ഡോണെർസ് ഗ്രോവ് : അമേരിക്കൻ അസോസിയേഷൻ ഓഫ് റെസ്പിറേറ്ററി കെയറിൻ്റെ (AARC) ഇല്ലിനോയിസ് സൊസൈറ്റി ഓഫ് റെസ്പിറേറ്ററി കെയർ (ISRC) ചാപ്റ്റർ ഡൗണെഴ്സ് ഗ്രോവ്, ഷിക്കാഗോയിൽ വെച്ച് നടത്തപ്പെട്ട 58 മത് കോൺഫറൻസിൽ റെസ്പിറേറ്ററി തെറാപ്പി മേഖലയിലെ കഴിഞ്ഞ 25 വർഷത്തെ സ്തുത്യർഹമായ പ്രവർത്തനത്തിന് മലയാളീഅസോസിയേഷൻ ഓഫ് റെസ്പിറേറ്ററി കെയർ ( MARC) നെ ആദരിച്ചു.
ISRCവാർഷിക കോൺഫറൻസിനോട് അനുബന്ധിച്ച് നടന്ന പൊതുയോഗത്തിൽ ISRC പ്രസിഡന്റ് ജിന ഹൂട്സ് അവാർഡ് നൽകി. MARC നെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ടോം ജോസ് അവാർഡ് ഏറ്റുവാങ്ങി. MARC എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ ആയ സമയ ജോർജ്, റോണിഷ് മാത്യു, ബിൻസി എലിയാസ്, ട്രീസ ഷെയ്, വിജയ് വിൻസെന്റ്, ബെൻസി ബെനഡിക്ട്, റോയ് ജോസഫ്, സനീഷ് ജോർജ്, ജോർജ് പ്ലാമ്മൂട്ടിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ISCRയുടെ പ്രവർത്തനങ്ങൾക്കു MARC നൽകുന്ന പിന്തുണ ചടങ്ങിൽ പ്രത്യേകം പരാമർശിച്ചു. നിലവിൽ MARC എക്സിക്യൂട്ടീവ്അംഗം സനീഷ് ജോർജ് ISRC മീഡിയ മെമ്പർഷിപ്പ് കമ്മിറ്റിയിൽപ്രവർത്തിച്ചുവരുന്നു.സിൽവർ ജൂബിലി ആഘോഷിക്കുന്ന MARC ന് ലഭിക്കുന്ന രണ്ടാമത്തെപുരസ്‌കാരം ആണിത്. മുൻപ് മലയാളത്തിലെ പ്രമുഖ ദൃശ്യ മാധ്യമം ആയഏഷ്യാനെറ്റിന്റെ കോവിഡ് വാരിയർ അവാർഡ് MARC ന് ലഭിച്ചിരുന്നു.
MARC ന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിൽ നിർമിച്ചു നൽകുന്ന ഭവനങ്ങളുടെ പണി പൂർത്തിയായി. ഇതിനോടകം 3 കുടുംബങ്ങൾക്ക് താങ്ങായി മാറുവാൻ MARC ന് സാധിച്ചു.സിൽവർ ജൂബിലിയുടെ ഭാഗമായി ക്രമീകരിക്കുന്ന ഹെൽത്ത് ഫെയറിന്റെക്രമീകരങ്ങൾ ആരംഭിച്ചു. കഴിഞ്ഞ 25 വർഷത്തെ പ്രവർത്തനങ്ങൾഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന സിൽവർ ജൂബിലി സുവനീറിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു.
സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപന മീറ്റിംഗിൽ പ്രകാശനം ചെയ്യുന്ന പ്രസ്‌തുതസുവനീറിൽ കലാ സൃഷ്ടികൾ ഉൾപെടുത്താൻ ആഗ്രഹിക്കുന്നവർക്ക് marcsouvenir2025@gmail.com എന്ന email ലേക്ക് തങ്ങളുടെ രചനകൾ അയക്കാവുന്നതാണ്. സ്കറിയകുട്ടി തോമസ് ജനറൽ കൺവീനർ ആയി സിൽവർ ജൂബിലി ആഘോഷ ക്രമീകരണങ്ങൾ നടന്നു വരുന്നതായി ഭാരവാഹികൾ അറിയിച്ചു.
ISRC Award for Excellence in Performance for Malayali Respiratory Care Association (MARC)














