ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതത്തിന് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ഇറാൻ; 48 മണിക്കൂർ മുൻപ് അനുമതി വാങ്ങണം

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് പുതിയ കടുത്ത നിയന്ത്രണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ഏർപ്പെടുത്തി ഇറാന്റെ ഹോർമുസ് അതോറിറ്റി. ഇനി മുതൽ ഈ മേഖലയിലൂടെ സഞ്ചരിക്കേണ്ട കപ്പലുകൾ കടന്നുപോകുന്നതിന് മുൻപായി പ്രത്യേകം അപേക്ഷ നൽകി അനുമതി വാങ്ങണമെന്ന് അധികൃതർ വ്യക്തമാക്കി. കപ്പലുകൾ യാത്ര തിരിക്കുന്നതിന് 48 മണിക്കൂർ മുൻപ് തന്നെ സഞ്ചാരപഥം (റൂട്ട്) ഉൾപ്പെടെയുള്ള കൃത്യമായ വിവരങ്ങൾ അതോറിറ്റിക്ക് കൈമാറണമെന്നാണ് പ്രധാന നിർദ്ദേശം.

സമുദ്രമേഖലയിലെ മൈനുകളുടെ സാന്നിധ്യവും കപ്പലുകൾ തമ്മിൽ കൂട്ടിയിടിക്കാനുള്ള സാധ്യതയും കണക്കിലെടുത്താണ് സുരക്ഷ മുൻനിർത്തി ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നാണ് ഇറാന്റെ ഔദ്യോഗിക വിശദീകരണം. അമേരിക്കയുമായുള്ള 14 ഇന സമാധാന ധാരണാപത്രം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് കപ്പൽ ചാലുകളുടെ നിയന്ത്രണം കടുപ്പിച്ചുകൊണ്ടുള്ള ഇറാന്റെ ഈ പുതിയ നീക്കം.

Iran’s Hormuz Authority Issues New Guidelines for Ships; Prior Application Required 48 Hours Before Transit

More Stories from this section

family-dental
witywide