
റിയാദ്: റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ സൗദി തലസ്ഥാനമായ റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെയുണ്ടായ ഹൂതിആക്രമണത്തിൽ കുറഞ്ഞത് 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു..
കൊല്ലപ്പെട്ടവരിൽ നാല് സൗദി പൗരന്മാരും രണ്ട് ബംഗ്ലാദേശ് പൗരന്മാരും ഉൾപ്പെടുന്നുവെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. കൂടാതെ ഈജിപ്ത്, ജോർദാൻ, പലസ്തീൻ, സുഡാൻ, സിറിയ, യുഎസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഓരോ പൗരന്മാർ വീതവും കൊല്ലപ്പെട്ടു.. ഇതോടെ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ നിർത്തിവച്ചു.
ഡസനിലധികം ആംബുലൻസുകൾ വിമാനത്താവളത്തിലേക്ക് അതിവേഗം കുതിച്ചെത്തുന്നത് കണ്ടതായി ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ആക്രമണങ്ങളെക്കുറിച്ച് അറിവുണ്ടെന്ന് വ്യക്തമാക്കിയ യുഎസ് എംബസി, അമേരിക്കൻ പൗരന്മാരോട് ആ പ്രദേശത്തേക്ക് പോകരുതെന്ന് നിർദ്ദേശിച്ചു.
കിഴക്കൻ സൗദി അറേബ്യയിലെ ദമ്മാമിലുള്ള കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും മിസൈൽ പതിച്ചതായി സൗദി അറിയിച്ചു. ഇറാൻ പിന്തുണയുള്ള ഹൂതികൾ, നേരത്തെ നടത്തിയ ആക്രമണങ്ങളിൽ ഒരു പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ച് തൊട്ടടുത്ത ദിവസമാണ് ഈ ആക്രമണം നടന്നത്. ഒക്ടോബർ 6, 7 തീയതികളിൽ രണ്ട് സൗദി വിമാനത്താവളങ്ങൾക്ക് നേരെ ഹൂതികൾ നടത്തിയ ആക്രമണങ്ങളിൽ മറ്റ് മൂന്ന് പേരും കൊല്ലപ്പെട്ടിരുന്നു.
“വിമാനത്താവളം സുരക്ഷിതമാകുന്നതുവരെ അകലം പാലിക്കാനും സൗദി അധികൃതരുടെ നിർദ്ദേശങ്ങൾ നിരീക്ഷിക്കാനും” യുകെ വിദേശകാര്യ ഓഫീസ് ബ്രിട്ടീഷ് പൗരന്മാരോട് ആവശ്യപ്പെട്ടു.
റിയാദിലേക്കുള്ള എല്ലാ വിമാനങ്ങളും ഒന്നുകിൽ വഴിതിരിച്ചുവിടുകയോ അല്ലെങ്കിൽ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. നിലവിലുള്ള സംഘർഷ സാഹചര്യത്തെ തുടർന്ന് കൊച്ചിയിൽ നിന്നും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി. സൗദി എയർലൈൻസിന്റെ ജിദ്ദ-കൊച്ചി-ജിദ്ദ റൂട്ടിൽ സർവീസ് നടത്തേണ്ടിയിരുന്ന എസ്‍വി 764/763 വിമാനം ആദ്യം പുനഃക്രമീകരിക്കുകയും പിന്നീട് റദ്ദാക്കുകയും ചെയ്തു. ആകാശ എയറിന്റെ ജിദ്ദ-കൊച്ചി-ജിദ്ദ റൂട്ടിൽ സർവീസ് നടത്തേണ്ടിയിരുന്ന ക്യുപി 551, ക്യുപി 550 വിമാനങ്ങളും റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസിന്റെ റിയാദിൽനിന്ന് കൊച്ചിയിലേക്കുള്ള ഐഎക്സ്522 വിമാനവും റദ്ദാക്കിയതിൽ ഉൾപ്പെടും.
Houthi attack at Riyadh airport: 12 people, including a US citizen, killed; flight services cancelled.














