‘ട്രംപ് നിൽക്കുന്നിടമാണ്‌ നരകതുല്യം’, ഇന്ത്യയും ചൈനയും നാഗരികതയുടെ കളിത്തൊട്ടിലുകൾ; രൂക്ഷവിമർശനവുമായി ഇറാൻ

ഇന്ത്യയെയും ചൈനയെയും ‘നരകതുല്യമായ സ്ഥലങ്ങൾ’ എന്ന് വിശേഷിപ്പിക്കുന്ന പരാമർശങ്ങൾ അടങ്ങിയ സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവെച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ രൂക്ഷവിമർശനവുമായി ഇറാൻ. ഇന്ത്യയും ചൈനയും നാഗരികതയുടെ കളിത്തൊട്ടിലുകളാണെന്നും ട്രംപ് നിൽക്കുന്നിടമാണ് യഥാർത്ഥത്തിൽ നരകമെന്നും ഹൈദരാബാദിലെ ഇറാനിയൻ എംബസി എക്സിലൂടെ പ്രതികരിച്ചു. ഇറാൻ നാഗരികതയെ നശിപ്പിക്കുമെന്ന് ഒരു യുദ്ധക്കുറ്റവാളിയായ പ്രസിഡന്റ് എവിടെനിന്നാണോ ഭീഷണിപ്പെടുത്തിയത്, ആ സ്ഥലത്തെയാണ് നരകമെന്ന് വിളിക്കേണ്ടതെന്ന് എംബസി കുറിച്ചു.

അമേരിക്കൻ റേഡിയോ ഹോസ്റ്റ് മൈക്കിൾ സാവേജ് നടത്തിയ ടോക്ക് ഷോയുടെ ട്രാൻസ്ക്രിപ്റ്റ് ട്രംപ് റീപോസ്റ്റ് ചെയ്തതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളെ അതിൽ മോശമായി ചിത്രീകരിക്കുകയും അവിടങ്ങളിൽ നിന്നുള്ളവർ പ്രസവത്തിനായി അമേരിക്കയിലെത്തി പൗരത്വം നേടുന്നത് തടയണമെന്നും സാവേജ് പറഞ്ഞിരുന്നു. ട്രംപിന്റെ ഈ നടപടി ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമാണെന്നും എന്നാൽ യാതൊരു നിയമവുമില്ലാതെയാണ് അദ്ദേഹം ഇത് ചെയ്യുന്നതെന്നും ഇറാൻ കുറ്റപ്പെടുത്തി.

അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിനാണ് ട്രംപിന്റെ ഈ റീപോസ്റ്റ് കാരണമായിരിക്കുന്നത്. ലോകത്തെ ഏറ്റവും പഴയ നാഗരികതകളിലൊന്നായ ഇറാനെയും ഇന്ത്യയെയും പോലുള്ള രാജ്യങ്ങളെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇറാൻ വ്യക്തമാക്കി. ട്രംപിന്റെ ഇത്തരം വംശീയവും വിദ്വേഷപരവുമായ നിലപാടുകൾ ആഗോള നയതന്ത്ര ബന്ധങ്ങളെ കൂടുതൽ വഷളാക്കുമെന്നും ഇറാനിയൻ എംബസി മുന്നറിയിപ്പ് നൽകി.

India and China are cradles of civilization, Trump is in hell: Iranian Embassy

More Stories from this section

family-dental
witywide