
ഹൂസ്റ്റൺ: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിലെ മുതിർന്ന അംഗങ്ങൾക്കായി (സീനിയേഴ്സ്) വിപുലമായ രീതിയിൽ പിക്നിക് സംഘടിപ്പിച്ചു. കഴിഞ്ഞ ശനിയാഴ്ച (സെപ്റ്റംബർ 12) രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ മിസൗറി സിറ്റിയിലുള്ള പ്രശസ്തമായ കിറ്റി ഹോള്ളോ പാർക്ക് പവിലിയനിലായിരുന്നു പരിപാടി. നിരവധി മുതിർന്ന അംഗങ്ങളാണ് ആവേശത്തോടെ പിക്നിക്കിൽ പങ്കെടുത്തത്.
കത്തീഡ്രൽ ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ അമ്മിണി തോമസ് ഏവർക്കും സ്വാഗതം ആശംസിച്ചു. മറിയാമ്മ തോമസ് ഹ്രസ്വമായ സന്ദേശം നൽകുകയും, ഒപ്പം മനോഹരമായ ഒരു പാരഡി ഗാനം ആലപിക്കുകയും ചെയ്തു.
മുതിർന്നവർക്കായി സംഘടിപ്പിച്ച കസേരകളി, നാരങ്ങാ ഓട്ട മത്സരം, സ്പീഡ് വാക്കിംഗ് (വേഗത്തിലുള്ള നടത്തം), റാഫിൾ തുടങ്ങിയ വൈവിധ്യമാർന്ന വിനോദ പരിപാടികൾ പിക്നിക്കിന് മാറ്റുകൂട്ടി. മത്സരങ്ങൾക്ക് ശേഷം ജക്കബ്ബ് ജോൺ പരിപാടികളിൽ സഹകരിച്ച ഏവർക്കും കൃതജ്ഞത പ്രകാശിപ്പിച്ചു. തുടർന്ന് നടന്ന സ്നേഹവിരുന്നിനും ആശീർവാദത്തിനും ശേഷമാണ് പിക്നിക് സമാപിച്ചത്.
ഇടവക വൈസ് പ്രസിഡന്റ്, സെക്രട്ടറി, കമ്മിറ്റി അംഗങ്ങൾ, ഫോറം ഭാരവാഹികൾ തുടങ്ങിയവർ പിക്നിക്കിന്റെ വിജയത്തിനായി സജീവമായി പ്രവർത്തിച്ചു. വികാരി ഫാ. ഐസക് ബി. പ്രകാശ്, അരൂപ്പാല കോർ എപ്പിസ്കോപ്പ, തേജി അച്ചൻ എന്നിവരടക്കമുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
A seniors’ picnic was organized at Houston St. Thomas Cathedral.















