ഹോർമുസ് കടലിടുക്ക് ‘പുതിയ യുഎസ് പ്രദേശം’ എന്ന് ട്രംപ്; ഇറാനുമായുള്ള ചർച്ചകൾ സ്തംഭനത്തിൽ

വാഷിങ്ടൺ: ആഗോള എണ്ണ, പ്രകൃതിവാതകം ഉൾപ്പെടെയുള്ള ചരക്കുകളുടെ നീക്കത്തിൽ നിർണായകമായ ഹോർമുസ് കടലിടുക്ക് ‘പുതിയ യുഎസ് പ്രദേശം’ എന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും ഭൂപടം പങ്കുവെച്ചു. ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ സ്തംഭിച്ചിരിക്കെ, തന്ത്രപ്രധാനമായ ജലപാത അടച്ചുതന്നെ തുടരുമെന്ന നിലപാടിലാണ് ഇറാൻ.

ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ കയറ്റുമതി ഏതാണ്ട് പൂർണമായും നിലച്ചിരിക്കുകയാണ്. അനുമതിയില്ലാതെ കടലിടുക്കിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച ഭൂപടത്തിലാണ് തന്ത്രപ്രധാനമായ കടലിടുക്ക് “പുതിയ യുഎസ് പ്രദേശം” എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് 18നും ട്രംപ് ഇതേ ഭൂപടം നേരത്തെ പങ്കുവെച്ചിരുന്നു.

ആഗോള എണ്ണവിതരണത്തിലെ പ്രധാന കടൽപാതകളിലൊന്നാണ് ഹോർമുസ് കടലിടുക്ക്. ഇറാനും ഒമാനും ഇടയിലുള്ള ഈ കടലിടുക്കിലൂടെയാണ് ലോകത്തിലെ വലിയൊരു വിഹിതം എണ്ണയും പ്രകൃതിവാതകവും കടന്നുപോകുന്നത്.

Trump calls Hormuz ‘new US territory’, shares map as Iran talks remain stalled

More Stories from this section

family-dental
witywide