മാർപാപ്പയുടെ വാതിലിൽ പാട്ടുമായി മുട്ടിവിളിച്ച് ബോബ് ഡിലൻ; വത്തിക്കാനിൽ അപൂർവ്വ കൂടിക്കാഴ്ച

വത്തിക്കാൻ സിറ്റി: ലോകപ്രശസ്ത അമേരിക്കൻ ഗായകനും സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാവുമായ ബോബ് ഡിലൻ വത്തിക്കാനിലെ അപ്പോസ്തോലിക് കൊട്ടാരത്തിൽ വെച്ച് ലിയോ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇറ്റലിയിലെ സംഗീത പരിപാടികൾക്കായി എത്തിയപ്പോഴാണ് മാർപാപ്പയെ നേരിൽ കാണണമെന്ന തന്റെ ദീർഘകാലത്തെ ആഗ്രഹം ബോബ് ഡിലൻ സഫലമാക്കിയത്.

കറുത്ത ഹുഡി ധരിച്ചെത്തിയ ഡിലനെ ഏറെ സ്നേഹത്തോടെയാണ് മാർപാപ്പ സ്വീകരിച്ചത്. ഏറെ ലളിതവും ഹൃദ്യവുമായ കൂടിക്കാഴ്ചയിൽ ഇരുവരും പരസ്പരം സമ്മാനങ്ങൾ കൈമാറി. തന്റെ പ്രശസ്തമായ ആത്മകഥ ‘ക്രോണിക്കിൾസ്: വാല്യം ഒന്നിന്റെ’ ഒരു കോപ്പിയാണ് ബോബ് ഡിലൻ മാർപാപ്പയ്ക്ക് സമ്മാനിച്ചത്. പകരമായി മാർപാപ്പ അദ്ദേഹത്തിന് വിശുദ്ധമായ ഒരു ജപമാലയും സമ്മാനിച്ചു.

അമേരിക്കയിലെ മിഡ്‌വെസ്റ്റിൽ ജനിച്ചുവളർന്ന ഇരുവർക്കും പരസ്പരം പങ്കുവെക്കാൻ ഒട്ടേറെ ഓർമ്മകളുണ്ടായിരുന്നു. ഷിക്കാഗോയിൽ ജനിച്ച ലിയോ മാർപാപ്പ, താൻ ബോബ് ഡിലന്റെ പാട്ടുകൾ കേട്ടാണ് വളർന്നതെന്ന് മുൻപ് ഒരു അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു. മാർപാപ്പയുമായി അല്പസമയം സംസാരിക്കാനും സൗഹൃദം പങ്കുവെക്കാനും സാധിച്ചതിന്റെ സന്തോഷത്തിലാണ് ഈ സംഗീത ഇതിഹാസം വത്തിക്കാനിൽ നിന്നും മടങ്ങിയത്.

Bob Dylan knocks on the Pope’s door with a song; a rare meeting at the Vatican.

More Stories from this section

family-dental
witywide