കുടുംബത്തോടൊപ്പം പിക്‌നിക്കിനിടെ ഇന്ത്യൻ വംശജനായ ന്യൂജഴ്‌സി സ്വദേശി മുങ്ങിമരിച്ചു

ന്യൂജഴ്‌സി: കുടുംബത്തോടൊപ്പം പിക്‌നിക്കിനെത്തിയതിനിടെ ഇന്ത്യൻ വംശജനായ 41കാരൻ ന്യൂജഴ്‌സിയിൽ മുങ്ങിമരിച്ചു. ന്യൂജഴ്‌സിയിലെ എഡിസൺ സ്വദേശിയായ കൗശിക് ശർമയാണ് മരിച്ചത്. ഓഗസ്റ്റ് 16ന് റോക്സ്ബറി ടൗൺഷിപ്പിലെ ഹോപാറ്റ്‌കോങ് സ്റ്റേറ്റ് പാർക്കിൽ പാഡിൽബോർഡിംഗ് നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.

മോറിസ് കൗണ്ടി പ്രോസിക്യൂട്ടർ ഓഫീസിന്റെ വിവരമനുസരിച്ച്, ഉച്ചയ്ക്ക് ഏകദേശം 2.30ഓടെയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ആളൊഴിഞ്ഞ നിലയിൽ ഒരു പാഡിൽബോർഡ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സമീപത്തുണ്ടായിരുന്നവർ ലൈഫ് ഗാർഡിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ലൈഫ് ഗാർഡ് അടിയന്തര രക്ഷാപ്രവർത്തകരെ വിവരം അറിയിച്ചു. വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു. വൈകിട്ട് ഏഴ് മണിയോടെ ന്യൂജഴ്‌സി സ്റ്റേറ്റ് പൊലീസിന്റെ ടെക്നിക്കൽ എമർജൻസി ആൻഡ് മിഷൻ സ്പെഷ്യലിസ്റ്റ് യൂണിറ്റാണ് ശർമയുടെ മൃതദേഹം വെള്ളത്തിൽ നിന്ന് കണ്ടെത്തിയത്.

രാകേഷ് അഹിർവാർ സംഘടിപ്പിച്ച GoFundMe ധനസമാഹരണ ക്യാംപെയിനിൽ, രണ്ട് കുട്ടികളുടെ പിതാവായ ശർമ കുടുംബത്തോടൊപ്പം പിക്‌നിക് ആസ്വദിക്കുന്നതിനിടെയാണ് മരിച്ചതെന്ന് വ്യക്തമാക്കി. എഡിസൺ, ന്യൂജഴ്‌സി സ്വദേശിയും പ്രിയ സുഹൃത്തുമായ കൗശിക് ശർമയുടെ അപ്രതീക്ഷിതവും ദാരുണവുമായ വേർപാടിൽ സുഹൃത്തുക്കളും കുടുംബാംഗങ്ങളും അതീവ ദുഃഖത്തിലാണ്,” അഹിർവാർ കുറിച്ചു. എഡിസൺ, BAPS, എഡിസൺ സ്കൂൾ PTO ബോർഡ്, ഗുജറാത്തി സമൂഹങ്ങൾ എന്നിവിടങ്ങളിൽ അദ്ദേഹം അറിയപ്പെട്ടിരുന്ന വ്യക്തിയാണെന്നും ക്യാംപെയിനിൽ പറയുന്നു.

മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും മടിയില്ലാതെ മുന്നിട്ടിറങ്ങുന്ന, എല്ലാവർക്കും ആശ്രയിക്കാവുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും ക്യാംപെയിനിൽ പറയുന്നു. ശർമയുടെ മരണത്തോടെ ഭാര്യയും രണ്ട് ചെറിയ കുട്ടികളും ദുഃഖത്തിലായി. കുടുംബത്തെ സഹായിക്കുന്നതിനായി പ്രാദേശിക സമൂഹം ഒന്നിച്ചുവരികയാണെന്നും ക്യാംപെയിൻ വ്യക്തമാക്കി. ശർമയുടെ കുടുംബം അമേരിക്കയിൽ ഡിപെൻഡന്റ് വിസയിലാണ് കഴിയുന്നതെന്നും അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് കുടുംബത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ വർധിച്ചിട്ടുണ്ടെന്നും ധനസമാഹരണ ക്യാംപെയിനിൽ പറയുന്നു.

സംസ്കാരച്ചെലവുകളും കുടുംബത്തിന്റെ ജീവിതച്ചെലവുകളും വഹിക്കാൻ സഹായിക്കുന്നതിനായാണ് പണം സമാഹരിക്കുന്നത്. 3 ലക്ഷം ഡോളർ ലക്ഷ്യമിട്ടുള്ള ക്യാംപെയിനിൽ ഇതുവരെ 65,046 ഡോളർ സമാഹരിച്ചിട്ടുണ്ട്. 812 പേർ സംഭാവന നൽകിയിട്ടുണ്ട്.

Indian-origin NJ resident drowns during family picnic

More Stories from this section

family-dental
witywide