ഹവാന: അമേരിക്കയുടെ കടുത്ത സമ്മർദ്ദവും ഇന്ധന ഉപരോധവും തുടരുന്നതിനിടെ ക്യൂബയിൽ വൈദ്യുതി മുടക്കവും അടിസ്ഥാന സൗകര്യങ്ങളുടെ തകരാറും രൂക്ഷമാകുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ ദൈനംദിന ജീവിതം തന്നെ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മുൻ ക്യൂബൻ പ്രസിഡന്റ്ക്കെ റൗൾ കാസ്ട്രോക്കെതിരെ അമേരിക്ക കൊലക്കുറ്റം ചുമത്തിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വീണ്ടും ശക്തമായത്.
1966-ൽ രണ്ട് വിമാനങ്ങൾ വെടിവെച്ച് തകർത്ത സംഭവത്തിൽ മൂന്ന് അമേരിക്കക്കാരുൾപ്പെടെ നാല് പേർ കൊല്ലപ്പെട്ട കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്.ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡയസ്-കാനൽ അമേരിക്കയുടെ നടപടിയെ “രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കം” എന്ന് വിശേഷിപ്പിച്ചു. അതേസമയം, അമേരിക്കൻ വിദേശകാര്യ സെക്രട്ടറി Marco Rubio, ക്യൂബ അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആരോപിച്ചു. സമാധാനപരമായ ധാരണയ്ക്കുള്ള സാധ്യത വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ ഉപരോധത്തെ തുടർന്ന് ക്യൂബയിൽ 20 മണിക്കൂറിലേറെ നീളുന്ന വൈദ്യുതി മുടക്കമാണ് അനുഭവപ്പെടുന്നത്. ഇന്ധനക്ഷാമം ഗതാഗതം, ജലവിതരണം, ആരോഗ്യ സേവനങ്ങൾ എന്നിവയെ ഗുരുതരമായി ബാധിച്ചു.ഹവാനയിലെ ഉയരം കൂടിയ സാമൂഹ്യഭവന സമുച്ചയങ്ങളിൽ താമസിക്കുന്നവർക്ക് ലിഫ്റ്റുകൾ പ്രവർത്തിക്കാത്തത് വലിയ ദുരിതമായി മാറിയിട്ടുണ്ട്. മുതിർന്നവരും രോഗികളും വീടുകളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് താമസക്കാർ പറയുന്നു.“വൈദ്യുതി എപ്പോൾ പോകും, എപ്പോൾ തിരികെ വരും എന്നൊരു ഉറപ്പുമില്ല. ജീവിതം മുഴുവൻ അനിശ്ചിതത്വത്തിലാണ്,” ഹവാന സ്വദേശിനിയായ അന റോസ റൊമേറോ പറഞ്ഞു.
ഇതിനിടെ, ഉപയോഗശൂന്യമായ ചരക്കുകപ്പൽ കണ്ടെയ്‌നറുകൾ വീടുകളാക്കി മാറ്റുന്ന പുതിയ സാമൂഹ്യഭവന പദ്ധതിയും സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഹവാനയിലെ ബാരിയോ ടൊലെഡോ മേഖലയിൽ രണ്ട് ബെഡ്റൂം വീടുകളാക്കി മാറ്റുന്ന പദ്ധതിയുടെ നിർമാണം പുരോഗമിക്കുകയാണ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ൻ്റെ ഭരണകൂടം ക്യൂബയ്ക്ക് മേൽ സമ്മർദ്ദം തുടരുന്നതിനിടെ, രാജ്യത്തെ സാമ്പത്തിക-രാഷ്ട്രീയ പരിഷ്‌കരണങ്ങളിലേക്ക് തള്ളിവിടാനാണ് അമേരിക്കയുടെ നീക്കമെന്നാണ് വിലയിരുത്തൽ.
Cubans grapple with fuel shortages and blackouts as US steps up pressure













