റഷ്യയിലെ രണ്ട് എണ്ണ ശുദ്ധീകരണശാലകൾ ആക്രമിച്ച് യുക്രെയ്‌ൻ; നഗരത്തിന് മുകളിലാകെ കനത്ത പുക

കീവ്: ദീർഘദൂര ആക്രമണങ്ങളിലൂടെ റഷ്യയിലെ രണ്ട് എണ്ണ ശുദ്ധീകരണശാലകൾ യുക്രെയ്‌ൻ സൈന്യം ആക്രമിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി അറിയിച്ചു. ബഷ്കോർട്ടോസ്ഥാനും യാരോസ്ലാവ് മേഖലയിലുമുള്ള റിഫൈനറികളാണ് ആക്രമണത്തിന് ഇരയായതെന്ന് അദ്ദേഹം പറഞ്ഞു. യാരോസ്ലാവിൽ ആക്രമണത്തിന് പിന്നാലെ നഗരത്തിന് മുകളിലാകെ കറുത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇത് “ശത്രുരാജ്യത്തിന്റെ ഡ്രോണുകൾ നടത്തിയ ഏറ്റവും വലിയ ആക്രമണമാണ്” എന്ന് മേഖലയിലെ ഗവർണർ പറഞ്ഞു. 93 യുക്രെയ്ൻ ഡ്രോണുകൾ തകർത്തതായും, ഡ്രോണുകളുടെ അവശിഷ്ടങ്ങൾ വീണ് എണ്ണ സംഭരണ ടാങ്കുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും അദ്ദേഹം അറിയിച്ചു.

അതേസമയം, യാരോസ്ലാവ് ഉൾപ്പെടെ വിവിധ മേഖലകളിലായി യുക്രെയ്‌നിന്റെ 605 ഡ്രോണുകൾ റഷ്യൻ സൈന്യം തടഞ്ഞ് നശിപ്പിച്ചതായി റഷ്യ അറിയിച്ചു. ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി റഷ്യയുടെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് യുക്രെയ്‌ൻ തുടർച്ചയായി ആക്രമണം നടത്തുകയാണ്. എണ്ണ ശുദ്ധീകരണശാലകൾ, വെയർഹൗസുകൾ തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങൾ.ഇതിനിടെ, യുക്രെയ്‌നിലും റഷ്യൻ ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടു. താമസമേഖലയിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേർ മരിച്ചു. റെയിൽവേ സ്റ്റേഷനിലുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഒഡേസയ്ക്ക് സമീപം ഗോതമ്പ് കയറ്റിയ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ മരിച്ചതായും അധികൃതർ അറിയിച്ചു.

Huge smoke plume over Russian city as Ukraine hits two oil refineries in long-range attacks

More Stories from this section

family-dental
witywide