‘ഓപ്പറേഷൻ സിന്ദൂറിൽ’ ഇന്ത്യ തകർത്ത ജയ്ഷെ മുഹമ്മദ് ആസ്ഥാനം പുനർനിർമിച്ചു, പാക് സർക്കാർ സാമ്പത്തിക സഹായം നൽകിയെന്നും റിപ്പോർട്ട്

പാകിസ്താനിലെ ബഹാവൽപൂരിൽ ‘ഓപ്പറേഷൻ സിന്ദൂറിലൂടെ’ ഇന്ത്യ തകർത്ത ജയ്ഷെ മുഹമ്മദ് ഭീകരവാദ ആസ്ഥാനം പുനർനിർമിച്ചതായി റിപ്പോർട്ട്. പാക് പഞ്ചാബ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ‘മർകസ് സുബാൻ അല്ലാ’ (മർകസ് സുഭാൻ അള്ളാ) എന്ന കേദാരമാണ് പുനർനിർമിച്ചത്.പാകിസ്താൻ സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെയാണ് കെട്ടിടസമുച്ചയം വീണ്ടും പടുത്തുയർത്തിയതെന്ന് വിവരങ്ങൾ പുറത്തുവന്നു.

ഇന്ത്യൻ സേന തകർത്ത കെട്ടിടത്തിന്റെ പുനർനിർമാണത്തിനായി പാക് സർക്കാർ 25 കോടി പാക്കിസ്ഥാൻ രൂപ നൽകിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ബഹാവൽപൂരിലെ ഈ ഭീകരകേന്ദ്രത്തിലാണ് ജയ്ഷെ മുഹമ്മദിന്റെ പ്രധാന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്.

പാകിസ്താൻ സർക്കാരിന്റെ സാമ്പത്തിക പിന്തുണയോടെയാണ് ഭീകര കേന്ദ്രത്തിന്റെ പുനരുദ്ധാരണം പൂർത്തിയാക്കിയതെന്ന റിപ്പോർട്ട് അന്താരാഷ്ട്ര തലത്തിലും വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.

Jaish-e-Mohammed Headquarters Destroyed in Operation Sindoor Rebuilt in Pakistan

More Stories from this section

family-dental
witywide