അമേരിക്കൻ AI സാങ്കേതികവിദ്യ ചൈന ചോർത്തുന്നതായി യു.എസ് ഏജൻസികൾ; അലിബാബയും ഡീപ്പ്സീക്കും നിരീക്ഷണത്തിൽ

വാഷിംഗ്ടൺ: അമേരിക്കൻ കൃത്രിമബുദ്ധി (എ.ഐ) കമ്പനികളുടെ ബിസിനസ് രഹസ്യങ്ങൾ ചൈനീസ് സ്ഥാപനങ്ങൾ വൻതോതിൽ ചോർത്തുന്നതായി യു.എസ് ഫെഡറൽ ഏജൻസികൾ ആരോപിച്ചു. വികസനച്ചെലവ് കുറയ്ക്കുന്നതിനും വിപണിയിൽ മുന്നേറുന്നതിനുമായി ചൈനീസ് കമ്പനികൾ ഇൻഡസ്ട്രിയൽ-സ്കെയിൽ തലത്തിലാണ് ഈ മോഷണം നടത്തുന്നതെന്ന് എഫ്.ബി.ഐ, എൻ.എസ്.എ, സി.ഐ.എസ്.എ എന്നിവരുടെ സംയുക്ത റിപ്പോർട്ടിൽ പറയുന്നു.

അമേരിക്കൻ മോഡലുകളിൽ നിന്ന് വിവരങ്ങൾ ചോർത്താൻ ‘ഡിസ്റ്റിലേഷൻ’ സാങ്കേതികവിദ്യയാണ് അലിബാബ ഗ്രൂപ്പ്, ഡീപ്പ്സീക്ക് തുടങ്ങിയ ചൈനീസ് ടെക് കമ്പനികൾ പ്രധാനമായും ഉപയോഗിക്കുന്നത്. പ്രോക്സി നെറ്റ്‌വർക്കുകളും വ്യാജ അക്കൗണ്ടുകളും വഴിയാണ് ഇവർ അമേരിക്കയുടെ സുരക്ഷാ സംവിധാനങ്ങളെ മറികടക്കുന്നത്.

പ്രമുഖ എ.ഐ കമ്പനിയായ ആന്ത്രോപിക് , തങ്ങളുടെ ‘ക്ലോഡ്’ മോഡലിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ ചൈനീസ് ലാബുകൾ 24,000-ത്തോളം വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയതായി വെളിപ്പെടുത്തി. ഇത്തരം അനധികൃത നീക്കങ്ങൾ നടത്തുന്ന ചൈനീസ് സ്ഥാപനങ്ങൾക്കെതിരെ ഉപരോധം അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് മുന്നറിയിപ്പ് നൽകി.

US agencies say China is leaking American AI technology; Alibaba and DeepSeek under surveillance

More Stories from this section

family-dental
witywide