“അർത്ഥശൂന്യമായ രക്തച്ചൊരിച്ചിൽ നിർത്തൂ; റഷ്യയും യുക്രെയ്നും അടിയന്തരമായി ചർച്ച നടത്തണം” – വിട്ടുവീഴ്ചയ്ക്ക് ആഹ്വാനം ചെയ്ത് മാർപാപ്പ

വത്തിക്കാൻ സിറ്റി: റഷ്യയും യുക്രെയ്നും തമ്മിൽ നാല് വർഷത്തോളമായി തുടരുന്ന രക്തരൂക്ഷിതമായ പോരാട്ടം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും അടിയന്തരമായി ചർച്ച നടത്താൻ തയ്യാറാവണമെന്ന് ലിയോ പതിന്നാലാമൻ മാർപ്പാപ്പ. ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കി റോമിലേക്കുള്ള വിമാനയാത്രയ്ക്കിടയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അർത്ഥശൂന്യമായ ഈ രക്തച്ചൊരിച്ചിൽ ഇനി തുടരരുതെന്നും റഷ്യയിലെയും യുക്രെയ്നിലെയും മറ്റ് രാജ്യങ്ങളിലെയും നേതാക്കൾ ഒരുമിച്ചിരുന്ന് ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തയ്യാറാകണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു. സമാധാനം പുനഃസ്ഥാപിക്കുന്നതിനായി തങ്ങളുടെ കടുത്ത നിലപാടുകളിൽ നിന്ന് വിട്ടുവീഴ്ചകൾ ചെയ്യാനും വിട്ടുകൊടുക്കലുകൾക്ക് തയ്യാറാകാനും യൂറോപ്യൻ ചർച്ചാ പ്രതിനിധികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.

ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന ആയുധങ്ങൾക്കായുള്ള പണം ചെലവഴിക്കലിനെ മാർപ്പാപ്പ ശക്തമായി വിമർശിച്ചു. യുദ്ധങ്ങൾക്കായി കോടിക്കണക്കിന് പണം ചിലവഴിക്കുന്നതിന് പകരം ആരോഗ്യം, വിദ്യാഭ്യാസം, ദാരിദ്ര്യനിർമ്മാർജ്ജനം എന്നിവയ്ക്കായി ആ തുക വിനിയോഗിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ലോകനേതാക്കൾ ആണവായുധങ്ങളെക്കുറിച്ചും കൂടുതൽ വിനാശകരമായ യുദ്ധങ്ങളെക്കുറിച്ചും സംസാരിച്ചുതുടങ്ങുന്നതിൽ അദ്ദേഹം കടുത്ത ആശങ്ക രേഖപ്പെടുത്തി. മാനുഷിക മൂല്യങ്ങൾക്കും മനുഷ്യജീവന്റെ വിലയ്ക്കും മുൻഗണന നൽകിക്കൊണ്ട് സമാധാനത്തിന്റെ ശബ്ദമാകാൻ കത്തോലിക്കാ സഭയ്ക്ക് കടമയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോളതലത്തിൽ അരങ്ങേറുന്ന സംഘർഷങ്ങൾക്ക് പരിഹാരം കാണാൻ യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കൾ തങ്ങളുടെ കടുപിടുത്തങ്ങൾ ഉപേക്ഷിച്ച് വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്ന് ഫ്രാൻസിലെ മെറ്റ്‌സിൽ വെച്ച് നടന്ന ചടങ്ങിൽ മാർപാപ്പ ആവശ്യപ്പെട്ടിരുന്നു. യൂറോപ്പിന്റെ ഭാവിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കിയ അദ്ദേഹത്തിന്റെ പ്രസംഗത്തിന് തൊട്ടുപിന്നാലെയാണ് ആഗോള സമാധാനത്തിനായുള്ള ഈ ശക്തമായ ആഹ്വാനം പുറത്തുവന്നത്.  റഷ്യയിൽ നിന്നും യുക്രെയ്‌നിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള നേതാക്കളെ ഒരുമിച്ചിരുത്താനും, ചർച്ചകളിൽ ഏർപ്പെടാനും തുടർച്ചയായി ക്ഷണിക്കേണ്ട ഉത്തരവാദിത്തം സഭയ്ക്കുണ്ട്. ഇനിയും ഒരർത്ഥവുമില്ലാത്ത ഇത്തരം യുദ്ധങ്ങൾ തുടരാതെ, പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള മറ്റു വഴികൾ കണ്ടെത്താൻ ഭരണാധികാരികൾ തയ്യാറാകണം.’ – മാർപാപ്പ പറഞ്ഞു.

Pope Leo XIV urges both countries to be ready for urgent talks to end four years of bloody conflict between Russia and Ukraine

More Stories from this section

family-dental
witywide