ട്രംപിന് വൻ തിരിച്ചടി: 10% ആഗോള തീരുവ യു.എസ് കോടതി റദ്ദാക്കി

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ 10 ശതമാനം ആഗോള തീരുവ (Global Tariff) നിയമവിരുദ്ധമാണെന്ന് യുഎസ് കോർട്ട് ഓഫ് ഇൻ്റർനാഷണൽ ട്രേഡ് വിധിച്ചു. വിദേശ ഇറക്കുമതികൾക്ക് മേൽ നികുതി ചുമത്താനുള്ള പ്രസിഡന്റൻ്റിൻ്റെ അധികാരം ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ഫെബ്രുവരി 24 മുതൽ പ്രാബല്യത്തിൽ വന്ന ഈ തീരുവ ഭരണഘടനാ വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.

1974-ലെ ട്രേഡ് ആക്റ്റ് പ്രകാരം താരിഫ് ചുമത്താൻ പ്രസിഡൻ്റിന് അധികാരമുണ്ടെന്ന ട്രംപ് ഭരണകൂടത്തിൻ്റെ വാദം കോടതി തള്ളി. മൂന്നംഗ ബെഞ്ചിൽ രണ്ട് പേർ താരിഫിനെതിരെ വിധിയെഴുതിയപ്പോൾ ഒരാൾ അനുകൂലിച്ചു. നേരത്തെ യുഎസ് സുപ്രീം കോടതി ട്രംപിൻ്റെ താരിഫ് നയങ്ങളെ വിമർശിക്കുകയും തടയുകയും ചെയ്തിരുന്നു. ഇതിനെ മറികടക്കാൻ സർക്കാർ കൊണ്ടുവന്ന പുതിയ നീക്കത്തിനാണ് ഇപ്പോൾ തിരിച്ചടി ലഭിച്ചിരിക്കുന്നത്.

ചെറുകിട വ്യാപാരികളും വിവിധ സംഘടനകളും നൽകിയ ഹർജിയിലാണ് ഈ സുപ്രധാന വിധി. ഈ വിധി വന്നതോടെ ആഗോളതലത്തിൽ നടപ്പിലാക്കാനിരുന്ന 10% അധിക നികുതി തൽക്കാലം മരവിപ്പിക്കേണ്ടി വരും. ഇത് ട്രംപിൻ്റെ സാമ്പത്തിക നയങ്ങൾക്കേറ്റ വലിയ പ്രഹരമായാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും ഭരണകൂടം ഈ വിധിക്കെതിരെ അപ്പീൽ പോകാൻ സാധ്യതയുണ്ട്.

Huge setback for Trump: US court overturns 10% global tariff

More Stories from this section

family-dental
witywide