ഫോമ സെൻട്രൽ റീജിയൻ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു

ഷിക്കാഗോ : അമേരിക്കൻ മലയാളി സംഘടനകളുടെ നാഷണൽഫെഡറേഷൻ ആയ ഫോമയുടെ സെൻട്രൽ റീജിയൻ ആദ്യമായി നടപ്പാക്കിയ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്വിതരണം 2026 ജൂലൈ 17 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ഷിക്കാഗോ മലയാളീ അസോസിയേഷൻ ഹാളിൽ വെച്ച് നടന്നു. വ്യത്യസ്തങ്ങളായ പ്രവർത്തന പരിപാടികളുമായി എപ്പോഴും മറ്റ് റീജിയനുകൾക്ക് തന്നെ മാതൃകയാകുന്ന സെൻട്രൽ റീജിയൻ ഇത്തവണ ഗ്രാജ്വറ്റ് ചെയ്ത പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളിൽ ഏറ്റവും മികച്ച ഏഴുപേർക്കാണ് സ്കോളർഷിപ്പ് നൽകിയതെന്ന് സെൻട്രൽ റീജിയൻ വൈസ് പ്രസിഡന്റ് ജോൺസൻ കണ്ണൂക്കാടൻ, സെക്രട്ടറി അച്ചൻകുഞ്ഞ്മാത്യു, പി ആർ ഓ ബിജു മുണ്ടക്കൽ എന്നിവർ അറിയിച്ചു.

റേച്ചൽ ജെ വർഗീസ് ഒന്നാം സ്ഥാനവും രാഹുൽ വർമ്മ രണ്ടാം സ്ഥാനവുംകരസ്ഥമാക്കി. ഐശ്വര്യ നായർ, തെരേസ ജെയിൻ ലൂയിസ്  എന്നിവർ മൂന്നാം സ്‌ഥാനം പങ്കിട്ടു. ജിയോ എസ് കോരേത്, സ്നേഹ ജോർജ്, അൽവിന ജോസഫ് എന്നിവരും സമ്മാനങ്ങൾക്ക് അർഹരായി. ചടങ്ങിൽ കമ്മ്യൂണിറ്റി ലീഡറും സംഗീതസംവിധായികയും മാധ്യമ സംരംഭകയുമായ ലിസി കെ. ഫെർണാണ്ടസിന് സെൻട്രൽ റീജിയന്റെ പ്രത്യേക പുരസ്‌കാരം നൽകി അവരെ ആദരിച്ചു. ഷിക്കാഗോ മലയാളിഅസോസിയേഷൻ പ്രസിഡണ്ട് ജോസ് മണക്കാട്ട്, രഞ്ജൻ എബ്രഹാം, ജോൺപാട്ടപതി, സണ്ണി വള്ളിക്കളം എന്നിവർ ആശംസകൾ നേർന്നു.

പരിപാടിയുടെ കോ കോർഡിനേറ്റർമാരായ ഡോ. ജീൻ പുത്തൻപുരക്കൽ, സന്തോഷ് കാട്ടൂക്കാരൻ, കാൽവിൻ കവലക്കൽ,വർഗീസ് തോമസ്, ഫോമാ സെൻട്രൽ റീജിയൻ ഭാരവാഹികളായ ആന്റോ കവലക്കൽ, ജോർജ് മാത്യു, ജോസി കുരിശിങ്കൽ എന്നിവർ നേതൃത്വം നൽകി. സാറ അനിൽ എം സി ആയിരുന്ന യോഗത്തിൽ സെക്രട്ടറി അച്ചൻകുഞ്ഞ് മാത്യു വിജയികളെ പ്രഖ്യാപിച്ചു. സെൻട്രൽ റീജിയൻ വൈസ് പ്രസിഡന്റ് ജോൺസൻ കണ്ണൂക്കാടൻ, സെക്രട്ടറി അച്ചൻകുഞ്ഞ് മാത്യു, ജോൺപാട്ടപതി, ജോർജ് മാത്യു, ജെയിംസ് പുത്തൻപുരയിൽ, ഷൈനി ഹരിദാസ് എന്നിവർ സമ്മാന ദാനം നിർവ്വഹിച്ചു.സ്പോൺസർമാരായ കിഷോർ, സജീന മാത്യു, ഡോ .എബി, ടോം സണ്ണി, ഫിലിപ്പ് പുത്തൻപുരയിൽ, ആഗ്നെസ് മാത്യു, ഡോ.പോൾ, സുമ സിറിയക്, സിബി കാക്കനാട് എന്നിവർക്കും പങ്കെടുത്ത എല്ലാവർക്കും ജോർജ് മാത്യു കൊട്ടുകാപ്പള്ളി നന്ദി രേഖപ്പെടുത്തി.

FOMAA Central Region distributed Excellence Award to high school students.

More Stories from this section

family-dental
witywide