽ നാനൂറോളം മലയാളി കത്തോലിക്ക
സന്യസ്തരും വിവിധ മേഖലകളിയായി സേവനം ചെയ്തുവരുന്നു.
അവരുടെ കൂട്ടായ്മ – കൊയ്‌നോനിയ 2026″, മാർച്ച് 18-20
തീയതികളിലായി ഷിക്കാഗോയിൽ നടത്തപ്പെട്ടു.
ഇരുന്നൂറ്റിഅമ്പതിലധികം സന്യസ്തർ ഈ സംഗമത്തിന്റെ ഭാഗമായി
അണിചേർന്നു.
അഞ്ഞൂറിലധികം കത്തോലിക്ക വൈദികരും ഏതാണ്ട് നാനൂറോളം
സന്യസ്തരും വിവിധ അമേരിക്കൻ രൂപതകളിലായി സേവനം
ചെയ്തു വരുന്നുയെന്നത് നമ്മുക്ക് ഏറെ അഭിമാനകരമാണ്
പരസ്പരം പരിചയപ്പെടുക, സാഹോദര്യ കൂട്ടായ്മ ശക്തിപ്പെടുത്തുക
, ദൈവവിളികളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ്
“കൊയ്‌നോനിയ” കൊണ്ട് ലക്ഷ്യമിടുന്നത്. ഇത് ആദ്യമായാണ്
മലയാളി കത്തോലിക്ക വൈദികരുടെയും സന്യസ്തരുടേയും
കൂട്ടായ്മകൾ വിപുലമായ രീതിയിൽ അമേരിക്കയിൽ
സംഘടിപ്പിക്കപ്പെടുന്നത്.
അമേരിക്കയിലെ ക്‌നാനായ വിശ്വാസ സമൂഹം
ഷിക്കാഗോ സീറോ മലബാർ രൂപതയുടെ ചരിത്രം പറയുമ്പോൾ,
ക്‌നാനായ വിശ്വാസ സമൂഹത്തിൻറെ സംഭാവനകളെപ്പറ്റി
പ്രതിപാദിക്കാതെ പോകാൻ കഴിയില്ല. സീറോ മലബാർ സഭ
അമേരിക്കയിൽ അജപാലന ശുശ്രൂഷ ആരംഭിക്കുന്നതിനു വളരെ മുമ്പ്

തന്നെ, ക്‌നാനായ വിശ്വാസ സമൂഹം അമേരിക്കയിൽ വിവിധ ഇടങ്ങളിൽ
അല്മമീയ ശുശൂഷകൾ തുടങ്ങിയിരുന്നു. ഷിക്കാഗോയിൽ ക്‌നാനായ
മിഷൻ തുടങ്ങാൻ 1983ൽ തന്നെ ഷിക്കാഗോ അതിരൂപത അനുവാദം
നൽകിയിരുന്നു. ഇതുപ്രകാരം ബിഷപ്പ് മാർ കുര്യാക്കോസ് കുന്നശ്ശേരി
കോട്ടയം രൂപതയിൽ നിന്നും ഫാ. ജേക്കബ് ചൊള്ളമ്പേലിനെ
ഷിക്കാഗോയിലേക്കു അയച്ചു. ഇന്ന് അമേരിക്കയിലെ ഒട്ടുമിക്ക
സംസ്‌ഥാനങ്ങളിലും ക്‌നാനായ ഇടവകകളും മിഷനുകളും സജീവമാണ്.
ഷിക്കാഗോ സിറോ മലബാർ രൂപതയിലെ പതിനാലു ഫൊറോനകളിൽ
അഞ്ചെണ്ണം ക്‌നാനായ സമൂഹത്തിന്റേതാണ്. ക്‌നാനായ വിശ്വാസികളുടെ
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നേതൃത്വം നൽകുന്നതിനുമായി
ഒരു വികാരി ജനറാളും രൂപതയിൽ സേവനം ചെയ്യുന്നു.
ദീപ്ത സ്മരണയിൽ..
വെല്ലുവിളികൾ നിറഞ്ഞ പ്രാരംഭകാലം മുതൽ 21 വർഷം രൂപതയെ
നയിക്കുകയും, ആത്മീയവും ഭൗതികവുമായ അടിത്തറപാകുകയും
ചെയ്ത ബിഷപ്പ് (എമിരിറ്റസ്) മാർ ജേക്കബ് അങ്ങാടിയത്തിന്റെ
സേവനങ്ങളെ ഷിക്കാഗോ രൂപത എന്നും നന്ദിയോടെ അനുസ്മരിക്കും.
രൂപതയുടെ രജത ജൂബിലി കൊണ്ടാടുന്ന വേളയിൽ,
മെത്രാഭിഷേകത്തിന്റെ സിൽവർ ജൂബിലിയും ആഘോഷിക്കുന്ന
അഭിവന്ദ്യ മാർ ജേക്കബ് പിതാവിന് ഷിക്കാഗോ രൂപതയിലെ
വിശ്വാസ സമൂഹത്തിന്റെ മംഗളാശംസകൾ !!
ഷിക്കാ​​ഗോ രൂ​​പ​​ത​​യു​​ടെ രൂ​​പീ​​ക​​ര​​ണ​​ത്തി​​ലും വ​​ള​​ർ​​ച്ച​​യി​​ലും ഒ​​ട്ട​​ന​​വ​​ധി
മ​​ഹ​​ത് വ്യ​​ക്തി​​ക​​ൾ സ​​ഹാ​​യി​​ച്ചി​​ട്ടു​​ണ്ട്. സി​​ൽ​​വ​​ർ ജൂ​​ബി​​ലി ആ​​ഘോ​​ഷി​​ക്കു​​ന്ന
ഈ ​​അ​​വ​​സ​​ര​​ത്തി​​ൽ അ​​വ​​രെ​​യെ​​ല്ലാം കൃ​​ത​​ജ്ഞ​​ത​​യോ​​ടെ സ്മ​​രി​​ക്കു​​ന്നു.
അമേരിക്കയിലെ തദ്ദേശ്യ കത്തോലിക്ക രൂപതകളും, വിശ്വാസികളും
നമ്മുടെ വളർച്ചയിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. അവരെയെല്ലാം
നന്ദി നിറഞ്ഞ ഹൃദയത്തോടെ ചേർത്തുനിർത്താം! യാതൊരു
പ്രതിഫലവും കൂടാതെ ഷിക്കാഗോയിലെ സെയിന്റ് ക്രിസോസ്റ്റം
ദേവാലയം വിട്ടുനൽകിയ ഷിക്കാഗോ അതിരൂപതയേയും, അന്ന്
രൂപതക്കു നേതൃത്വം നല്കിയിരുന്ന കർദ്ദിനാൾ (സ്വർഗീയനായ)
ജോസഫ് ബെർണാർഡിൻ പിതാവിനേയും സീറോമലബാർ സമൂഹം
കൃതജ്ഞതയോടെ സ്മരിക്കുന്നു. അ​​മേ​​രി​​ക്ക​​യി​​ലു​​ള്ള സി​​റോ മ​​ല​​ബാ​​ർ

വി​​ശ്വാ​​സി​​ക​​ൾ​​ക്കു സ്വ​​ന്ത​​മാ​​യി ഒ​​രു രൂ​​പ​​ത അ​​നു​​വ​​ദി​​ച്ചു​​ ന​​ൽ​​കി​​യ,
സ്വ​​ർ​​ഗീ​​യ​​നാ​​യ ജോ​​ൺ പോ​​ൾ ര​​ണ്ടാ​​മ​​ൻ മാ​​ർ​​പാപ്പ​​യോടു ഏറെ
ക​​ട​​പ്പെ​​ട്ടി​​രി​​ക്കു​​ന്നു. അ​​തു​​പോ​​ലെ, അ​​മേ​​രി​​ക്ക​​യി​​ലെ സീറോമ​​ല​​ബാ​​ർ
വി​​ശ്വാ​​സി​​ക​​ളു​​ടെ ആ​​വ​​ശ്യ​​ങ്ങ​​ൾ പ​​ഠി​​ക്കു​​ക​​യും രൂ​​പ​​ത​​ക്കാ​​യി ശിപാ​​ർ​​ശ
ചെ​​യ്യു​​ക​​യും ചെ​​യ്ത ബിഷപ്പ് മാ​​ർ ഗ്രി​​ഗ​​റി കരോട്ടെമ്പ്രേ​​ലി​​​​ൽ,
ആ​​രം​​ഭ​​ഘ​​ട്ട​​ത്തി​​ൽ വേ​​ണ്ട ഉ​​പ​​ദേ​​ശ​​ങ്ങ​​ളും സ​​ഹാ​​യ​​ങ്ങ​​ളും ന​​ൽ​​കി​​യ
ക​​ർ​​ദി​​നാ​​ൾ മാ​​ർ വ​​ർ​​ക്കി വി​​ത​​യ​​ത്തി​​ൽ, മാ​​ർ ജോ​​സ​​ഫ് പവ്വ​​ത്തി​​ൽ,
കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, അ​​മേ​​രി​​ക്ക​​യി​​ലെ സീറോ മ​​ല​​ബാ​​ർ
വി​ശ്വാ​​സി​​ക​​ൾ​​ക്കാ​​യി ആ​​ദ്യ​​മാ​​യി ഒ​​രു വൈ​​ദി​​ക​​നെ വി​​ട്ടു ന​​ൽ​​കി​​യ പാ​​ല
രൂ​​പ​​ത​​യു​​ടെ മു​​ൻ മെ​​ത്രാ​​ൻ മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റ​​മ്പി​​ൽ തു​​ട​​ങ്ങി​​യ
പിതാക്കന്മാരോടും ഷി​​ക്കാ​​ഗോ രൂ​​പ​​തയ്ക്ക് ഹൃദയം നിറഞ്ഞ നന്ദിയുണ്ട്.
കൂ​​ടാ​​തെ, ന​​മ്മു​​ടെ രൂ​​പ​​ത​​യി​​ൽ മു​​മ്പ് ശു​​ശ്രൂ​​ഷ ചെ​​യ്തി​​ട്ടു​​ള്ള,
ജീ​​വി​​ച്ചി​​രി​​ക്കു​​ന്ന​​വ​​രും മ​​രി​​ച്ചു​​പോ​​യ​​വ​​രു​​മാ​​യ വൈ​​ദി​​ക​​ർ, സ​​ന്യ​​സ്ത​​ർ,
ആല്മായ​​ർ തു​​ട​​ങ്ങി എല്ലാവരേയും ന​​ന്ദി​​യോ​​ടെ സ്മ​​രി​​ക്കു​​ന്നു. അ​​ന​​ന്ത​​മാ​​യ
ദൈ​​വ​​പ​​രി​​പാ​​ല​​നയ്ക്ക് ഒ​​രി​​ക്ക​​ൽ​​കൂ​​ടി ആഴമേറിയ ന​​ന്ദി!!

More Stories from this section

family-dental
witywide