ബ്രിക്‌സ് ഉച്ചകോടി; ഏഴ് വർഷത്തിനിടെ ആദ്യമായി ഷി ചിൻപിങ് ഇന്ത്യയിലെത്തുന്നു

ന്യൂഡൽഹി: ഏഴ് വർഷത്തിനിടെ ആദ്യമായി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് ഇന്ത്യയിലെത്തുന്നു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് ഷി ചിൻപിങ് എത്തുന്നത്. ഈ മാസം 12, 13 തീയതികളിൽ ഡൽഹിയിൽ വച്ചാണ് 18 മത് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്.

ഉച്ചകോടിക്ക് രണ്ടു ദിവസം മാത്രം ശേഷിക്കെയാണ് ദിവസങ്ങളായി നീണ്ടുനിന്ന അനിശ്ചിതത്വത്തിനു വിരാമമിട്ട് ചൈനീസ് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സന്ദർശന വിവരം സ്‌ഥിരീകരിച്ചത്. സന്ദർശനം സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ലെന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് നേരത്തെ പ്രതികരിച്ചത്. പിന്നീട് ഷി ചിൻപിങ് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തുമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

ചെന്നൈയ്ക്ക് സമീപം മാമല്ലപുരത്ത് നടന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പങ്കെടുക്കാൻ 2019 ലാണ് അവസാനമായി ഷി ഇന്ത്യ സന്ദർശിച്ചത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദർശിച്ചിരുന്നു. 2020ലെ ഗൽവാൻ സംഘർഷത്തോടെയാണ് ഇന്ത്യ-ചൈന ബന്ധം വഷളായത്.

BRICS Summit: Xi Jinping to visit India for the first time in seven years.

More Stories from this section

family-dental
witywide