
വാഷിംഗ്ടൺ: ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ (AI) എന്ന വാക്കിന് പകരം ‘സൂപ്പർ ഇന്റലിജൻസ്’ (SI) എന്ന് ഉപയോഗിക്കണമെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ നിർദ്ദേശത്തിന് പിന്നാലെ, വൈറ്റ് ഹൗസിൽ കോടീശ്വരൻ എലോൺ മസ്കിന് സംഭവിച്ച നാക്കുപിഴ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ പ്രമുഖ സാങ്കേതികവിദ്യാ കമ്പനികളുടെ മേധാവികൾ പങ്കെടുത്ത പ്രത്യേക ചടങ്ങിലാണ് സംഭവം. സാങ്കേതികവിദ്യയുടെ ഗുണങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് മസ്കിന് തെറ്റ് പറ്റിയത്.
“എഐ യുടെ നല്ല വശങ്ങളെക്കുറിച്ച് എടുത്തുപറയേണ്ടതുണ്ട്…” എന്ന് മസ്ക് പറഞ്ഞു തുടങ്ങിയ ഉടൻ തന്നെ തനിക്ക് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞു. പെട്ടെന്ന് തന്നെ വാക്കുകൾ തിരുത്തി, “ക്ഷമിക്കണം, എസ്‌ഐ” എന്ന് മസ്ക് കൂട്ടിച്ചേർത്തു. ഈ ചെറിയ നാക്കുപിഴ അവിടെയുണ്ടായിരുന്ന പ്രസിഡന്റ് ട്രംപിലും മറ്റുള്ളവരിലും ചിരിയുണർത്തി. “നന്ദി” എന്ന് പറഞ്ഞ് ട്രംപ് മസ്കിന്റെ തോളിൽ തട്ടി ഇത് ലഘുവായി എടുക്കുകയും ചെയ്തു.
“I think it is worth highlighting the positive benefits of A.I. … S.I., pardon me.""Thank you.”Elon Musk catches his own slip after calling the technology “AI” while speaking alongside President Trump and other tech leaders, quickly correcting himself to “superintelligence" after today’s agreed-upon name change.
— FOX Business (@FoxBusiness) September 29, 2026
സാങ്കേതികവിദ്യയുടെ അതിവേഗത്തിലുള്ള വളർച്ചയും അതിന്റെ വ്യാപ്തിയും കൂടുതൽ കൃത്യമായി വ്യക്തമാക്കാൻ ‘സൂപ്പർ ഇന്റലിജൻസ്’ എന്ന പദമാണ് കൂടുതൽ അനുയോജ്യമെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം. ഇനി മുതൽ ഔദ്യോഗിക ആവശ്യങ്ങൾക്ക് പഴയ പദങ്ങൾ ഉപയോഗിക്കരുതെന്ന് ഫെഡറൽ ഏജൻസികൾക്ക് ട്രംപ് ഭരണകൂടം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ, മെറ്റാ സി.ഇ.ഒ മാർക്ക് സക്കർബർഗ്, എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്, ആന്ത്രോപിക് സി.ഇ.ഒ ഡാരിയോ അമോഡേയ്, ഓപ്പൺഎഐ പ്രസിഡന്റ് ഗ്രെഗ് ബ്രോക്ക്മാൻ എന്നിവരുൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങിലാണ് ഈ മാറ്റം പ്രഖ്യാപിച്ചത്. സാങ്കേതികവിദ്യാ രംഗത്തെ സ്വയം നിയന്ത്രണം ലക്ഷ്യമിട്ടുള്ള ഒരു സുപ്രധാന കരാറിലും ഇവർ ഒപ്പുവെച്ചു. ഇത് ‘ധാർമ്മികമായി ബാധ്യസ്ഥമായ’ കരാറാണെന്ന് ട്രംപ് വിശേഷിപ്പിച്ചു. കമ്പനികളുടെ ആഭ്യന്തര സുരക്ഷാ പരിശോധനകൾ, സ്വതന്ത്രമായ ബാഹ്യ ഓഡിറ്റിംഗുകൾ, പ്രത്യേക ബോർഡ് സമിതികൾ എന്നിവ വഴി സാങ്കേതികവിദ്യയുടെ ദുരുപയോഗം തടയാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ കരാർ.
Following US President Donald Trump’s new directive to use the term ‘super intelligence,’ a slip of the tongue by billionaire Elon Musk at the White House is going viral on social media.












