പൗലോസ് കുയിലാടൻ മിത്രാസ് അവാർഡ് ഏറ്റുവാങ്ങി

ഓർലാൻഡോ: മികച്ച നടനും കലാ-സാംസ്കാരിക പ്രവർത്തകനുമായ പൗലോസ് കുയിലാടൻ നോർത്ത് അമേരിക്കയിലെ ഇന്ത്യൻ കാലാകാരന്മാരുടേയും ചലച്ചിത്ര പ്രവർത്തകരുടേയും സർഗ്ഗാത്മക മികവിനെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ‘മിത്രാസ്’ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായ ‘പൂതപ്പാട്ട്’ എന്ന സിനിമയിലെ അഭിനയത്തിന് സ്പെഷൽ ജൂറി അവാർഡ് ഏറ്റുവാങ്ങി.

ജൂൺ 20-ന് ന്യൂജേഴ്സിയിലെ Brearley തീയേറ്ററിൽ വെച്ചാണ് ചടങ്ങ് നടന്നത്. ഫെസ്റ്റിവലിൽ പൂതപ്പാട്ട് എന്ന ചിത്രത്തിലെ അഭിനയ മികവിനാണ് സ്പെഷൽ ജൂറി അവാർഡ് കുയിലാടൻ ഏറ്റുവാങ്ങിയത്.

നാടക രംഗത്തും ഗാനരചനയിലും കഴിവ് തെളിയിച്ച പൗലോസ് കുയിലാടൻ സ്കൂൾ കാലഘട്ടം മുതൽ പെരുന്തച്ചൻ, അച്ഛ‌ന്റെ പൊന്നുമക്കൾ, കൂട്ടുകുടുംബം തുടങ്ങി നിരവധി നാടകങ്ങൾ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്‌തിട്ടുണ്ട്.

ഫ്ളോറിഡയിലെ ഓർലാൻഡോയിൽ സ്ഥിരതാമസക്കാരനായ കുയിലാടൻ അമേരിക്കയിലെ ഏറ്റവും വലിയ സംഘടനയായ ഫോമ, ഒരുമ, ഓർമ്മ എന്നീ സംഘടനകളിൽ പ്രവർത്തിക്കുകയും, കൾച്ചറൽ സ്റ്റേജ് പ്രോഗ്രാമുകൾ സംവിധാനം ചെയ്തിട്ടുള്ള ആളുമാണ്. കൂടാതെ ഫോമ നാഷണൽ കമ്മിറ്റി മെമ്പർ, കൾച്ചറൽ കമ്മിറ്റി ചെയർ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

മികച്ച ചിത്രമായ പൂതപ്പാട്ട് സംവിധാനം ചെയ്തിരിക്കുന്നത് രാംചന്ദ് പ്രശാന്ത് ആണ്. കഥ പൗലോസ് കുയിലാടൻ, DOP സന്ദീപ് സിദ്ധാർത്ഥൻ, സംഗീതം ജെയ്സൺ ജോൺ, മേക്കപ്പ് & ആർട്ട് സിജിൻ കൊടകര എന്നിവരാണ്. ചിത്രത്തിൽ പൗലോസ് കുയിലാടൻ, ശ്രീകാന്ത് സോമൻ, നിധിൻ സുബാഷ്, ജ്യൂവൽ ബേബി, കല, ജോയൽ കുയിലാടൻ, അരുൺ രാജ് എന്നിവർ വേഷമിടുന്നു.

Actor and arts and cultural activist Poulose Kuyiladan received the Special Jury Award for his performance in the film ‘Poothappattu’, which was awarded the best film at the ‘Mithras’ Indian Film Festival.

More Stories from this section

family-dental
witywide