ഒടുവിൽ ക്യൂബ അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങുകയാണെന്ന് റിപ്പോർട്ടുകൾ. സമ്പദ് വ്യവസ്ഥ തുറക്കാനുള്ള നടപടികൾ ക്യൂബ ആരംഭിച്ചു. തുറന്ന സ്വതന്ത്ര വിപണിക്ക് ആഹ്വാനം ചെയ്യുന്ന ബില്ലിന് ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടി അംഗീകാരം നൽകി. ആദ്യമായാണ് വിപണി തുറക്കാനുള്ള തീരുമാനത്തിന് ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടി അംഗീകാരം നൽകുന്നത്. സാമ്പത്തിക പരിഷ്‌കരണങ്ങൾ നടത്തിയാൽ ക്യൂബയ്ക്ക് മേലുള്ള ഉപരോധങ്ങൾ കുറയ്ക്കാമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആവർത്തിച്ചു പ്രസ്താവിച്ചിരുന്നു.
സ്വകാര്യ സംരംഭകർക്ക് അവസരങ്ങളൊരുക്കാനും കൂടുതൽ വിദേശനിക്ഷേപം ആകർഷിക്കുകയും ചെയ്യാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു. ദേശീയ അസംബ്ലിയിൽ ബിൽ പാസ്സാകുമെന്ന് ഉറപ്പാണെന്നാണ് റിപ്പോർട്ടുകൾ. ക്യൂബയോട് സർക്കാർ നിയന്ത്രണത്തിലുള്ള സമ്പദ്‌വ്യവസ്ഥ തുറക്കണമെന്നും മുൻ നേതാവ് ഫിഡൽ കാസ്ട്രോയുടെ സർക്കാർ പിടിച്ചെടുത്ത സ്വത്തുക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്നും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തണമെന്നും യുഎസ് വളരെക്കാലമായി ആവശ്യപ്പെടുന്നുണ്ടായിരുന്നെങ്കിലും സോഷ്യലിസ്റ്റ് ഗവൺമെന്റ് ചർച്ചകൾക്ക് ഇല്ലെന്ന് ക്യൂബ വ്യക്തമാക്കിയിരുന്നത്.
Cuba finally bows to US pressure; begins steps to open economy













