പരിശ്രമങ്ങൾ അവസാനിപ്പിക്കാതെ പാകിസ്ഥാൻ, ഇറാൻ വിദേശകാര്യ മന്ത്രി ഇന്ന് പാക് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും; നിർണായക നീക്കങ്ങൾ

ടെഹ്റാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇറാനിയൻ പ്രതിനിധി സംഘം ഇന്ന് പാകിസ്ഥാൻ മധ്യസ്ഥരുമായി ചർച്ച നടത്തും. എന്നാൽ ഈ കൂടിക്കാഴ്ചയിൽ അമേരിക്കൻ പ്രതിനിധികൾ നേരിട്ട് പങ്കെടുക്കില്ലെന്ന് യുഎസ് വൃത്തങ്ങളും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയാണ് പാകിസ്ഥാൻ പ്രതിനിധികളുമായി ചർച്ചയ്ക്ക് നേതൃത്വം നൽകുന്നത്.

ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം ഒമാൻ തലസ്ഥാനമായ മസ്‌കറ്റിലേക്കും തുടർന്ന് റഷ്യയിലെ മോസ്കോയിലേക്കും അരാഗ്‌ചി യാത്ര തിരിക്കും. നിലവിൽ പാകിസ്ഥാൻ മധ്യസ്ഥതയിൽ നടക്കുന്ന ഈ പ്രാഥമിക ചർച്ചകൾ വിജയകരമായാൽ, വരും ദിവസങ്ങളിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകളുടെ രണ്ടാം ഘട്ടത്തിലേക്ക് വഴിതുറക്കുമെന്ന് പാകിസ്ഥാൻ പ്രത്യാശ പ്രകടിപ്പിച്ചു.

മേഖലയിലെ സമാധാന ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കങ്ങൾ വിലയിരുത്തപ്പെടുന്നത്. അതേസമയം, ചർച്ചകളെ സംബന്ധിച്ച വാർത്തകളോട് അമേരിക്കയോ ഇറാനോ ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല. അന്താരാഷ്ട്ര തലത്തിൽ ഏറെ പ്രാധാന്യത്തോടെയാണ് നയതന്ത്ര ലോകം ഈ ചർച്ചകളെ നോക്കിക്കാണുന്നത്. കൂടുതൽ നയതന്ത്ര നീക്കങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടായേക്കുമെന്നാണ് സൂചന.

More Stories from this section

family-dental
witywide