അമേരിക്കയുടെ ‘പ്രിയോറിറ്റി വാച്ച് ലിസ്റ്റിൽ’ ഇന്ത്യ; ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിൽ ആശങ്ക തുടരുന്നു

വാഷിംഗ്ടൺ: ബൗദ്ധിക സ്വത്തവകാശ (IP) സംരക്ഷണവുമായി ബന്ധപ്പെട്ട് 2026ലെ ‘പ്രിയോറിറ്റി വാച്ച് ലിസ്റ്റിൽ’ ഇന്ത്യയെ ഉൾപ്പെടുത്തി അമേരിക്ക. യു.എസ്. ട്രേഡ് റെപ്രസെന്റേറ്റീവ് (USTR) പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിലാണ് ഈ വിലയിരുത്തൽ. IP സംരക്ഷണവും നടപ്പാക്കലും സംബന്ധിച്ച് ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തികളിൽ ഇന്ത്യ ഇപ്പോഴും വെല്ലുവിളികൾ നേരിടുന്ന രാജ്യങ്ങളിലൊന്നാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

പാറ്റന്റ്, കോപ്പിറൈറ്റ്, ട്രേഡ്മാർക്ക് തുടങ്ങിയ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ രാജ്യങ്ങൾ എത്രത്തോളം ഫലപ്രദമാണെന്ന് വിലയിരുത്തുന്നതാണ് ഈ റിപ്പോർട്ട്. ഈ വർഷം ചിലി, ചൈന, ഇന്ത്യ, ഇൻഡോനേഷ്യ, റഷ്യ, വെനിസ്വേല എന്നീ രാജ്യങ്ങളാണ് ‘പ്രിയോറിറ്റി വാച്ച് ലിസ്റ്റിൽ’ ഉൾപ്പെട്ടത്. അതേസമയം, ഇന്ത്യയിൽ IP സംരക്ഷണത്തിൽ ചില പുരോഗതി ഉണ്ടെങ്കിലും നിരവധി പ്രശ്നങ്ങൾ തുടരുന്നതായി അമേരിക്ക വിലയിരുത്തി.

പാറ്റന്റ് അനുവദിക്കുന്നതിലെ വൈകൽ, കർശനമായ നിയമങ്ങൾ മൂലം അപേക്ഷകൾ തള്ളപ്പെടുന്നത്, പാറ്റന്റ് റദ്ദാക്കാനുള്ള സാധ്യത എന്നിവ പ്രധാന ആശങ്കകളായി ചൂണ്ടിക്കാട്ടി. കൂടാതെ, പകർപ്പവകാശ ലംഘനം (piracy), വ്യാജ ഉൽപ്പന്നങ്ങൾ (counterfeiting) എന്നിവ നിയന്ത്രിക്കുന്നതിൽ ദൗർബല്യം, വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനക്കുറവ് എന്നിവയും റിപ്പോർട്ടിൽ പറയുന്നു. IP-ബന്ധിത ഉൽപ്പന്നങ്ങളിലെ ഉയർന്ന ഇറക്കുമതി തീരുവ, വ്യാപാര രഹസ്യങ്ങളും ടെസ്റ്റ് ഡാറ്റയും സംരക്ഷിക്കുന്നതിലെ കുറവ്, ട്രേഡ്മാർക്ക്-കാപ്പിറൈറ്റ് കേസുകളിലെ നിയമനടപടികളിലെ താമസം എന്നിവയും ആശങ്കയായി ഉയർത്തിക്കാട്ടി.

IP വിഷയങ്ങളിൽ ഇന്ത്യയുമായി ചർച്ചകൾ തുടരാനാണ് അമേരിക്കയുടെ നിലപാട്. യു.എസ്.-ഇന്ത്യ വ്യാപാര കരാർ ചർച്ചകളിലൂടെയും ട്രേഡ് പോളിസി ഫോറത്തിന്റെ IP വർക്ക് ഗ്രൂപ്പിലൂടെയും ഈ വിഷയങ്ങൾ പരിഗണിക്കും. ഇതിനിടെ, വിയറ്റ്നാമിനെ ‘Priority Foreign Country’ ആയി പ്രഖ്യാപിച്ചു. അമേരിക്കൻ വ്യാപാരനിയമത്തിലെ ഏറ്റവും കർശനമായ വിഭാഗമാണിത്. ഗുരുതരമായ IP ലംഘനങ്ങൾ നടത്തുന്ന രാജ്യങ്ങൾക്കാണ് ഈ പദവി നൽകുന്നത്.

ഈ പ്രഖ്യാപനത്തെ തുടർന്ന് 30 ദിവസത്തിനകം 1974ലെ ട്രേഡ് ആക്ട് സെക്ഷൻ 301 പ്രകാരം അന്വേഷണം ആരംഭിക്കണമോയെന്ന് അമേരിക്ക തീരുമാനിക്കും. പ്രശ്നങ്ങൾ പരിഹരിക്കാത്ത പക്ഷം വ്യാപാര നടപടി സ്വീകരിക്കാനും സാധ്യതയുണ്ട്. അതേസമയം, അർജന്റീനയും മെക്സിക്കോയും പുരോഗതി കണക്കിലെടുത്ത് ‘വാച്ച് ലിസ്റ്റിലേക്ക്’ മാറ്റി. യൂറോപ്യൻ യൂണിയൻ പുതുതായി ലിസ്റ്റിൽ ഉൾപ്പെടുത്തിയപ്പോൾ ബൾഗേറിയയെ നീക്കി.

പാകിസ്ഥാൻ, തുർക്കി, ബ്രസീൽ എന്നിവ ഉൾപ്പെടെ ആകെ 19 രാജ്യങ്ങൾ നിലവിൽ ‘വാച്ച് ലിസ്റ്റിൽ’ ഉൾപ്പെട്ടിട്ടുണ്ട്. അന്യായമായ വ്യാപാരരീതികളെ ചെറുക്കാൻ നടപടികൾ തുടരുമെന്നും രാജ്യങ്ങൾ അവരുടെ IP സംവിധാനത്തിലെ പോരായ്മകൾ പരിഹരിക്കണമെന്നും USTR വ്യക്തമാക്കി.

India on US ‘Priority Watch List’; Concerns over intellectual property protection continue

More Stories from this section

family-dental
witywide