ട്രംപിന്‍റെ അപ്രതീക്ഷിത നീക്കവും ഫലം കാണുന്നില്ല! ബ്രെന്‍റ് ക്രൂഡ് ഓയിൽ വില ബാരലിന് 105 ഡോളറിന് മുകളിൽ; റഷ്യയിൽ നിന്ന് ഡീസൽ വാങ്ങാനുള്ള തീരുമാനവും തുണച്ചില്ല

ലണ്ടൻ: അന്താരാഷ്ട്ര വിപണിയിലെ മാനദണ്ഡമായ ബ്രെന്‍റ് ക്രൂഡ് ഓയിൽ വില തിങ്കളാഴ്ച രാവിലെ ബാരലിന് 105 ഡോളറിന് മുകളിൽ വ്യാപാരം ചെയ്യപ്പെട്ടു. റഷ്യയിൽ നിന്ന് ഡീസൽ ഇറക്കുമതി ചെയ്യാനുള്ള യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ വിവാദപരമായ പ്രഖ്യാപനത്തിന് ശേഷവും എണ്ണവില രണ്ട് ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് തുടരുന്നത്.

നവംബർ 3-ന് നടക്കാനിരിക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ധനവില വർദ്ധനവ് പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് റഷ്യയിൽ നിന്ന് ഡീസൽ വാങ്ങാൻ ധാരണയായതെന്ന് ട്രംപ് കഴിഞ്ഞ വെള്ളിയാഴ്ച സോഷ്യൽ മീഡിയ കുറിപ്പിലൂടെ വ്യക്തമാക്കിയത്.

എന്നാൽ റഷ്യ-യുക്രൈൻ യുദ്ധത്തിനുള്ള ഫണ്ടിങ് തടയുന്നതിനായി റഷ്യൻ എണ്ണ-വാതക കയറ്റുമതിയിലൂടെയുള്ള വരുമാനം വെട്ടിക്കുറയ്ക്കാൻ അമേരിക്ക നടത്തുന്ന ശ്രമങ്ങൾക്ക് ഈ നീക്കം തിരിച്ചടിയാകുന്നതാണ്. ഈ സാഹചര്യത്തിൽ ട്രംപ് ഭരണകൂടം ഈ തീരുമാനത്തിൽ നിന്ന് ഉടൻ പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഉഭയകക്ഷി പിന്തുണയുള്ള ആറ് യു.എസ് സെനറ്റർമാർ രംഗത്തെത്തി. തിങ്കളാഴ്ച രാവിലെ ബ്രെന്റ് ക്രൂഡ് വില ഏകദേശം ഒരു ശതമാനം ഉയർന്ന് ബാരലിന് 105 ഡോളറിന് മുകളിലെത്തിയപ്പോൾ, യുഎസ് ബെഞ്ച്മാർക്ക് ക്രൂഡ് വിലയും സമാനമായ രീതിയിൽ 92 ഡോളറിന് മുകളിലേക്ക് ഉയർന്നു.

More Stories from this section

family-dental
witywide