ചാനൽ ചർച്ചയ്ക്കിടെ മതവിദ്വേഷ പരാമർശം നടത്തിയെന്ന പരാതി, മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിരെ കേസെടുത്തു

ചാനൽ ചർച്ചയ്ക്കിടെ മതവിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകയും ബിഗ് ടിവി അവതാരകയുമായ അപർണ കുറുപ്പിനെതിരെ കൊച്ചി സിറ്റി സൈബർ പോലീസ് കേസെടുത്തു. കാസർകോട് സ്വദേശി അബ്ദുൽ ഹക്കീം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ സ്ത്രീകളെക്കുറിച്ച് നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ട് ബിഗ് ടിവിയിൽ സംപ്രേഷണം ചെയ്ത ‘ബിഗ് ഡയലോഗ്’ എന്ന ചർച്ചാ പരിപാടിക്കിടെ അപർണ കുറുപ്പ് മുസ്‌ലിം വിരുദ്ധവും വംശീയവുമായ നിലപാടുകൾ സ്വീകരിച്ചു എന്നാരോപിച്ച് സമൂഹമാധ്യമങ്ങളിൽ വൻ വിമർശനം ഉയർന്നിരുന്നു. ചർച്ചയ്ക്ക് പിന്നാലെ തനിക്ക് നേരെ വധഭീഷണിയും സൈബർ ആക്രമണവും ഉണ്ടെന്ന് കാട്ടി അപർണ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്ന് തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് അപർണ മാപ്പപേക്ഷിക്കുകയും ചാനൽ പ്രസ്തുത വീഡിയോ പിൻവലിക്കുകയും ചെയ്തിരുന്നു.

നേരത്തെ അപർണയുടെ പരാതിയിൽ വിസ്ഡം സ്റ്റുഡന്റ്സ് നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെ കൊച്ചി സൈബർ പോലീസ് കേസെടുത്തിരുന്നു. എന്നാൽ ഈ കേസെടുക്കലിനെതിരെ വിവിധ യു.ഡി.എഫ്. യുവജന സംഘടനകൾ അടക്കം രംഗത്തെത്തുകയും ബാസിലിനെതിരെയുള്ള കേസ് പിൻവലിച്ച് വിദ്വേഷ പരാമർശം നടത്തിയ അവതാരകക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനുപിന്നാലെയാണ് കൊച്ചി സിറ്റി സൈബർ പോലീസ് ഇപ്പോൾ അവതാരകക്കെതിരെയും കേസെടുത്തിരിക്കുന്നത്.

Hate Speech Allegation: Case Registered Against Journalist Aparna Kurup

More Stories from this section

family-dental
witywide