
ഷിക്കാഗോ : ശനിയാഴ്ച പുലർച്ചെ ഷിക്കാഗോയിൽ പെയ്ത കടുത്ത മഴ വ്യോമയാന ഗതാഗതത്തെ കാര്യമായി തടസ്സപ്പെടുത്തി; കനത്ത മഴയെത്തുടർന്ന് ഒഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുന്നൂറിലധികം വിമാനങ്ങൾ റദ്ദാക്കി, കൂടാതെ ഇനിയും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനവുമുണ്ട്.
ശനിയാഴ്ച വൈകുന്നേരത്തോടെ ഒ’ഹെയർ വിമാനത്താവളത്തിൽ 353 വിമാനങ്ങളും മിഡ്‌വേ വിമാനത്താവളത്തിൽ 71 വിമാനങ്ങളും റദ്ദാക്കി. മണിക്കൂറുകൾ വൈകിയാണ് പല സർവീസുകളും നടക്കുന്നത്.
മോശം കാലാവസ്ഥ: കനത്ത മഴയും ഇടിമിന്നലും തുടരുന്ന സാഹചര്യത്തിൽ ഷിക്കാഗോയിൽ ഫ്ലഡ് വാച്ച് (Flood Watch) പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ചയും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം: വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് യാത്രക്കാർ തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.
Hundreds of flights canceled at Chicago O’Hare Airport due to rain












