ഇസ്രയേൽ-ലെബനൻ കൂടിക്കാഴ്ച നാളെ; 34 വർഷങ്ങൾക്ക് ശേഷം നടക്കുന്ന ചരിത്രപരമായ ചർച്ചയെക്കുറിച്ച് അറിയിച്ച് ട്രംപ്

വാഷിങ്ടൺ: ദശാബ്‌ദങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം നടക്കുന്ന ഇസ്രായേലും ലെബനനും തമ്മിലുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനായി രണ്ട് രാജ്യങ്ങളിലെയും ഭരണത്തലവന്മാർ വ്യാഴാഴ്ച നേരിട്ട് സംസാരിക്കുമെന്ന അറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തൻ്റെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് പതിറ്റാണ്ടുകൾക്ക് ശേഷം ഇരുപക്ഷവും തമ്മിൽ നടത്തുന്ന ആദ്യത്തെ ഇടപെടൽ അടയാളപ്പെടുത്തിക്കൊണ്ട് ‘ചരിത്രപരമായ കൂടിക്കാഴ്ച’ എന്ന് ട്രംപ് കുറിച്ചത്.

ഈ സംഭാഷണം മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നിർണായക നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഇറാനെതിരായ യുഎസ്-ഇസ്രയേൽ ആക്രമണത്തിന്റെ ഭാഗമായി, ഹിസ്ബുള്ളയുമായി ഇസ്രയേൽ പോരാട്ടത്തിൽ ഏർപ്പെട്ടിരുന്നു. ഇതിൻ്റെ ഭാഗമായി ഇസ്രയേൽ ലെബനനിൽ നടത്തിയ ആക്രമണങ്ങളിൽ വൻതോതിലുള്ള നാശനഷ്‌ടങ്ങളും ആൾനാശവും സംഭവിച്ചിട്ടുണ്ട്. സൈനിക നീക്കങ്ങൾ തുടരുമ്പോഴും ലബനൻ സർക്കാരുമായി ചേർന്ന് ഒരു സ്ഥിരമായ പരിഹാരം കണ്ടെത്താനാണ് ഇസ്രയേലിൻ്റെ ലക്ഷ്യം.

അതേസമയം, ഇസ്രയേൽ സൈന്യം അടിയന്തരമായി പിൻവാങ്ങണമെന്നും വെടിനിർത്തൽ നടപ്പിലാക്കണമെന്നുമാണ് ലെബനന്റെ പ്രധാന ആവശ്യം. ഇസ്രയേലിനും ലെബനനും ഇടയിൽ അൽപം സമാധാനം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇരു രാജ്യങ്ങളും. രണ്ട് നേതാക്കളും സംസാരിച്ചിട്ട് ഏകദേശം 34 വർഷത്തോളമായി. അത് നാളെ സംഭവിക്കും. കൊള്ളാം!’ അദ്ദേഹം ട്രൂത്ത് സോഷ്യലിൽ എഴുതി. ഏതൊക്കെ നേതാക്കളാണ് ചർച്ചയിൽ പങ്കെടുക്കുക എന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും ലെബനൻ പ്രസിഡന്റ് ജോസഫ് ഔണിനെയുമാണ് ട്രംപ് ഉദ്ദേശിച്ചതെന്നാണ് വിലയിരുത്തൽ.

Israel-Lebanon meeting tomorrow; Trump announces historic talks after 34 years

More Stories from this section

family-dental
witywide