കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷം ഇന്ന് എത്തിയേക്കും, മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കാത്തിരിപ്പിന് വിരാമമിട്ട് തെക്കുപടിഞ്ഞാറൻ കാലവർഷം (ഇടവപ്പാതി) ഇന്ന് കേരള തീരത്തെത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം കേരളത്തിൽ പൂർണ്ണമായി പ്രവേശിക്കാനാണ് അനുകൂല സാഹചര്യമുള്ളത്.

തെക്കുപടിഞ്ഞാറൻ അറബിക്കടൽ, ലക്ഷദ്വീപ്, ബംഗാൾ ഉൾക്കടൽ, തമിഴ്‌നാടിൻ്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് കാലവർഷം അതിവേഗം വ്യാപിക്കുന്നുണ്ട്. മധ്യ-കിഴക്കൻ അറബിക്കടലിലും കർണാടക തീരത്തിനു മുകളിലുമായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വ്യാപക മഴ ലഭിക്കും. വരുന്ന അഞ്ചാം തീയതി മുതല്‍ ഏഴാം തീയതി വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

Central Meteorological Department warns that southwest monsoon may arrive in Kerala today

More Stories from this section

family-dental
witywide