ബെൽവിൽ സെൻ്റ് കുര്യാക്കോസ് ചാവറ ദേവാലയത്തിൽ തിരുനാൾ ആഘോഷം – 2026

ജോമോൻ ജോയ് – മീഡിയ കോഓർഡിനേറ്റർ

ബെൽവിൽ, ഒന്റാറിയോ, കാനഡ: പ്രാർത്ഥനയും ആഘോഷവും ഒരുമിക്കുന്ന തിരുനാൾ ആഘോഷം – 2026, ബെൽവിൽ സെൻ്റ് കുര്യാക്കോസ് ചാവറ സീറോ മലബാർ ദേവാലയത്തിൽ ആഗസ്റ്റ് 7 മുതൽ 9 വരെ വിപുലമായി നടത്തപ്പെടും.ആഗസ്റ്റ് 7, വെള്ളിയാഴ്ച വൈകിട്ട് 6.00ന്, തിരുനാൾ കൊടിയേറ്റത്തോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന, നോവേന, ലദീഞ്ഞ്, മരിച്ചവരുടെ ഓർമ്മ എന്നിവ നടക്കും.ആഗസ്റ്റ് 8, ശനിയാഴ്ച വൈകിട്ട് 7.00ന്, രൂപം വെഞ്ചിരിപ്പ്, ആഘോഷമായ വിശുദ്ധ കുർബാന, നോവേന, ലദീഞ്ഞ് എന്നിവ ഭക്തിപൂർവം നടത്തപ്പെടും.

പ്രധാന തിരുനാൾ ദിനമായ ആഗസ്റ്റ് 9, ഞായറാഴ്ച വൈകിട്ട് 4.00ന്, പ്രസുദേന്തി വാഴ്ചയോടെ തിരുകർമ്മങ്ങൾ ആരംഭിക്കും. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന, നോവേന, ലദീഞ്ഞ്, തിരുനാൾ പ്രദക്ഷിണം, നേർച്ച ഭക്ഷണം എന്നിവ ഉണ്ടായിരിക്കും.തിരുനാളിന്റെ ആഘോഷത്തിന് താളവും ആവേശവും പകരാൻ “നയാഗ്ര തരംഗം” അവതരിപ്പിക്കുന്ന ശിങ്കാരിമേളവും ഉണ്ടായിരിക്കും. കുട്ടികൾക്കായി കളിപ്പാട്ടങ്ങളുമായി “കളിപ്പാട്ടം” (80 & 90 Kids store), ഐസ്ക്രീം, ജ്യൂസ്, ചിപ്സ് എന്നിവയുമായി “സ്നാക്ക് ഹബ്”, കൈകൊണ്ട് നിർമ്മിച്ച സോയ വാക്സ് മെഴുകുതിരികളുമായി “എ.വി. ഫ്ലെയിംസ്”, പ്രത്യേക ആകർഷണമായി ആപ്പിൾ വാച്ചുമായി “മഹാലേലം” എന്നിവയും ഒരുക്കിയിട്ടുണ്ട്.

പ്രാർത്ഥനയുടെ ശാന്തതയും ആഘോഷത്തിന്റെ നിറപ്പകിട്ടും സൗഹൃദത്തിന്റെ ഊഷ്മളതയും ഒരുമിക്കുന്ന ഈ തിരുനാൾ, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ മറക്കാനാവാത്ത അനുഭവമായിരിക്കും. കുടുംബങ്ങളെയും സുഹൃത്തുക്കളെയും കൂട്ടി ഈ മഹത്തായ തിരുനാൾ ആഘോഷത്തിൽ പങ്കുചേരാൻ ഏവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.

Feast Celebration at St. Kuriakose Chavara Church, Belleville – 2026

More Stories from this section

family-dental
witywide