
വാഷിംഗ്ടൺ: യുഎസിൽ സ്ഥിരതാമസമാക്കാൻ വേണ്ടി സിനിമാക്കഥയെ വെല്ലുന്ന വ്യാജ കവർച്ചാ നാടകം ആസൂത്രണം ചെയ്ത ഇന്ത്യൻ പൗരൻ മിതുൽ പട്ടേലിനെ (40) നാടുകടത്താൻ ബോസ്റ്റൺ ഫെഡറൽ കോടതി ഉത്തരവിട്ടു. ഒരു ദിവസത്തെ പ്രതീകാത്മക തടവും 1000 ഡോളർ പിഴയുമാണ് കോടതി വിധിച്ച മറ്റ് ശിക്ഷകൾ.
അക്രമങ്ങൾക്ക് ഇരയാകുന്ന വിദേശികൾക്ക് യുഎസ് നൽകുന്ന പ്രത്യേക ‘U’ വീസ തട്ടിയെടുക്കാനാണ് പ്രതി ഈ ക്രൂരമായ കവർച്ചാ നാടകം കളിച്ചത്. 2023 ഒക്ടോബറിൽ ഒരു കടയിൽ വ്യാജമായി സായുധ കവർച്ച സംഘടിപ്പിക്കുകയും, അതിൽ താൻ ക്രൂരമായി ആക്രമിക്കപ്പെട്ട ഇരയാണെന്ന് പൊലീസിനെ വിശ്വസിപ്പിക്കുകയുമായിരുന്നു.
എന്നാൽ യുഎസ് ഏജൻസികളുടെ കൃത്യമായ അന്വേഷണത്തിൽ ഈ കവർച്ചയ്ക്ക് പിന്നിലെ ഗൂഢാലോചനയും വ്യാജ സിസിടിവി ദൃശ്യങ്ങളും പൊളിഞ്ഞു വീണു. തട്ടിപ്പിൻ്റെ മുഖ്യസൂത്രധാരൻ രാംഭായ് പട്ടേലിന് ഇതിനായി മിതുൽ പട്ടേൽ വൻതുക കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്.
Fake robbery drama foiled; US court orders deportation of Indian citizen















