തൃശൂര്‍ സ്‌ഫോടനത്തില്‍ മരിച്ചവര്‍ക്ക് ഫോമായുടെ ആദരാഞ്ജലികള്‍

ബേബി മണക്കുന്നേല്‍
(ഫോമാ പ്രസിഡന്റ്)

ഹൂസ്റ്റണ്‍: തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന പടക്ക നിര്‍മാണ ശാലയില്‍ ഉണ്ടായ വന്‍ സ്‌ഫോടനത്തില്‍ ഉണ്ടായ മരണങ്ങള്‍ നമ്മെ വല്ലാതെ ഞെട്ടിച്ചിരിക്കുകയാണ്. എട്ടുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 40 പേരാണ് വെടിപ്പുരകളില്‍ ഉണ്ടായിരുന്നതെന്നാണ് ലഭ്യമായ വിവരം. നിരവധി പേരെ ശരീരഭാഗങ്ങള്‍ അറ്റ നിലയില്‍ തൃശ്ശൂര്‍ മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചിട്ടുള്ളതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന ആശങ്കയുണ്ട്. മുണ്ടത്തിക്കോടുള്ള പടക്ക നിര്‍മാണ കേന്ദ്രത്തിലായിരുന്നു സ്‌ഫോടനം. ഇത് സമീപകാലത്തുണ്ടായ ഏറ്റവും വലിയ വെടിക്കെട്ടപകടങ്ങളിലൊന്നായി മാറുമെന്നാണ് വിവരം.

തൃശൂര്‍പൂരത്തിന് കൊടിയേറിയത് ഇന്നലെയാണ്.  തമിഴ്‌നാട് വിരുദുനഗറിലെ പടക്കനിര്‍മ്മാണശാലയില്‍ പൊട്ടിത്തെറിയുടെ നടുക്കം മാറും മുമ്പാണ് മറ്റൊരു ദാരുണമായ അപകടം കേരളത്തെയും പിടിച്ചു കുലുക്കിയിരിക്കുന്നത്. ഇത്തരം അപകടങ്ങള്‍ സാധാരണയായി സുരക്ഷാ മാനദണ്ഡങ്ങളുടെ കുറവും അനാസ്ഥയും മൂലമാണ് ഉണ്ടാകുന്നതെന്ന കാര്യത്തില്‍ സംശയമില്ല. പടക്ക നിര്‍മ്മാണവും സംഭരണവും വളരെ ജാഗ്രതയോടെ നടത്തേണ്ട പ്രക്രിയകളാണെന്നിരിക്കെ ബന്ധപ്പെട്ട അധികാരികള്‍ കര്‍ശനമായ പരിശോധനകളും നിയമനടപടികളും ഉറപ്പാക്കേണ്ടതുണ്ട്. അതുകൊണ്ട് ഈ അപകടവും ശ്രദ്ധക്കുറവിന്റെയും ഉത്തരവാദിത്വമില്ലായാമയുടെയും ഉദാഹരണമാണ്.

ഈ ദുരന്തം നമ്മെ സുരക്ഷയുടെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തുന്നു. ജീവന്‍ ഏറ്റവും വിലപ്പെട്ടതാണ്, അതിനാല്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഓരോരുത്തരും ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണം. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കായി ഫോമാ ഹൃദയം നിറഞ്ഞ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം അവരുടെ ആത്മാവിന് ശാന്തി നേരുന്നു. വിയോഗ വേദന അനുഭവിക്കുന്ന ബന്ധമിത്രാദികളുടെ ദുഖത്തില്‍ ഞങ്ങളും പങ്കുചേരുന്നു. അതോടൊപ്പം പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

More Stories from this section

family-dental
witywide