സിജെപി – കേന്ദ്രസര്‍ക്കാര്‍ മൂന്നാംഘട്ട ചര്‍ച്ച ആരംഭിച്ചു; ആവശ്യങ്ങൾ മുന്നോട്ട് വെച്ച് സിജെപി

കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിൽ മൂന്നാംഘട്ട ചര്‍ച്ച ആരംഭിച്ച് സിജെപി പ്രതിനിധികളും കേന്ദ്രസര്‍ക്കാരും. കേന്ദ്രമന്ത്രിമാരായ ജെപി നദ്ദ, ജിതേന്ദ്ര സിങ് ഉള്‍പ്പെടെയുള്ളവരാണ് സിജെപി പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നത്. വിദ്യാര്‍ഥികള്‍ മുന്നോട്ടുവച്ച ഏറ്റവും പ്രധാനപ്പെട്ട ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച പശ്ചാത്തലത്തിലാണ് അതീവ നിര്‍ണായകമായ മൂന്നാം ഘട്ട ചര്‍ച്ച നടക്കുന്നത്. പ്രധാനമായും നാല് ആവശ്യങ്ങളാണ് സിജെപി മുന്നോട്ടുവച്ചിരുന്നത്.

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയായിരുന്നു അതില്‍ ഒന്നാമത്തേത്. 16 വയസുകാരിയായ പെണ്‍കുട്ടിയുടെ മുഖത്തടിച്ച സന്ദീപ് ലാംബ എന്ന ഡിസിപി മാപ്പ് പറയണം, സമരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ലാത്തി കുത്തിയ പൊലീസുകാരനെതിരെ നടപടിയെടുക്കണം എന്നീ പുതിയ ആവശ്യങ്ങളും സിജെപി മുന്നോട്ടുവച്ചിട്ടുണ്ട്.

ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുക, പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കാതിരിക്കുക, വിദ്യാര്‍ഥികളെ ഉപദ്രവിച്ച ഉദ്യോഗസ്ഥര്‍ മാപ്പ് പറയുക, അവര്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങിയയാണ് മറ്റ് ആവശ്യങ്ങള്‍. കേന്ദ്ര സർക്കാർ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാതെ പിന്മാറില്ലെന്നാണ് സിജെപിയുടെ നിലപാട്.

CJP – Third round of talks with the Central Government begins; CJP puts forward demands.

More Stories from this section

family-dental
witywide