വിജയ്‌യുടെ ജ്യോതിഷിക്ക് സർക്കാർ നിയമനം; മുഖ്യമന്ത്രിയുടെ ഒഎസ്ഡിയാക്കി നിയമിച്ചതിൽ വിമർശനം

തമിഴ്നാട് മുഖ്യമന്ത്രി വിജയ് തന്റെ വ്യക്തിഗത ജ്യോതിഷിയായ റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി (OSD) നിയമിച്ചത് രാഷ്ട്രീയ വിവാദത്തിന് വഴിയൊരുക്കുന്നു. തമിഴക വെട്രി കഴകം (ടിവികെ) വക്താവ് കൂടിയായ വെട്രിവേലിന്റെ നിയമനം സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങിയതോടെയാണ് സംഭവം ചർച്ചയായത്. ഗവർണറെ സന്ദർശിച്ചപ്പോഴും വിജയ്‌ക്കൊപ്പം ഇദ്ദേഹം ഉണ്ടായിരുന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു.

തമിഴ്നാട്ടിലെ പ്രമുഖ സംഖ്യാശാസ്ത്രജ്ഞൻ എന്ന നിലയിൽ പ്രശസ്തനായ വെട്രിവേൽ, വിജയ് മുഖ്യമന്ത്രിയാകുമെന്നും തമിഴ്നാട്ടിൽ രാഷ്ട്രീയ സുനാമി ഉണ്ടാകുമെന്നും നേരത്തെ പ്രവചിച്ചിരുന്നു. പാർട്ടിയുടെ നയരൂപീകരണത്തിലും ചിഹ്നം തിരഞ്ഞെടുക്കുന്നതിലും ഇദ്ദേഹത്തിന് നിർണ്ണായക സ്വാധീനമുണ്ടെന്നാണ് റിപ്പോർട്ടുകൾ. തന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച വ്യക്തിക്ക് ഔദ്യോഗിക പദവി നൽകാനുള്ള വിജയ്‌യുടെ തീരുമാനമാണ് ഇപ്പോൾ വിമർശിക്കപ്പെടുന്നത്.

പുതിയ നിയമനത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള പരിഹാസവും വിമർശനവുമാണ് ഉയരുന്നത്. ശാസ്ത്രീയ അവബോധത്തെക്കുറിച്ചും യുക്തിചിന്തയെക്കുറിച്ചും സംസാരിക്കുന്ന പുതിയ കാലത്തെ മുഖ്യമന്ത്രി, ജ്യോതിഷിയെ സർക്കാർ തസ്തികയിൽ നിയമിക്കുന്നത് വിരോധാഭാസമാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ഭരണനിർവ്വഹണ കാര്യങ്ങളിൽ ജ്യോതിഷത്തിന് സ്ഥാനമുണ്ടാകുന്നത് സംസ്ഥാനത്തിന്റെ വികസനത്തെ ബാധിക്കുമെന്ന ആശങ്കയും പ്രതിപക്ഷ കക്ഷികൾ ഉയർത്തുന്നുണ്ട്.

CM Vijay appoints personal astrologer as OSD; social media erupts in criticism

More Stories from this section

family-dental
witywide