‘വിജയ് ഭാവി പ്രധാനമന്ത്രി’! ടിവികെ വാദത്തിൽ കോൺഗ്രസിന് അതൃപ്തി, നേതാക്കൾ ഫാൻസ് മോഡിൽ എന്ന് മാണിക്കം ടാഗോറിന്‍റെ വിമർശനം

‘വിജയ് ഭാവി പ്രധാനമന്ത്രി’ എന്ന ടി.വി.കെ. നേതാക്കളുടെ വാദത്തിൽ കടുത്ത അതൃപ്തി പരസ്യമാക്കി കോൺഗ്രസ്. ടി.വി.കെ. നേതാക്കൾക്ക് ഇപ്പോഴും ആരാധകമനോഭാവം (ഫാൻസ് മോഡ്) ആണെന്ന് പി.സി.സി. അധ്യക്ഷൻ മാണിക്കം ടാഗോർ എം.പി. തുറന്നടിച്ചു. ഇത്തരം ഫാൻസ് മോഡിൽ നിന്ന് മാറി രാഷ്ട്രീയമായി ചിന്തിക്കാൻ ടി.വി.കെ. തയ്യാറാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുതിർന്ന നേതാവ് സെങ്കോട്ടയ്യാൻ അടക്കമുള്ളവർ വിജയ് ഭാവിയിൽ പ്രധാനമന്ത്രിയാകുമെന്ന് പ്രസ്താവന നടത്തിയതോടെയാണ് കോൺഗ്രസ് ഔദ്യോഗികമായി നിലപാട് വ്യക്തമാക്കിയത്. മുൻപ് കോൺഗ്രസ്-ഡി.എം.കെ. സഖ്യത്തിൽ പ്രവർത്തിക്കുമ്പോൾ രാഹുൽ ഗാന്ധിയെ ആയിരുന്നു എം.കെ. സ്റ്റാലിൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയിരുന്നത്.

അതേസമയം, വിജയന്റെ പാർട്ടിയായ ടി.വി.കെയെ നിലവിൽ ‘ഇന്ത്യ’ (INDIA) മുന്നണിയിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നും മാണിക്കം ടാഗോർ വ്യക്തമാക്കി. എം.പിമാർ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടികൾക്ക് മാത്രമാണ് നിലവിൽ ‘ഇന്ത്യ’ സഖ്യത്തിന്റെ യോഗങ്ങളിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Vijay as Future PM: Congress Expresses Displeasure Over TVK Claim; Manickam Tagore Calls Out Fan Attitude

More Stories from this section

family-dental
witywide