ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഗ്രൂപ്പ് കെ-യിൽ പോർച്ചുഗൽ – കൊളംബിയ മത്സരം സമനിലയിൽ. ഇരുടീമും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഇതോടെ ഗ്രൂപ്പിൽനിന്ന് ഒന്നാംസ്ഥാനക്കാരായി കൊളംബിയയും (ഏഴു പോയിന്റ്) രണ്ടാംസ്ഥാനക്കാരായി പോർച്ചുഗലും (അഞ്ചുപോയിൻ്റ്) നോക്കൗട്ടിൽ കടന്നു. റൗണ്ട് ഓഫ് 32 ൽ ക്രൊയേഷ്യയാണ് പോർച്ചുഗലിന്റെ എതിരാളി. ഗ്രൂപ്പിലെ നിർണായകമായ മറ്റൊരു മത്സരത്തിൽ ഉസ്ബെക്കിസ്ത്‌താനോട് ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് ജയിച്ച കോംഗോയും മികച്ച മൂന്നാംസ്ഥാനക്കാരുടെ പട്ടികയിൽ നോക്കൗട്ട് ഉറപ്പിച്ചു.
തുടക്കം മുതൽത്തന്നെ മത്സരത്തിൽ മികച്ച മുന്നേറ്റങ്ങളും അവസരങ്ങളുമായി ഇരുടീമുകളും ആക്രമിച്ചു കളിച്ചുവെങ്കിലും ഗോൾ എന്ന ലക്ഷ്യത്തിലെത്താനായില്ല. നാലാംമിനിറ്റിൽ പോർച്ചുഗലിന്റെയും ഏഴാംമിനിറ്റിൽ കൊളംബിയയുടെയും ഗോൾ ശ്രമങ്ങൾ ലക്ഷ്യം കാണാതെ പോയി. എന്നാൽ, മത്സരത്തിലുടനീളം കൊളംബിയയാണ് ആധിപത്യം പുലർത്തിയത്. പന്തടക്കത്തിലും ഗോൾമുഖം ലക്ഷ്യമാക്കിയുള്ള ഷോട്ടുകളിലുമെല്ലാം കൊളംബിയ മുന്നിട്ടുനിന്നു. അതേസമയം ഇരുടീമുകളുടേയും ഗോൾക്കീപ്പർമാർ നടത്തിയ സേവുകളും മത്സരത്തിൽ നിർണായകമായി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കോംഗോ ഉസ്ബെക്കിസ്ത്‌താനോട് ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് ജയിച്ചു. രണ്ടാംപകുതിയിലാണ് കോംഗോ മൂന്ന് ഗോളുകളും സ്കോർ ചെയ്തത്. ഉസ്ബെക്കിസ്‌താനായി പത്താംമിനിറ്റിൽ എൽദോർ ഷൊമുറോദോവ് ലീഡ് നേടി. ഫിസ്റ്റൺ മയേലെയാണ് കോംഗോയുടെ വിജയഗോൾ 78-ാം മിനിറ്റിൽ നേടിയത്. 91-ാം മിനിറ്റിൽ യോനെ വിസ്സ മത്സരത്തിലെ തന്റെ ഗോൾനേട്ടം ഇരട്ടിയാക്കുകയും കോംഗോയുടെ ജയം ഉറപ്പിക്കുകയും ചെയ്തു.
FIFA World Cup: Colombia and Portugal draw, face Croatia in knockout round












