‘അമേരിക്കയിലെ ജീവിതവും ബിഹാറിലെ ജീവിതവും രണ്ട് ലോകങ്ങൾ’; വിദേശത്തേക്ക് കുടിയേറിയ യുവാവിന്റെ വീഡിയോ വൈറൽ

ന്യൂഡൽഹി: ബിഹാറിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ യുവാവ് തന്റെ ജീവിതത്തിൽ ഉണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ച് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചയ്ക്ക് വഴിവെച്ചു. ഇന്ത്യയിലെ ജീവിതവും അമേരിക്കയിലെ നിലവിലെ ജീവിതവും താരതമ്യം ചെയ്തുകൊണ്ടാണ് യുവാവ് അനുഭവങ്ങൾ പങ്കുവെച്ചത്. ഇൻസ്റ്റഗ്രാം ഉപയോക്താവായ അർഹം ഇഷ്തെയാക് ആണ് വീഡിയോ പോസ്റ്റ് ചെയ്തത്. “ബിഹാറിലെ ശരാശരി ജീവിതവും അമേരിക്കയിലെ ശരാശരി ജീവിതവും. ഒരേ വ്യക്തി… പക്ഷേ തികച്ചും വ്യത്യസ്തമായ യാഥാർഥ്യം,” എന്നാണ് വീഡിയോയ്ക്ക് നൽകിയ കുറിപ്പ്.

അമേരിക്കയിലെ തന്റെ ജീവിതശൈലി കണ്ടാൽ നാട്ടുകാർ അതിശയിക്കാറുണ്ടെന്ന് അർഹം പറയുന്നു. മികച്ച ശമ്പളമുള്ള ജോലി, ഏറ്റവും പുതിയ ഐഫോൺ, സ്ഥിരതയുള്ള വരുമാനം, ഇടയ്ക്കിടെയുള്ള യാത്രകൾ എന്നിവയെല്ലാം പലരും ആഡംബര ജീവിതത്തിന്റെ ഭാഗമായാണ് കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ, തന്റെ നാട്ടിൽ ആഡംബരമായി കണക്കാക്കുന്ന പല കാര്യങ്ങളും അമേരിക്കയിലെ സാധാരണക്കാരന്റെ ജീവിതത്തിന്റെ ഭാഗമാണെന്നാണ് അർഹത്തിന്റെ അഭിപ്രായം. കൂടുതൽ സമ്പാദിക്കാനുള്ള അവസരങ്ങളും അമേരിക്കയിൽ കൂടുതലാണെന്നും അദ്ദേഹം പറയുന്നു.

എന്നിരുന്നാലും, ഇന്ത്യയെയോ ബിഹാറിനെയോ ചെറുതാക്കി കാണിക്കാനല്ല തന്റെ പോസ്റ്റിന്റെ ഉദ്ദേശ്യമെന്ന് അർഹം പിന്നീട് വ്യക്തമാക്കി. “രണ്ട് രാജ്യങ്ങളിലെയും സാധാരണക്കാരുടെ ജീവിത നിലവാരത്തിലുള്ള വ്യത്യാസം ചൂണ്ടിക്കാണിക്കുകയായിരുന്നു എന്റെ ലക്ഷ്യം. ആരെയും താരതമ്യം ചെയ്ത് താഴ്ത്തിക്കാണിക്കാനല്ല,” അദ്ദേഹം പറഞ്ഞു. അമേരിക്കയിൽ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്ത അനുഭവത്തിന്റെ അടിസ്ഥാനത്തിൽ, അടിസ്ഥാന സൗകര്യങ്ങൾ, പൊതുസേവനങ്ങൾ, വരുമാന സ്ഥിരത എന്നിവ സാധാരണ ജനങ്ങൾക്ക് കൂടുതൽ ലഭ്യമാണെന്ന് തനിക്ക് തോന്നിയതായി അർഹം വ്യക്തമാക്കി.

അതേസമയം, ഇന്ത്യയുടെ വളർച്ചാ സാധ്യതകളിൽ തനിക്ക് വലിയ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇന്ത്യ അതിവേഗം പുരോഗമിക്കുകയാണ്. ജനസംഖ്യയുടെ വ്യാപ്തി, അടിസ്ഥാന സൗകര്യങ്ങളുടെ വിതരണം, സാമ്പത്തിക അസമത്വം തുടങ്ങിയ ഘടകങ്ങളാണ് പലപ്പോഴും വ്യത്യാസത്തിന് കാരണം. കഴിവിന്റെയോ പ്രതിഭയുടെയോ കുറവല്ല,” അദ്ദേഹം പറഞ്ഞു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. “അടിപൊളി”, “ഇനിയും ഉയരങ്ങളിലെത്തട്ടെ” എന്നിങ്ങനെ ചിലർ ആശംസിച്ചപ്പോൾ, “അമേരിക്കയിലേക്ക് എങ്ങനെ കുടിയേറി?” എന്ന ചോദ്യവും നിരവധി പേർ ഉയർത്തി. ചിലർ ഇമോജികളിലൂടെയും പ്രതികരണം അറിയിച്ചു.

An Instagram user from Bihar has sparked a widespread online conversation after sharing a video comparing his lifestyle in India with his new reality in the US.

More Stories from this section

family-dental
witywide