സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് തിരഞ്ഞിരുന്ന, പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി തലശേരി സബ് ജയിലിലേക്ക്. ആയങ്കിയെ കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. അർജുൻ ആയങ്കിയെ മാറ്റും. പ്രതി ഭാഗം ജാമ്യപേക്ഷ നൽകിയിരുന്നില്ല. അർജുൻ ആയങ്കിയ്ക്കെതിരെ കാപ്പാ ചുമത്താനാണ് പൊലീസ് നീക്കം.
കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നുമാണ് അർജുൻ ആയങ്കിയെ പിടികൂടിയത്. കണ്ണൂർ സൈബർക്രൈം പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി. വൈദ്യപരിശോധനയ്ക്ക് ശേഷം കൂത്തുപറമ്പ് കോടതിയിൽ അർജുനെ ഹാജരാക്കി. അതേസമയം, തുടരെ പൊലീസിനെ വെല്ലുവിളിച്ച അർജുനെ പിടികൂടിയത് പൊലീസിന് വലിയ ആശ്വാസമായി.
കേരളം ഗുണ്ടകളുടെ പറുദീസയല്ലെന്ന് സിസ്റ്റത്തെ വെല്ലുവിളിക്കുന്ന ഗുണ്ടകൾക്ക് ഇതാണ് അവസ്ഥയെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.അർജുൻ ആയങ്കിയുടെ ഇളയ സഹോദരൻ അജയ്‌യും അർജുൻ ആയങ്കിയുമായി ബന്ധമുള്ള പലരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രധാന കൂട്ടാളി പ്രണവ് ഇപ്പോഴും ഒളിവിലാണ്.
Arjun Ayanki to be shifted to Thalassery Sub-Jail.











