പിതാവിന്റെ അത്ര ശക്തനായിരിക്കില്ല മൊജ്തബ, പക്ഷേ…; ഇറാൻ ഭരണകൂടം തകർച്ചയിലെന്ന ട്രംപിന്റെ വാദം തള്ളി വിദഗ്ദ്ധർ; നേതൃത്വം സുശക്തമെന്ന് റിപ്പോർട്ട്

ടെഹ്റാൻ: ഇറാൻ ഭരണകൂടം ആഭ്യന്തരമായി വൻ തകർച്ച നേരിടുകയാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് ഇറാനിയൻ ഭൗമരാഷ്ട്രീയ വിദഗ്ദ്ധർ. ഇറാൻ സർക്കാർ ഗുരുതരമായ ഭിന്നതയിലാണെന്ന ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ഇറാനിയൻ നേതൃത്വത്തിന്റെ നിലവിലെ സാഹചര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്നതാണെന്ന് ജോർജ്‌ടൗൺ യൂണിവേഴ്സിറ്റി ഖത്തറിലെ പ്രൊഫസർ മെഹ്‌റാൻ കംറാവ വ്യക്തമാക്കി.

വൈറ്റ് ഹൗസ് മുന്നോട്ടുവെച്ച ഉപാധികളോട് ഇറാൻ പ്രതികരിക്കാത്തതിനെത്തുടർന്നാണ് ട്രംപ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. മുൻ പരമോന്നത നേതാവ് അലി ഖമേനിയുടെ വധത്തിന് ശേഷം പുതിയ നേതാവായി ചുമതലയേറ്റ മൊജ്തബ ഖമേനി ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും ഭരണനേതൃത്വം ഇപ്പോഴും ഐക്യത്തോടെയാണ് മുന്നോട്ട് പോകുന്നതെന്ന് കംറാവ ചൂണ്ടിക്കാട്ടി.

മുൻഗാമിയായ പിതാവിനോളം ശക്തമായ സ്വാധീനം പുതിയ നേതാവിനില്ലായിരിക്കാം, എന്നാൽ നേതൃത്വത്തിനിടയിൽ വിള്ളലുകളുണ്ടെന്ന വാദം ശരിയല്ലെന്നും സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ട്രംപിന്റെ ‘ട്രൂത്ത് സോഷ്യൽ’ പോസ്റ്റിലെ പരാമർശങ്ങൾ ഇറാനിലെ യഥാർത്ഥ രാഷ്ട്രീയ സാഹചര്യത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്നാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Also Read

More Stories from this section

family-dental
witywide