യുഎസിന്റെ പിന്മാറ്റം കൊണ്ട് കാര്യമില്ല, ആയുധം വെച്ചൊഴിയാൻ സമയപരിധിയില്ലെന്ന് ഇറാന്റെ പിന്തുണയുള്ള ഇറാഖി ഗ്രൂപ്പുകൾ; ആഭ്യന്തര സുരക്ഷാ ആശങ്കയിൽ ബാഗ്ദാദ്

ബാ​ഗ്ദാദ്: ഇറാഖിലെ അമേരിക്കൻ നയിക്കുന്ന സഖ്യസേനയുടെ പിന്മാറ്റത്തിന് പിന്നാലെ, സർക്കാരിന് മുന്നിൽ ആയുധങ്ങൾ വെച്ചുഴിയാൻ തങ്ങൾക്ക് യാതൊരു സമയപരിധിയോ കരാറോ ബാധകമല്ലെന്ന് പ്രഖ്യാപിച്ച് ഇറാന്റെ പിന്തുണയുള്ള വിപ്ലവ ഗ്രൂപ്പുകൾ. ഇറാഖി സർക്കാരിന് മേൽ അമേരിക്ക കടുത്ത സമ്മർദ്ദം ചെലുത്തുന്നതിനിടെയാണ് ഇസ്ലാമിക് റെസിസ്റ്റൻസിന്റെയും അൽ ഖതാഇബ് ഹിസ്ബുള്ളയുടെയും പ്രതികരണം പുറത്തുവന്നത്.

സഖ്യസേനയുടെ പിന്മാറ്റം ആഘോഷിക്കാൻ സംഘടിപ്പിച്ച ചടങ്ങിലാണ് ഹെസ്ബുള്ളയുടെ സൈനിക വക്താവ് ജാഫർ അൽ ഹുസൈനി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ആയുധങ്ങൾ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരുമായി ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും തങ്ങൾക്ക് ഇതിൽ നിന്നും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലെന്നും, അതിനാൽ രാഷ്ട്രീയ നേതൃത്വം പറയുന്ന തീയതികൾ അംഗീകരിക്കാൻ തങ്ങൾ ബാധ്യസ്ഥരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള 12 വർഷത്തെ ദൗത്യം അവസാനിപ്പിച്ച് ബുധനാഴ്ച അമേരിക്കൻ സൈന്യം ഇറാഖിൽ നിന്നും പൂർണ്ണമായി പിന്മാറി. എന്നാൽ അമേരിക്ക-ഇറാൻ സൈനിക തർക്കങ്ങൾ ഇറാഖി മണ്ണിലേക്ക് വ്യാപിക്കുകയും മേഖലയിൽ സംഘർഷം തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ, പ്രാദേശിക സായുധ ഗ്രൂപ്പുകൾ ആയുധം വെച്ചൊഴിയാൻ മടിക്കുന്നത് ഇറാഖി സർക്കാരിന് വൻ വെല്ലുവിളിയാകും ഉയർത്തുന്നത്.

More Stories from this section

family-dental
witywide