വമ്പൻ അവകാശവാദവുമായി ഇറാൻ; ആക്രമണങ്ങൾക്കിടയിലും 85 ശതമാനം വ്യോമപ്രതിരോധ നിർമ്മാണ ശേഷിയും സുരക്ഷിതമെന്ന് വെളിപ്പെടുത്തൽ

ടെഹ്റാൻ: യുദ്ധത്തിനിടയിലും തങ്ങളുടെ വ്യോമപ്രതിരോധ ഉൽപ്പാദന ശേഷിയുടെ 85 ശതമാനത്തിലധികവും തകരാറില്ലാതെ സുരക്ഷിതമായി നിലനിർത്താൻ സാധിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടു. ഫാർസ് വാർത്താ ഏജൻസി പുറത്തുവിട്ട ഡോക്യുമെന്ററിയിലാണ് മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ ഈ കാര്യം വ്യക്തമാക്കിയത്.

ഇറാന്റെ സൈനിക നിർമ്മാണ കേന്ദ്രങ്ങൾക്ക് നേരെ നിരന്തരം ആക്രമണങ്ങൾ ഉണ്ടായിട്ടും മിസൈലുകളുടെയും വ്യോമപ്രതിരോധ സംവിധാനങ്ങളുടെയും നിർമ്മാണത്തിലോ വിതരണത്തിലോ കുറവുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഘർഷത്തിന് മുമ്പുണ്ടായിരുന്ന അതേ വേഗതയിൽ തന്നെ ഉപകരണങ്ങളുടെ ഉൽപ്പാദനവും വിതരണവും തുടരുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഐആർജിസിയുടെ പ്രതിരോധ ഉപകരണങ്ങളിൽ ഭൂരിഭാഗവും തദ്ദേശീയമായി ‘സെൽഫ്-സഫിഷ്യൻസി ജിഹാദ് ഓർഗനൈസേഷൻ’ വഴി നിർമ്മിക്കുന്നതാണെന്നും ചില മേഖലകളിൽ മുൻപത്തേക്കാൾ ഉൽപ്പാദന നിരക്ക് വർദ്ധിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. യുദ്ധത്തിന്റെ തുടക്കത്തിലുണ്ടായിരുന്നതിനേക്കാൾ മെച്ചപ്പെട്ട നിലയിലാണ് ഇറാന്റെ ഇപ്പോഴത്തെ സജ്ജമായ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ശേഖരമെന്നും അദ്ദേഹം അവകാശപ്പെട്ടു.

More Stories from this section

family-dental
witywide