ജനനേന്ദ്രിയങ്ങളിൽ വൈദ്യുതാഘാതമേൽപ്പിക്കും; യുക്രെയ്ൻ യുദ്ധത്തടവുകാർക്ക് നേരെ റഷ്യൻ സൈന്യത്തിൻ്റെ പൈശാചികത, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് വാൾ സ്ട്രീറ്റ് ജേണൽ

കീവ്: യുക്രെയ്നിൽ നിന്നുള്ള യുദ്ധത്തടവുകാർക്കും സാധാരണക്കാർക്കുമെതിരെ റഷ്യൻ സുരക്ഷാസേന ആസൂത്രിതമായി ലൈംഗിക അതിക്രമങ്ങൾ യുദ്ധായുധമായി ഉപയോഗിക്കുന്നതായി പ്രമുഖ രാജ്യാന്തര മാധ്യമമായ ‘ദ് വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്യുന്നു. തടവിലാക്കപ്പെട്ട പുരുഷന്മാരെയും സ്ത്രീകളെയും മാനസികമായും ശാരീരികമായും തകർക്കാൻ ലക്ഷ്യമിട്ടാണ് റഷ്യ ഈ ക്രൂരതകൾ നടപ്പിലാക്കുന്നത്.

കസ്റ്റഡിയിലുള്ള യുക്രെയ്ൻ പൗരന്മാരുടെ ജനനേന്ദ്രിയങ്ങളിൽ വൈദ്യുതാഘാതം ഏൽപ്പിക്കുന്നത് ഉൾപ്പെടെയുള്ള അതീവ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് റഷ്യൻ തടവറകളിൽ അരങ്ങേറുന്നത്. തടവുകാരുടെ ആത്മാഭിമാനം തകർക്കാനും അവരെ പൂർണ്ണമായി കീഴ്പ്പെടുത്താനും റഷ്യൻ ഉദ്യോഗസ്ഥർക്ക് മുകളിൽ നിന്ന് കൃത്യമായ നിർദ്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. യുക്രെയ്ൻ അന്വേഷണ ഏജൻസികളും രാജ്യാന്തര മനുഷ്യാവകാശ സംഘടനകളും ഈ വിഷയത്തിൽ റഷ്യക്കെതിരെ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

2022ൽ പൂർണതോതിലുള്ള അധിനിവേശം ആരംഭിച്ചതുമുതൽ റഷ്യൻ സൈന്യം പ്രധാനമായും യുക്രെയ്നിലെ പുരുഷ തടവുകാരെയാണ് ഇത്തരത്തിലുള്ള ലൈംഗിക പീഡനങ്ങൾക്ക് ഇരയാക്കുന്നത്. 2022ൽ റഷ്യൻ സൈന്യത്തിൻ്റെ തടവിലായ സെർഹി ബോയ്ചുക് (33) തനിക്കുണ്ടായ ക്രൂരമായ അനുഭവങ്ങൾ വെളിപ്പെടുത്തിയിരുന്നു. റഷ്യൻ സൈന്യത്തിൻ്റെ ക്രൂരതകൾ വ്യക്തിഗതമല്ലെന്നും, ഉയർന്ന റഷ്യൻ ഉദ്യോഗസ്ഥരുടെ പ്രോത്സാഹനത്തോടെ നടക്കുന്ന ആസൂത്രിത നീക്കമാണെന്നും ഐക്യരാഷ്ട്ര സംഘടനയുടേത് അടക്കമുള്ള അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു. അധിനിവേശത്തിൻ്റെ തുടക്കത്തിൽ റഷ്യൻ സൈന്യം യുക്രെയ്ൻ സ്ത്രീകളെ ലക്ഷ്യമിട്ടിരുന്നതായി ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കുന്നു. എന്നാൽ, യുദ്ധം ദീർഘകാലം നീളുന്ന ഒന്നായി മാറിയതോടെ, പിടിക്കപ്പെടുന്ന യുക്രെയ്ൻ പുരുഷ സൈനികരാണ് ഇപ്പോൾ പീഡനത്തിന് ഇരയാകുന്നത്.

Electric shocks to genitals; The Wall Street Journal reveals shocking details of the Russian military’s brutality against Ukrainian prisoners of war

More Stories from this section

family-dental
witywide