കൊച്ചി: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതിയായ ജോളി നൽകിയ ഹർജിയിൽ അണലി എന്ന വെബ് സീരീസിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി എറണാകുളം മുൻസിഫ് കോടതി. താനുമായി വെബ് സീരീസിലെ പ്രധാന കഥാപാത്രത്തിന് ഏറെ സാമ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജോളി കോടതിയെ സമീപിച്ചത്. വെബ് സീരീസിലെ സാദൃശ്യം തനിക്ക് വ്യക്തിപരമായി ദോഷം ചെയ്യുമെന്ന ജോളിയുടെ വാദം കണക്കിലെടുത്താണ് കോടതി വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
Action taken on Jolly’s petition; court stays ‘Anali’ web series.
Tags:












