മിഷിഗണിൽ ഭാര്യയെ വധിക്കാൻ ഭർത്താവ് പ്രകൃതിവാതകം തുറന്നുവിട്ടു; വീടിന് തീപിടിച്ച് ഭർത്താവ് മരിച്ചു, ഭാര്യ അതീവ ഗുരുതരാവസ്ഥയിൽ

മിഷിഗൺ: മിഷിഗണിലെ പ്ലെയിൻഫീൽഡ് ടൗൺഷിപ്പിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഭീകരമായ വീട് പൊട്ടിത്തെറി, ഭാര്യയെ കൊലപ്പെടുത്താൻ ഭർത്താവ് ആസൂത്രണം ചെയ്ത ആത്മഹത്യാ ആക്രമണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സ്ഫോടനത്തിൽ വീട് പൂർണ്ണമായും തകർന്നുതരിപ്പണമായി. വീട്ടുടമസ്ഥനായ ഡഗ് പ്രെസ്റ്റൺ (55) സംഭവസ്ഥലത്തുതന്നെ മരിച്ചു . ഗുരുതരമായി പൊള്ളലേറ്റ ഭാര്യ ലൂസി പ്രെസ്റ്റൺ (51) നിലവിൽ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ജീവനായി പോരാടുകയാണ്.

ഇരുവരും തമ്മിൽ വിവാഹമോചന നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഈ ക്രൂരത. ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെയാണ് പ്ലെയിൻഫീൽഡ് ടൗൺഷിപ്പിലെ വീട് വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ബേസ്‌മെൻ്റിലേക്ക് പ്രകൃതിവാതകം ബോധപൂർവം ചോർത്തിവിട്ടാണ് ഡഗ് പ്രെസ്റ്റൺ സ്ഫോടനം ഉണ്ടാക്കിയതെന്ന് കെന്റ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു . മൂന്ന് മൈൽ അകലേക്ക് വരെ സ്ഫോടനത്തിൻ്റെ ശബ്ദം കേൾക്കാമായിരുന്നു. ഭൂകമ്പമോ കൊടുങ്കാറ്റോ ഉണ്ടായതുപോലെയാണ് തോന്നിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ സമീപത്തെ മറ്റ് വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് .

സ്ഫോടനം നടക്കുമ്പോൾ ലൂസി പ്രെസ്റ്റൺ വീടിൻ്റെ മുകൾനിലയിലായിരുന്നു. കെട്ടിടം തകർന്നു വീണതോടെ ഇവർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. അഗ്നിശമനസേന എത്തുന്നതിന് മുൻപ് തന്നെ അയൽവാസികളായ രണ്ടുപേർ ജീവൻ പണയംവെച്ച് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ലൂസിയെ വലിച്ചെടുക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ ഒരു അയൽക്കാരനും പരിക്കേറ്റിട്ടുണ്ട്. ലൂസി പ്രെസ്റ്റണെ വധിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടന്നതെന്ന് വ്യക്തമാക്കിയ പൊലീസ്, കേസിൽ വിശദമായ അന്വേഷണം തുടരുകയാണ്.

Husband bombed his house to kill his wife: Husband died in the explosion, wife in critical condition

More Stories from this section

family-dental
witywide