പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്നു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ നാരായണി നദിയില്‍ ഒലിച്ചെത്തിയ സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണക്കമ്മലുകള്‍ കവർന്ന രണ്ട് യുവാക്കളെ നേപ്പാൾ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹത്തില്‍ നിന്ന് സ്വര്‍ണം മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നദിയിലൂടെ ഒലിച്ചെത്തിയ മൃതദേഹം വടികൊണ്ടും മുടിയില്‍ പിടിച്ചും ഉയര്‍ത്തിയാണ് പ്രതികള്‍ കമ്മല്‍ ഊരിയെടുത്തത്.

നാട്ടുകാര്‍ അടക്കം നോക്കിനില്‍ക്കെയായിരുന്നു സംഭവം. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയും തുടര്‍ന്ന് ഭരത്പൂര്‍ സ്വദേശികളായ ഉമേഷ് ചൗധരി, മദന്‍ ഗുരുങ് എന്നിവരെ പൊഖാറയില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Gold earrings stolen from the body of a woman who died in the nepal floods; two youths arrested.

More Stories from this section

family-dental
witywide