വർഗീസ് പാലമലയിൽ(അമേരിക്കൻ മലങ്കര അതിഭദ്രാസന P.R.O)
ന്യൂജേഴ്സി : മഹാപരിശുദ്ധനായ അഫ്രേം പിതാവിൻ്റെ ഓർമ്മപ്പെരുന്നാൾ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിൻ്റെ ആസ്ഥാനമായ ന്യൂജേഴ്സിയിലുള്ള സെൻ്റ് അഫ്രേം കത്തീഡ്രലിൽ വച്ച് ജൂൺ 19, 20 ( വെള്ളി, ശനി) തീയതികളിൽ ഭദ്രാസനാധിപൻ അഭിവന്ദ്യ യൽദോ മോർ തീത്തോസ് തിരുമേനിയുടേയും, ബഹുമാനപ്പെട്ട വൈദികരുടേയും കാർമ്മികത്വത്തിൽ പൂർവ്വാധികം ഭംഗിയായി ആഘോഷിക്കുവാൻ കർത്താവിൽ ശരണപ്പെടുന്നു.
ജൂൺ 17-ാം തിയതി ബുധനാഴ്ച വൈകിട്ട് 6.30 ന് അഭിവന്ദ്യ തിരുമേനി, വന്ദ്യ വൈദികരുടേയും, ഭക്തവിശ്വാസികളുടേയും സാന്നിദ്ധ്യത്തിൽ ഈവർഷത്തെ പെരുന്നാളിൻെറ കൊടി ഉയർത്തി. തദനന്തരം സന്ധ്യാ പ്രാർത്ഥനയും, തുടർന്നു് റവ. ഫാദർ ബേസിൽ മത്തായിയുടെ വിശുദ്ധ കുർബ്ബാനയും ഉണ്ടായിരുന്നു.
ജൂൺ 19-ാം തീയതി വെള്ളിയാഴ്ച വൈകീട്ട് 6.30 ന് സന്ധ്യാ പ്രാർത്ഥനയും, തുടർന്ന് റവ. ഫാദർ വിവേക് അലക്സിൻ്റെ വചന ശുശ്രൂഷയും തുടർന്ന് പ്രദിക്ഷിണവും, സ്‌നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്
20-ാം തിയതി ശനിയാഴ്ച രാവിലെ 9.00 മണിക്ക് പ്രഭാത പ്രാർത്ഥനയും തുടർത്ത് അഭിവന്ദ്യ തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും നടത്തപ്പെടുന്നു . വിശുദ്ധ കുർബ്ബാനാനന്തരം വാദ്യമേളങ്ങളോടെ പള്ളിക്ക് ചുറ്റും പ്രത്യേക പ്രദിക്ഷിണം ഉണ്ടായിരിക്കുന്നതാണ്. അതിന് ശേഷം നടക്കുന്ന സ്നേഹവിരുന്നോടെ ഈവർഷത്തെ പെരുന്നാൾ സമാപിക്കുന്നതാണ്.
ഈ പെരുന്നാളിൽ നേർച്ചകാഴ്ചകളോടെ വന്ന് സംബന്ധിപ്പാൻ വികാരി റവ. ഫാദർ വർഗീസ് പോൾ കതൃനാമത്തിൽ ഏവരേയും ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾ റവ. ഫാദർ വർഗീസ് പോൾ: 845-536-0378, സെക്രട്ടറി ജോബിൻ എലിയാസ്: 914-479-2931, ട്രഷറർ റോയി പോൾ: 914-310-0300 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
The flag was raised at St. Ephrem Cathedral in New Jersey on the feast day of St. Ephrem the Elder.













