ലാറ്റിനമേരിക്കയെ വിറപ്പിച്ച് കൊളംബിയയിലും ഇക്വഡോറിലും ശക്തമായ ഭൂചലനം; 26 ജീവൻ നഷ്ടം, ജനങ്ങൾ രക്ഷതേടി തെരുവിലിറങ്ങി

ലാറ്റിനമേരിക്കൻ രാജ്യങ്ങളായ കൊളംബിയയുടെ പടിഞ്ഞാറൻ മേഖലയിലും അയൽരാജ്യമായ ഇക്വഡോറിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയും (USGS) കൊളംബിയൻ ഔദ്യോഗിക ഏജൻസികളും സ്ഥിരീകരിച്ചു. ഭൂചലനത്തെ തുടർന്ന് കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിലും ഇക്വഡോറിലെ ക്വിറ്റോയിലും ജനങ്ങൾ പരിഭ്രാന്തരായി കെട്ടിടങ്ങളിൽ നിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. 26 മരണം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.

കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ പടിഞ്ഞാറുള്ള സാൻ ജോസ് ഡെൽ പാൽമർ ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂനിരപ്പിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ ആഴത്തിലാണ് പ്രകമ്പനമുണ്ടായതെന്ന് യു.എസ്.ജി.എസ് വ്യക്തമാക്കി. കൊളംബിയക്കും ഇക്വഡോറിനും പുറമെ വടക്കൻ അയൽരാജ്യമായ പനാമയിൽ വരെ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. മുൻകരുതൽ നടപടിയുടെ ഭാഗമായി ബൊഗോട്ടയിലെ കൂറ്റൻ ബഹുനില കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ദുരന്തനിവാരണ സേനകൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കൊളംബിയൻ ദുരന്തനിവാരണ വിഭാഗം വ്യക്തമാക്കി.

Powerful Earthquake Hits Colombia and Ecuador; Panic-Stricken Residents Rush to Streets

More Stories from this section

family-dental
witywide