ചൈനയുമായി ചേർന്ന് ഇറാന്‍റെ വമ്പൻ നീക്കം, 400 വ്യോമപ്രതിരോധ മിസൈലുകൾ വാങ്ങാനൊരുങ്ങുന്നു: ചെലവ് 7 കോടി ഡോളർ

ടെഹ്റാൻ: അമേരിക്കയുമായും ഇസ്രായേലുമായുമുള്ള യുദ്ധ പശ്ചാത്തലത്തിൽ വ്യോമപ്രതിരോധ സംവിധാനം ശക്തമാക്കുന്നതിനായി ചൈനയിൽ നിന്ന് തോളിൽ വെച്ച് പ്രയോഗിക്കാവുന്ന 400 ഓളം മധ്യദൂര പ്രതിരോധ മിസൈലുകൾ വാങ്ങാൻ ഇറാൻ തയ്യാറെടുക്കുന്നു. റോയിട്ടേഴ്സ് വാർത്താ ഏജൻസിയാണ് വിവരമറിയാവുന്ന മൂന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഈ കാര്യം റിപ്പോർട്ട് ചെയ്തത്.

ഏകദേശം 6 കോടി മുതൽ 7 കോടി ഡോളർ വരെ (ഏകദേശം 60-70 മില്യൺ ഡോളർ) വിലമതിക്കുന്നതാണ് ഈ ഇടപാട്. യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ രാജ്യത്തെ സൈനിക കേന്ദ്രങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷയിലുണ്ടായ പോരായ്മകൾ പരിഹരിക്കുന്നതിനായി ഇറാൻ നടത്തുന്ന ഏറ്റവും വലിയ ഹ്രസ്വദൂര പ്രതിരോധ നീക്കങ്ങളിലൊന്നാണിത്.

300 നും 400 നും ഇടയിൽ മാൻ-പോർട്ടബിൾ എയർ ഡിഫൻസ് സിസ്റ്റങ്ങളും, പ്രധാനമായും ചൈനീസ് നിർമ്മിത QW-12, FN-16 വിക്ഷേപണ മിസൈലുകളുമാണ് കരാറിലുള്ളത്. ഹോങ്കോംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഷോങ്ചിംഗ് ബാവോഷാങ് ഇന്റർനാഷണൽ ഇൻവെസ്റ്റ്‌മെന്റ്’ എന്ന ഇടനില കമ്പനി വഴിയാണ് ഇറാനിയൻ ഉദ്യോഗസ്ഥരും ചൈനീസ് പ്രതിരോധ നിർമ്മാതാക്കളും തമ്മിൽ കരാറിലെത്തിയത്.

More Stories from this section

family-dental
witywide