
മെക്സിക്കോ സിറ്റി: കായിക ലോകം കാത്തിരുന്ന മഹാമേളയ്ക്ക് ഇന്ന് തുടക്കം. ഫിഫ ലോകകപ്പ് ഫുട്ബോളിന് ഇന്ന് വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ പന്തുരുളും. ചരിത്രത്തിലാദ്യമായി കാനഡ, മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ മൂന്ന് രാജ്യങ്ങൾ സംയുക്തമായാണ് ഈ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യൻ സമയം ഇന്ന് രാത്രി 9:00 മണിക്ക് മെക്സിക്കോ സിറ്റി, ലോസ് ഏഞ്ചലസ്, ടൊറൻ്റോ എന്നീ നഗരങ്ങളിൽ ഒരേസമയം നടക്കുന്ന വിപുലമായ ഉദ്ഘാടന ചടങ്ങുകളോടെയാണ് ടൂർണമെൻ്റിന് തുടക്കമാകുന്നത്.
ഇന്ത്യൻ സമയം ഇന്ന് അർധരാത്രി കഴിഞ്ഞ് 12:30-ന് (വെള്ളിയാഴ്ച പുലർച്ചെ) നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ, ദക്ഷിണാഫ്രിക്കയെ നേരിടും. മെക്സിക്കോ സിറ്റിയിലെ വിഖ്യാതമായ എസ്റ്റാഡിയോ ആസ്ടെക്ക സ്റ്റേഡിയമാണ് ഈ ചരിത്ര മത്സരത്തിന് വേദിയാകുന്നത്. കാനഡയിലെ ടൊറൻ്റോയിൽ നടക്കുന്ന മറ്റൊരു മത്സരത്തിൽ കാനഡ, സെൻ്റ് വിൻസെൻ്റ് ആൻഡ് ദി ഗ്രനേഡീൻസിനെയും നേരിടും.
മുൻവർഷങ്ങളിലെ 32 ടീമുകൾക്ക് പകരം ഇത്തവണ 48 രാജ്യങ്ങളാണ് വിശ്വകിരീടത്തിനായി പോരാടുന്നത്. 16 നഗരങ്ങളിലായി ആകെ 104 ആവേശപ്പോരാട്ടങ്ങൾ അരങ്ങേറും. ഉസ്ബെക്കിസ്ഥാൻ, ജോർദാൻ തുടങ്ങിയ രാജ്യങ്ങൾ ആദ്യമായാണ് ലോകകപ്പ് യോഗ്യത നേടുന്നത്. ലിയോണൽ മെസ്സിയുടെ നേതൃത്വത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജൻ്റീന കിരീടം നിലനിർത്താൻ ഇറങ്ങുമ്പോൾ ബ്രസീൽ, ഫ്രാൻസ്, ജർമ്മനി, സ്പെയിൻ തുടങ്ങിയ വമ്പന്മാരും കടുത്ത വെല്ലുവിളിയുമായി ഒപ്പമുണ്ട്. ജൂലൈ 19-നാണ് ഫൈനൽ മത്സരം.
ഗ്രൂപ്പ് മത്സരക്രമം (ഇന്ത്യൻ സമയം)
ജൂൺ 12
മെക്സിക്കോ-സൗത്ത് ആഫ്രിക്ക 12 30 am
ദക്ഷിണകൊറിയ-ചെക്ക് റിപ്പബ്ലിക് 7.30 am
ജൂൺ 13
കാനഡ-ബോസ്നിയ 12.30 am
യു എസ് എ-പരാഗ്വായ് 6.30 am
ജൂൺ 14
ഖത്തർ-സ്വിറ്റ്സർലൻഡ് 12.30 am
ബ്രസീൽ-മൊറോക്കോ 3.30 am
ഹെയ്തി-സ്കോട്ട്ലൻഡ് 6.30 am
ഓസ്ട്രേലിയ-തുർക്കി 9.30 am
ജർമ്മനി-ക്യുറസാവോ 10.30 pm
ജൂൺ 15
നെതർലൻഡ്സ്-ജപ്പാൻ 1.30 am
ഐവറി കോസ്റ്റ്-ഇക്വഡോർ 4.30 am
സ്വീഡൻ-ടുണീഷ്യ 7.30 am
സ്പെയിൻ- കെയ്പ് വെർഡി 9.30 pm
ജൂൺ 16
ബെൽജിയം-ഈജിപ്ത് 12.30 am
സൗദി അറേബ്യ-ഉറുഗ്വായ് 3.30 am
ഇറാൻ-ന്യൂസിലൻഡ് 6.30 am
ജൂൺ 17
ഫ്രാൻസ്-സെനഗൽ 12.30 am
ഇറാഖ്-നോർവേ 3.30 am
അർജന്റീന-അൾജീരിയ 6.30 am
ഓസ്ട്രിയ-ജോർദാൻ 9.30 am
പോർച്ചുഗൽ-കോംഗോ 10.30 pm
ജൂൺ 18
ഇംഗ്ലണ്ട്-ക്രൊയേഷ്യ 1.30 am
ഘാന-പനാമ 4.30 am
ഉസ്ബക്കിസ്ഥാൻ-കൊളംബിയ 7.30 am
ചെക്ക് റിപ്പബ്ലിക്-സൗത്ത് ആഫ്രിക്ക 9.30 pm
ജൂൺ 19
സ്വിറ്റ്സർലൻഡ്-ബോസ്നിയ 12.30 am
കാനഡ-ഖത്തർ 3.30 am
മെക്സിക്കോ-ദക്ഷിണ കൊറിയ 6.30 am
ജൂൺ 20
യു എസ് എ-ഓസ്ട്രേലിയ 12.30 am
സ്കോട്ട്‌ലൻഡ്-മൊറോക്കോ 3.30 am
ബ്രസീൽ-ഹെയ്തി 6 am acvnews
തുർക്കി-പരാഗ്വായ് 8.30 am
നെതർലൻഡ്സ്-സ്വീഡൻ 10.30 pm
ജൂൺ 21
ജർമ്മനി-ഐവറി കോസ്റ്റ് 1.30 am
ഇക്വഡോർ-ക്യുറസാവോ 5.30 am
ടുണീഷ്യ-ജപ്പാൻ 9.30 am
സ്പെയിൻ-സൗദി അറേബ്യ 9.30 pm
ജൂൺ 22
ബെൽജിയം-ഇറാൻ 12.30 am
ഉറുഗ്വായ്-കെയ്പ് വെർഡി 3.30 am
ന്യൂസിലൻഡ്-ഈജിപ്ത് 6.30 am
അർജൻ്റീന-ഓസ്ട്രിയ 10.30 pm
ജൂൺ 23
ഫ്രാൻസ്-ഇറാഖ് 2.30 am
നോർവേ-സെനഗൽ 5.30 am
ജോർദാൻ-അൽജീരിയ 8.30 am
പോർച്ചുഗൽ-ഉസ്ബെക്കിസ്ഥാൻ 10.30 pm
ജൂൺ 24
ഇംഗ്ലണ്ട്-ഘാന 1.30 am
പനാമ-ക്രൊയേഷ്യ 4.30 am
കൊളംബിയ-കോംഗോ 7.30 am
ജൂൺ 25
സ്വിറ്റ്സർലൻഡ്-കാനഡ 12.30 am
ബോസ്നിയ-ഖത്തർ 12.30 am acvnews
സ്കോട്ട്ലൻഡ്-ബ്രസീൽ 3.30 am
മൊറോക്കോ-ഹെയ്തി 3.30 am
ചെക്ക് റിപ്പബ്ലിക്-മെക്സിക്കോ 6.30 am
സൗത്ത് ആഫ്രിക്ക-ദക്ഷിണ കൊറിയ 6.30 am
ജൂൺ 26
ക്യൂറസാവോ-ഐവറി കോസ്റ്റ് 1.30 am
ഇക്വഡോർ-ജർമ്മനി 1.30 am
ജപ്പാൻ-സ്വീഡൻ 4.30 am
ടുണീഷ്യാ-നെതർലൻസ് 4.30 am acvnews
തുർക്കി-യു എസ് എ 7.30 am
പരാഗ്വായ്-ഓസ്ട്രേലിയ 7.30 am
ജൂൺ 27
നോർവേ-ഫ്രാൻസ് 12.30 am
സെനഗൽ-ഇറാഖ് 12.30 am
കെയ്പ് വെർഡി-സൗദി അറേബ്യ 5.30 am
ഉറുഗ്വായ്-സ്പെയിൻ 5.30 am
ഈജിപ്ത്-ഇറാൻ 8.30 am
ന്യൂസിലൻഡ്-ബെൽജിയം 8.30 am
ജൂൺ 28
പനാമ-ഇംഗ്ലണ്ട് 2.30 am
ക്രൊയേഷ്യ-ഘാന 2.30 am
കൊളംബിയ-പോർച്ചുഗൽ 5 am
കോംഗോ-ഉസ്ബെക്കിസ്ഥാൻ 5 am
അൾജീരിയ-ഓസ്ട്രിയ 7.30 am
ജോർദാൻ-അർജന്റീന 7.30 am
48 teams for the first time in history; The World Cup football whistle will blow today in Canada, Mexico and the United States















