മോൻസി ചാക്കോ
ഷിക്കാഗോ: സിറ്റി ട്രാൻസിറ്റ് മലയാളി അസോസിയേഷൻ (CTMA) അതിൻ്റെ പ്രവർത്തന പന്‌ധാവിൽ ഒരു വർഷം കൂടി മുൻപോട്ട് ചുവടുവയ്ക്കുന്നതിൻ്റെ ഭാഗമായി, സിറ്റി ട്രാൻസിറ്റ് മലയാളി അസോസിയേഷൻ സംയുക്തമായ ഒരു കൂടിവരവ് 2026 ഏപ്രിൽ 12-ാം തീയതി ഞായറാഴ്ച വൈകിട്ട് ഏഴ് മണിക്ക് മോർട്ടൻ ട്രാവിലുള്ള chef of Siam ഹോട്ടലിൽ വച്ച് പ്രസിഡൻ്റ് ജോൺസൺ കണൂക്കാടൻ്റെ അധ്യക്ഷതയിൽ 25 ൽ പരം കമ്മറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ കൂടി പുതുവർഷ പരിപാടികൾ ചർച്ച ചെയ്തു തീരുമാനിച്ചു.
വൈസ് പ്രസിഡൻ്റ് റ്റോമി മേത്തിപ്പാറ വന്നുചേർന്നവർക്ക് സ്വാഗതം ആശംസിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ സംഘടനയ്ക്കായി ഒരുമിച്ച് കൂടുന്നതിൻ്റെ ആവശ്യകതയെപ്പറ്റി പലരും ഊന്നിപ്പറഞ്ഞു. പെൻഷൻ ആയതിനു ശേഷം, ജീവിതം എത്ര സന്തോഷവും ആനന്ദകരവുമാണ് എന്ന് പല അംഗങ്ങളുടേയും ജീവിതാനുഭവം പങ്കുവയ്ക്കുകയുണ്ടായി. എന്നാൽ ഇപ്പോൾ ജോലിയിൽ തുടരുന്നവർക്ക് അവരുടെ ഹെൽത്ത് ഇൻഷുറൻസ്, പെൻഷൻ ഇവയുടെ പ്രാധാന്യത്തെപ്പറ്റി അവർക്ക് ആവശ്യമായ ഉപദേശവും പ്രോത്‌സാഹനവും നൽകി അവരെ സംരക്ഷിക്കുന്നതിൻ്റെ ആവശ്യകതയെപ്പറ്റി ചർച്ച ചെയ്തു.
സെക്രട്ടറി മോൻസിചാക്കോ പുതിയ വർഷത്തെ പരിപാടികളെപ്പറ്റി വിവരിച്ചു. CTMA യുടെ ചരിത്രത്തിൽ അദ്യമായി ജൂൺ 27-ാം തീയതി ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതൽ നൈൽസിലുള്ള മയാമി വുഡ് ഫോറസ്റ്റ് പ്രിസേർവിൽ വച്ച്, CTMA അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കൂടി ഒത്തുചേർന്ന് അവരുടെ മാനസികവും ശാരീരികവുമായ സന്തോഷത്തിനു വേണ്ടി ഒരു പിക്നിക്ക് ക്രമീകരിക്കുവാൻ ഐക്യകണ്ഠേന തീരുമാനിച്ചു.
അതോടപ്പം CTMA യുടെ സിൽവർ ജൂബിലിയോട് അനുബന്ധിച്ച് നടത്താനിരിക്കുന്ന കുടുംബ സംഗമത്തെ പറ്റി ചർച്ച ചെയ്ത് തീരുമാനങ്ങൾ കൈക്കൊണ്ടു. ട്രഷറർ റോയി ജോസഫ് വന്നുചേർന്നവർക്ക് നന്ദി പ്രകാശിപ്പിച്ചു. പിക്നിക്കിൻ്റെ സുഗമമായ നടത്തിപ്പിനായി ഏവരുടെയും സാന്നിദ്ധ്യ സഹകരണം പ്രതീക്ഷിക്കുന്നു എന്ന് കൺവീനർ റ്റോമി മേത്തിപ്പാറ ആവശ്യപ്പെട്ടു.
CTMA organizes picnic and family reunion















